ഷാഹി :അതൊന്നും നീ അറിയണ്ട അതൊക്കെ അവര് ഒരു വിധം സമ്മതിച്ചു..
ഐഷ :പ്ലീസ് ഇത്താ എന്ത് പറഞ്ഞട്ടാ സമ്മതിച്ചേ….
ഷാഹി :അത്…………..
ഐഷ :പറ ഇത്താ………….
ഷാഹി :നമ്മയുടെ പേരിലുള്ള സ്വത്തു റമിടെ പേരില് എഴുതി കൊടുക്കാം എന്നു പറഞ്ഞു…
ഷാഹിനടെ വാക്ക് കേട്ടു ഐഷ തലയിൽ കൈവെച്ചു അവിടെ ഇരുന്നു……..
“”എന്ത് പണിയാ ഇത്താ നിങ്ങൾ കാണിച്ചേ പൈസക്കും സ്വത്തിനും വേണ്ടിയാണോ അവൾ അവളുടെ മോളെ അവനെ കൊണ്ട് കെട്ടിക്കാന്നു സമ്മതിച്ചേ……. ചേ….
ഷാഹിന :മോളെ നീ വിഷമിക്കണ്ട നമുക്ക് അവന്റെ അസുഖം മാറിയാൽ പോരെ പിന്നെന്താ….
ഐഷ :അന്നാലും നമ്മൾ എങ്ങനെ ജീവിക്കും …. അവര് നമ്മളോട് ഇവിടുന്നു ഇറങ്ങാൻ പറഞ്ഞാൽ എന്ത് ചെയ്യും ഇത്താ അതോർത്തോ……
ഷാഹി :ഞാൻ അതൊന്നും ഓർത്തില്ല എന്നാലും സാരുല്ല നമ്മൾ നാലു പേരല്ലേ എന്റെ പഴയ വീട് ഇപ്പോഴും ഉണ്ട്…..
ഐഷ :ഇങ്ങനോക്കെ ചെയ്യാനും മാത്ത്രം ഞാനും പിള്ളേരും എന്ത് പുണ്യം ചെയ്തിട്ടാ….
ഷാഹി :ടി പെണ്ണെ കരയല്ലേ ഞാൻ പറഞ്ഞില്ലേ നീ എനിക്ക് അനിയത്തി പോലെ അല്ല അനിയത്തി ആണെന്ന്… പിന്നെ എന്താടി റമി യും റംസിയും എന്റെയും മക്കൾ അല്ലെ…
ഐഷ :മ്മ്മ്…………………..
അങ്ങനെ രണ്ട് ദിവസം കയിഞ്ഞു അവർ ആശ്രമത്തിലേക്ക് പുറപ്പെട്ടു അവരുടെ കൂടെ ഹദിയയെയും കൂട്ടി….
സ്വാമി :അപ്പൊ തീരുമാനിച്ചില്ലേ…. ഇവിടെ ഇയാളുടെ കൂടെ ഒരാൾ മാത്ത്രം നിന്നാൽ മതി….. ചികിത്സ രീതികൾ ഞാൻ പറയാം…
ഐഷ ഹാദിയെ ചൂണ്ടി കാട്ടി
“ഇത് എന്റെ മോൻ കെട്ടാൻ പോകുന്ന പെണ്ണാണ് പക്ഷെ ഇവൾക് ഒറ്റക് നിക്കാൻ പേടിയാണ് അങ്ങ് അനുവദിച്ചാൽ ഞാൻ കൂടി ഇവിടെ നിന്നോളം…..
സ്വാമി :മ്മ്മ് ശെരി അങ്ങനെ ആവട്ടെ അപ്പൊ നിങ്ങൾ രണ്ടാളും ഇവിടെ നിന്നോളു….. നിങ്ങൾക്കു അവിടെ വേറെ ഒരു മുറി ഇടുകാം…..
അങ്ങനെ ചികിത്സ മുറിയിലേക്കു റമിയെ കൊണ്ട് സ്വാമിയുടെ ശിഷ്യൻ മാർ പുറപ്പെട്ടു….. അവരുടെ പ്രേത്യേക തരം ഡ്രസ്സ് ഇടീപ്പിച്ചു…. ആണ് കൊണ്ട് വന്നത് അവരുടെ കൂടെ ഐഷയും ഹാദിയും പോയി..