ഞാൻ കീർത്തന 3 [ഭാഗ്യ]

Posted by

 

 

ഒരുപാടു ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ മൂന്നാമത്തെ ഈ ഭാഗം എഴുതി എവിടെ വന്നിട്ടുള്ളതു ആദ്യഭാഗത്തിൽ 160 + ലൈക്കുകളുടെ പിന്തുണയാണ് എനിക്ക് തന്നതെങ്കിൽ ഈ തവണ എനിക്ക് കിട്ടിയത് 180+ , ഇത് കാണുന്നവർക്ക് ചിലപ്പോൾ വലിയ കാര്യമാകില്ല പക്ഷെ എനിക്കിതു വലിയതുതന്നെയാ 5 പേർ അഭിപ്രായം പങ്കുവെച്ചതിൽ നിന്നും 6 എന്നതിലേക്കും എത്തി .MAYAVI, SAN എന്ന രണ്ടുപേരും ആദ്യഭാഗം മുതൽ എനിക്ക് സപ്പോർട് തരുന്നുണ്ട് അതിന് പ്രത്യക നന്ദി , രണ്ടാഭാഗത്തോട് കൂടി എനിക്ക് സപ്പോർട് ചെയ്ത് ബീന മിസ്സ് ,ജോൺ , RJ , രാഹുൽ എന്നവരോടും അഭിപ്രായം പങ്കുവെച്ചതിനു താങ്ക്സ് പിന്നെ രാഹുൽ പറഞ്ഞപോലെ പിച്ചേഴ്‌സ് ആഡ് ആക്കാനുള്ള അറിവൊന്നും എനിക്കില്ല പിന്നെ അതിനുള്ള ഫോട്ടോസ് ഉണ്ടാകണം, എഴുതുന്നത് തന്നെ എനിക്ക് ഹിമാലയം കീഴടക്കുനന്തുപോലെയാണ് അപ്പോഴാണ് ഫോട്ടോസ്‌കൂടി ….. പറ്റാഞ്ഞിട്ടാട്ടോ

വീണ്ടും ഒരു ഓർമ്മപെടുത്തൽ വലിയ എഴുത്തുകാരുടെ കഥകൾ വായിച്ചു താരതമ്മ്യം ചെയ്തു ഒരാളും കളിയാക്കാനും തെറിവിളിക്കാനും വരരുത് പ്ലീസ് .

 

 

ഞാൻ കീർത്തന 3

Njaan Keerthana Part 3  | Author : Bhagya | Previous Part

 

അമ്മയുടെ മുഖത്തുനിന്നും വായിച്ചറിയാൻ കഴിയും ആ മുഖത്തെ നിരാശ . അത് മറക്കാനെന്നപോലെ കള്ളചിരിച്ചിരിച്ചു ഒന്നും അറിയാത്തപോലെ കിരണുമായി സംസാരിച്ചിരിക്കുന്നു. ഞാനും അതെ രീതിയിൽത്തന്നെ തിരിച്ചും പെരുമാറി

ഹായ് കിരൺ എപ്പോൾ വന്നു

ഞാൻ ഇപ്പോൾ വന്നേയുള്ളൂ … നീ കിടന്നുറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ വരാതിരുന്നതാണ് ,

നല്ല തലവേദന ഞാൻ ഒന്ന് കിടന്നോട്ടെ , ട്യൂഷൻ വേണ്ട എന്ന് വിളിച്ചുപറയാനും മറന്നുപോയി സോറി കിരൺ

എന്തിനാണ് സോറി , ഇതിനെല്ലാമാണോ സോറി പറയുന്നത്

ഞാൻ ഒന്നും അറിയാത്തപോലെ പോയി ഫ്രിഡ്ജിൽനിന്നും വെള്ളമെടുത്തുകുടിച്ചുകൊണ്ടു മുകളിലേക്ക് പോയി … പോകുമ്പോൾ എൻ്റെ മനസ്സിൽ ഒരു ചിന്ത ഉദിച്ചു , ഞാനും കിച്ചുവും സംസാരിക്കുന്നതു വ്യകതമായി അറിയുന്നുവെങ്കിൽ കിച്ചു തന്നെയാണോ ഈ കിരൺ , ഞാൻ ഇതുവരെ കാണാത്തതിനാൽ പേരുമാറ്റി പറഞ്ഞതാണോ?

Leave a Reply

Your email address will not be published. Required fields are marked *