അവിടെയുണ്ടായിരുന്ന ബഹളമൊന്ന് ഒതുങ്ങിയപ്പോഴാണ് ഞങ്ങളെല്ലാവരും അമൃതിന്റെ കാര്യം ഓർത്തത്. ഞാനും നിയാസും ശുഐബിക്കയും കൂടി അവനെ അന്വേഷിച്ച് നടക്കുന്നതിനിടെ ഞങ്ങളുടെ ക്ലാസ്സിന്റെ മുൻപിൽ മൊത്തം പെൺ കുട്ടികളുടെ ഒരു കൂട്ടം സംഭവമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞങ്ങൾ അങ്ങോട്ടെയ്ക്കു നടന്നു. “എന്താ അവിടെ?” ന്ന് ശുഐബിക്ക ഉറക്കെ ചോദിച്ചതോടെ പെൺകുട്ടികൾ ഞങ്ങളെ മൂന്നാളെയും ഉറ്റു നോക്കി കൊണ്ട് ഞങ്ങൾക്കു അങ്ങോട്ടെയ്ക്ക് കടന്നു ചെല്ലാനായി വഴിയൊരുക്കി തന്നു. ഞങ്ങൾ ക്ലാസ്സിലേയ്ക്ക് കയറിയപ്പോൾ കാണുന്നത് തലയിൽ വട്ടത്തിൽ തുണി ചുറ്റി കെട്ടി അമൃത് ബെഞ്ചിൽ ഇരിക്കുന്നു. മുഖത്തെല്ലാം ചോര പൊടിഞ്ഞ പാടുണ്ട്. ഞങ്ങളെ കണ്ടതോടെ അവന്റെ മുഖം തെളിഞ്ഞു.
“ഇവനെന്താ പറ്റിയേന്ന്” നിയാസ് ചോദിച്ചതോടെ അമൃതിന്റെ അടുത്ത് തന്നെ ഇരുന്നിരുന്ന ഞങ്ങളുടെ ക്ലാസ്സ്മേറ്റ് നിമ്യ കക്ഷി അമൃതിന്റെ വലിയ ഫ്രണ്ടാണ്. അത് മാത്രമല്ല ക്ലാസ്സിലെ എല്ലാ പെൺ പിള്ളേരുമായും അമൃത് നല്ല കൂട്ടാണ്. നിമ്യ ഞങ്ങളെ നോക്കി പറഞ്ഞു തുടങ്ങി. “ഞങ്ങള് ചോറുണ്ട് കൈ കഴുകാൻ പുറത്തിറങ്ങിയപ്പോ കാണുന്നത് ഇവൻ അടി കൊണ്ട് വീണു കിടക്കുന്നതാ അപ്പോ ഇവന്റെ തലേന്നൊക്കെ ചോര പൊടിഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനെന്റ ഷാളെടുത്ത് ഇവന്റെ തലയിൽ ചുറ്റി കെട്ടി കൊടുത്ത് വെള്ളമൊക്കെ കുടിപ്പിച്ചേ പിന്നെയാ ഇവനൊന്ന് കണ്ണ് തുറന്നെ. അപ്പോഴെയ്ക്കും ഞങ്ങൾ മൂന്നാല് ഗേൾസ് കൂടി ഇവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഇവിടെ കൊണ്ട് ഒരു വിധം ഇരുത്തി.”അവൾ പറഞ്ഞ് നിറുത്തി.
“അളിയാ, എന്തേലും പറ്റിയോടാ നിനക്ക്?” ഞാൻ ബെഞ്ചിൽ അവന്റെ അടുത്തേക്ക് ചേർന്നിരുന്നിട്ട് അവന്റെ തോളിൽ കൈയിട്ട് കൊണ്ട് ചോദിച്ചു.
” ചെറുതായിട്ട് തല വേദനിക്കണ്ട്. അതൊക്കെ പോട്ടെ വന്നവന്മാരുടെ കാര്യം എന്തായി?” അമൃത് ഞങ്ങളോടായി ചോദിച്ചു.
” അവന്മാരെയൊക്കെ അവിടെ അടിച്ച് കൂട്ടി ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്.” നിയാസാണ് അവൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.
” എനിക്ക് വേണ്ടത് അവനെയാ എന്നെ പിറകെന്ന് അടിച്ചിട്ടവനെ.” അമൃത് പല്ല് ഞെരിച്ചു കൊണ്ടാണിത് പറഞ്ഞത്.
“ആരാടാ ആ സംഗീതാണോ” ഞാൻ അവനോട് ചോദിച്ചു.
“അവൻ തന്നെയാ, അവൻ ഓടി പോകുന്നത് ഞാൻ കണ്ടതാ” അമൃത് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.