നീയൊന്നു പോയെടാ മൈരാ… അതല്ലേലും ഞാനടിക്കും… 🤣
എടാ കുണ്ണേ എനിക്കറിയാർന്നു നീ ഇത് പറഞ്ഞാൽ ഓക്കെയാവൂന്നു…
😊😊അതിനു ഞാനൊരു ചെറിയ ചിരി പാസാക്കി തിരിഞ്ഞതും മദ്യവും ഗ്ലാസും ഒമ്ബ്ലെറ്റും എല്ലാം എടുത്തുകൊണ്ടു ഇതാ വരുന്നു സകല മാക്രികളും….
മച്ചാന്മാരെ അപ്പൊ എങ്ങനാ മൈസൂരിലെ അവസാനത്തെ വെള്ളമടി പൊളിക്കല്ലേ…. കുപ്പി ടേബിളിൽ വെച്ചുകൊണ്ട് ശ്രീജിത്ത് പറഞ്ഞു…
പിന്നെ അല്ലാ….
പെട്ടന്നാണ് അമലിന്റെ ആ പാട്ട് തുടങ്ങുന്നത്..!!
കുട്ടനാടൻ കായലിലെ
കെട്ടു വള്ളം തുഴയുമ്പോ
പാട്ടൊന്നു പാടടി
കാക്കകറുമ്പി
അന്തിക്കുടം കമഴ്ത്തി ഞാൻ
ഇളംകള്ള് കുടിക്കുമ്പോൾ
പഴംകഥ പറയടി പുള്ളികുയിലേ!!!
(എല്ലാ കൂട്ടുകെട്ടിലും ഉണ്ടാവുമല്ലോ വെള്ളമടി തുടങ്ങി കഴിഞ്ഞാൽ പാട്ടുപാടി ആ പരുപാടി കൊഴുപ്പിക്കുന്ന ഒരുത്തൻ.. അതുപോലെ ഒരുത്തൻ ഞങ്ങൾക്കും ഉണ്ട്… ഇവൻ പക്ഷെ കുപ്പി കണ്ടാലേ തുടങ്ങും അത്രേ ഉള്ളൂ വത്യാസം…. എന്നാലും ചെക്കൻ പൊളിയാട്ടാ…..)
ഇതും പാടി അവൻ ഫ്രണ്ടിലോട്ട് വന്നതും പിന്നെ അവിടെ ഒരു ഒന്നൊന്നര ആഘോഷമായിരുന്നു…
അങ്ങനെ ഉച്ചയോടു കൂടി എല്ലാ പരിപാടിയും കഴിഞ്ഞ ശേഷം ഫുഡ്ഡല്ലാം കഴിച്ചു റൂമും വെക്കേറ്റ് ചെയ്തു ഞങ്ങൾ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ സമയം 3 മണി കഴിഞ്ഞിരുന്നു…
പോവുന്ന വഴിയിൽ ആദ്യമൊക്കെ അടിച്ചു പൊളിച്ചെങ്കിലും വൈകുന്നേരം ആയതോടെ നല്ല ക്ഷീണം കാരണം ഓരോരുത്തരായി സൈഡായി തുടങ്ങി…
പിന്നെ വീടെത്താൻ നേരമാണ് ഞങ്ങളെല്ലാരും എണീക്കുന്നത്..
ഒരുവിധം എല്ലാരുടെയും ബൈക്ക് അമലിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്നതുകൊണ്ട് വണ്ടി നേരെ അങ്ങോട്ടാണ് പോയത്…
അവിടെ ചെന്ന് വണ്ടിയുടെ ബാക്കി കാശും കൊടുത്ത് ഞങ്ങൾ എല്ലാരും സ്വന്തം വീട്ടിലേക്ക് പിരിയുമ്പോൾ സമയം 2:30 ആയിട്ടുണ്ടായിരുന്നു…എനിക്ക് വണ്ടി ഇല്ലാഞ്ഞത് കൊണ്ട് എന്നെ ലിജോ ആണ് വീട്ടിൽ കൊണ്ടാക്കിയത്..!!!!
ചേച്ചിയോട് അധികം മിണ്ടാത്തോണ്ട് ഈ നട്ടപാതിരക്ക് അച്ഛനേയും അമ്മേനേയും വിളിച്ചുണർത്തി അവരുടെ ഉറക്കം കൂടി കളയണ്ടല്ലോ എന്നുകരുതി ആ സിറ്റ് ഔട്ടിൽ കിടക്കാൻ പോവുമ്പോഴാണ് ലച്ചു വീട്ടിൽ ഉണ്ടെന്ന കാര്യം എനിക്ക് ഓർമ വരുന്നത്…