ഒളിച്ചോട്ടം 7 [KAVIN P.S]

Posted by

അനു വീണ്ടും എന്റെടുത്ത് വന്ന് എന്നെ കെട്ടി പിടിച്ച് എനിക്കൊരു സ്നേഹ ചുംബനം നൽകി പോയതിന്റെ സന്തോഷത്തിൽ ആകെ ത്രില്ലടിച്ച ഞാൻ ബെഡിൽ ഒന്ന് കിടന്ന് കുത്തി മറഞ്ഞിട്ട് കണ്ണടച്ച് കിടന്ന് ഇന്ന് ഉച്ചയ്ക്ക് മുതൽ ഈ നേരം വരെ അനു എന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ ഒരിക്കൽ കൂടി മനസ്സിൽ താലോലിച്ച് പുളകം കൊണ്ട് കിടന്ന് മയങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അനു എന്നെ രാത്രി ഫോണിൽ വിളിച്ച് കൊഞ്ചി കൊണ്ടിരിക്കും. ഞങ്ങളുടെ സംസാരം തീരുമ്പോൾ മിക്കപ്പോഴും അർധരാത്രി 2 മണിയൊക്കെ ആകും. ഇതിനിടയിൽ ശുഐബിക്ക ഞാൻ ആവശ്യപ്പെട്ട അന്നത്തെ ഫൈറ്റ് വീഡിയോ എനിക്ക് കൊണ്ട് വന്ന് തന്നു. ഞാനാ വീഡിയോയിൽ ഗുണ്ടാ പട ഞങ്ങളുടെ പിള്ളേരെ വടി വാൾ വീശി മുറിവേൽപ്പിക്കുന്നതിന്റെയും അന്ന് അവർ സംഘം ചേർന്ന് ബൈക്കിൽ കൊളേജിലേയ്ക്ക് വരുന്നതിന്റെയും പോർഷൻ എഡിറ്റ് ചെയ്തെടുത്ത് Ci ടോമി അങ്കിളിന് കൊടുത്തു. അന്ന് ഞങ്ങളെ കോളെജിൽ തല്ലാൻ വന്നതിന്റെ പേരിൽ സംഗീതിനെയും കൂട്ടുകാരെയും ഗുണ്ടാ പടയിൽപ്പെട്ട എല്ലാത്തിനെതിരെയും വധ ശ്രമത്തിന് കേസെടുത്തു. വന്നവന്മാരെല്ലാം അടി കൊണ്ട് ഇപ്പോൾ ഹോസ്പിറ്റലിൽ ആയത് കാരണം കുറച്ച് കഴിഞ്ഞേ അവരെ അകത്താക്കാൻ സാധിക്കൂ എന്നിരുന്നാലും കുറഞ്ഞത് 5 വർഷം ജയിലിൽ കിടക്കാനുള്ള കുറ്റമാണെന്നറിഞ്ഞതോടെ ഞങ്ങളെല്ലാവരും ഹാപ്പി ആയി.

അങ്ങനെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം ഞാൻ വീണ്ടും കോളെജിൽ പോയി തുടങ്ങി. ഞാൻ ചെന്ന ദിവസം എന്നെ കാണുന്ന ടീച്ചർമാരും സാറുമ്മാരും മറ്റു കുട്ടികളെല്ലാം ഇപ്പോ വേദനയൊന്നുമില്ലാലോ നീ ഒക്കെയല്ലേ എന്നൊക്കെ കുശലാന്വേഷണം നടത്തി. എന്നെ പ്രിൻസിപ്പാൾ റൂമിലേയ്ക്ക് വിളിപ്പിച്ച പ്രിൻസിപ്പാൾ സാർ അന്ന് കോളെജിൽ വച്ച് നടന്ന ഫൈറ്റിന്റെ പേരിൽ കോളെജ് മാനേജ്മെന്റ് കൊടുക്കുന്ന പരാതിയിൽ എന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. അങ്ങനെ എന്റെ വക സംഗീതിന് ഞാൻ പതിനാറാമത്തെ പണിയും കൊടുത്തു. അന്ന് വൈകീട്ട് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലോട്ട് തിരിച്ചു പോകാനായി കാർ എടുക്കാൻ പാർക്കിങ്ങിലോട്ട് നടക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന എന്റെ ഫോൺ റിംഗ് ചെയ്തത് ഫോണെടുത്ത് ഡിസ്പ്ലേയിൽ നോക്കിയപ്പോ അനുവാണ് വിളിക്കുന്നത് അതോടെ ഞാൻ കൈയിലിരുന്ന താക്കോൽ അമൃതിന്റെ കൈയ്യിൽ കൊടുത്തിട്ട് കാറെടുക്കാൻ പറഞ്ഞു. നിയാസ് മുന്നിലെ സീറ്റിൽ കയറി ഇരുന്നതോടെ ഞാൻ അനൂന്റ കോൾ എടുത്ത് പിറകിലെ സീറ്റിലേയ്ക്കും കയറി.

Leave a Reply

Your email address will not be published. Required fields are marked *