എന്താടി പോത്തേ….മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ!!!!
അതേ പോണില്ലേ….
എങ്ങോട്ട്…??
മറന്നോ ടാബ്ലറ്റ് വാങ്ങിക്കാൻ…
അതിനു ഈ സമയത്തു നിന്റെ അച്ഛൻ നന്ദകുമാർ കൊണ്ടുവെച്ചിട്ടുണ്ടോ അവിടെ കട…
അതൊന്നും എനിക്കറിയത്തില്ല പക്ഷെ ഈ സാധനം കിട്ടിയില്ലെങ്കിൽ ഈ പറഞ്ഞ നന്ദകുമാറിന്റെ തനി സ്വഭാവം നീയും ഞാനും അറിയും..
എന്റെ പൊന്നു ലച്ചൂസേ ഞാൻ മേടിച്ചു തരാടി ഈ നേരോന്ന് വെളുത്തോട്ടെ… പ്ലീസ്…
എന്തെങ്കിലും ചെയ്യ്.. ഞാൻ അങ്ങോട്ട് പോവാ… ടാറ്റാ…
അതും പറഞ്ഞു അവൾ പോയത് എന്റെ ഉറക്കവും കൊണ്ടായിരുന്നു…
_________________________________
Guys….
കഥയുടെ അവസാന ഭാഗത്തേക്ക് കിടക്കാൻ ഇനി ഏതാനും പാർട്ടുകൾ മാത്രേ ഉണ്ടായിരിക്കുകയുള്ളു… ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും വളരെ അധികം നന്ദിയുണ്ട്….
Thanks for all….