അത് വിനൂട്ടാ….
എനിക്കിപ്പോ ആരുടേം ഒന്നും കേൾക്കാൻ സമയില്ല… ആവശ്യമുള്ളവർ പിന്നെ എപ്പോഴേലും വിളിക്ക്…
അതും പറഞ്ഞു ഞാൻ ഫോൺ വെച്ച് പാർട്ടിയിലേക്ക് കടന്നു…
പിന്നീട് പല തവണ എന്റെ ഫോണിൽ കാൾ വെന്നെങ്കിലും മദ്യപാനത്തിലായിരുന്ന ഞാൻ അതൊന്ന് എടുത്ത് നോക്കാൻ പോലും കൂട്ടാക്കിയില്ല….അങ്ങനെ ആ ദിവസം കഴിഞ്ഞു…
പിറ്റേന്ന് രാവിലെ അലമുറയിട്ടുള്ള റിങ്ടോൺ കേട്ടാണ് ഞാൻ എണീക്കുന്നത്…
ഏത് മൈരനാടാ ഇത്ര നേരത്തെ അലാറം വെച്ചേക്കുന്നത്….?
തല ചൊറിഞ്ഞുകൊണ്ട് എണീറ്റ് നോക്കിയപ്പോഴാണ് അത് എന്റെ മൊബൈൽ റിങ് ചെയ്യുന്നതാണെന്ന് എനിക്ക് മനസ്സിലായത്…
ഉറക്കച്ചടവോടെ എണീറ്റ് ആ മൊബൈൽ എടുത്തു നോക്കുമ്പോൾ ഇതാ കിടക്കുന്നു ഡിസ്പ്ലേയിൽ (LACHOOTTY❤ ) എന്ന പേര്… അതും 12 missed calls…
ഒറ്റ നിമിഷം കൊണ്ട് എല്ലാ ഉറക്ക ക്ഷീണവും പമ്പ കിടന്നു… അടിപൊളി ഇന്നിനി ഒരു സമാധാനവും ഉണ്ടാവില്ല…
ഞാൻ മെല്ലെ മൊബൈലും കൊണ്ട് പുറത്തോട്ട് നടന്നുകൊണ്ട് കാൾ ഹിസ്റ്ററി ഓപ്പൺ ചെയ്തു…
എന്റമ്മോ..Yesterday
(CHECHI KUTTY😊 ) 3 Missed calls, (LACHOOTTY❤) 6 missedcalls
Today
(LACHOOTTY❤) 3 missedcalls
ഈ മറുത ഫോൺ എടുക്കാത്തേന് ഇനിയൊരു സമാധാനവും തരില്ലല്ലോ ദൈവമേ എന്നും മനസ്സിൽ ചിന്തിച്ചു കഴിഞ്ഞതും ഇതാ വരുന്നു അടുത്ത കാൾ….LACHOOTTY ❤
ഹലോ…. ലച്ചൂസേ.. പറയടാ…
അയ്യോ എന്താ അവന്റെയൊരു ഒലിപ്പീര്.. എവടായിരുന്നടാ പട്ടി ഇത്രയും നേരം…
കഷ്ട്ടണ്ട്ട്ടോ ലച്ചൂസേ ഇത്ര നേരത്തെ വിളിച്ചതും പോരാഞ്ഞിട്ട്… ഞാൻ പറഞ്ഞതെല്ലേ നിന്നോട് ലാസ്റ്റ് ഡേയ് ആയോണ്ട് എന്നെ വിളിക്കണ്ടാ ഞാൻ ഇറങ്ങാൻ നേരം വിളിക്കാന്ന്…
ഓഹ് ഇന്നലെ കുടിക്കുന്ന തിരക്കിൽ ചിലപ്പോൾ മൊബൈലൊക്കെ എവിടേലും വെച്ച് മറന്നിട്ടുണ്ടാവും…. ഇങ്ങോട്ട് വാ ശെരിയാക്കി തരുന്നുണ്ട്….
ലച്ചൂസേ നീ ചുമ്മാ രാവിലെ തന്നെ ദേഷ്യം പിടിപ്പിക്കല്ലേ… ഞാൻ നിന്റെ തലേ തൊട്ട് സത്യം ചെയ്തതല്ലേ ഇനി കുടിക്കില്ലാന്ന്… എന്നിട്ട് ഇമ്മാതിരി ചോദ്യം ചോദിച്ചാലുണ്ടല്ലോ…