” അത് സാരമില്ല അത് കൊണ്ടിപ്പോ എന്താ എന്നെ ഈ ചുന്ദരി പെണ്ണ് ഇങ്ങോട്ട് വന്ന് പ്രപ്പോസ് ചെയ്തില്ലേ എനിക്കത് മതീന്നെ”ന്ന് പറഞ്ഞ് ഞാൻ തിരിച്ചും അവളുടെ കവിളിൽ ഉമ്മ കൊടുത്തു.
ഞാൻ പറഞ്ഞത് കേട്ട് അനു ചെറുതായി ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ച് എന്നോട് ചേർന്നിരുന്നു. അവളങ്ങനെ എന്റെ നെഞ്ചോട് ചേർന്നിരിക്കുമ്പോ ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്ത് സംഭവിച്ചാലും ഞാനീ പെണ്ണിനെ കൈ വിടില്ല എന്റെ എല്ലാ സ്നേഹവും കൊടുത്ത് എന്റെ ജീവിതാവസാനം വരെ ഞാനിവൾക്ക് കൂട്ടായുണ്ടാകും. എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഈ പെണ്ണിനെ ഞാൻ തിരിച്ച് സ്നേഹിച്ചില്ലെങ്കി പിന്നെ എന്തിന് കൊള്ളാം ഞാൻ മനസ്സിൽ ദൃദ്ധ പ്രതിഞ്ജ എടുത്തു.
ഇത്രയും നേരം അനുവാണ് എന്നോട് ശബ്ദം താഴ്ത്തി ഇരുന്ന് ഓരോ കിന്നാരങ്ങൾ പറഞ്ഞിരുന്നത്. ഇപ്പോ പെണ്ണെന്റെ നെഞ്ചിൽ പറ്റി ചേർന്ന് ഒന്നും സംസാരിക്കാതെ ഇരുപ്പാണ്. കാറിൽ കുറേ നേരമായി ഞങ്ങളുടെ രണ്ട് പേരുടെയും ശബ്ദം കേൾക്കാതായതോടെ അമൃത് ഉറക്കെ പറഞ്ഞു: “ഈ കാറില് രണ്ട് കപ്പിൾസ് കേറീട്ടുണ്ടായിരുന്നല്ലോ അതുങ്ങളുടെ അനക്കമൊന്നും കേൾക്കണില്ലാലോ ഡാ നിയാസെ”
“എന്റെ അളിയാ ഞങ്ങളിവിടെ തന്നെയുണ്ട്.” ഞാൻ അമൃതിനോടായി പറഞ്ഞു.
” ഞാൻ കരുതി രണ്ടും കെട്ടിപിടിച്ചിരുന്ന് ഉറങ്ങീന്ന്” നിയാസ് പിറകിലോട്ട് തല വെട്ടിച്ച് കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
നിയാസ് പറഞ്ഞത് കേട്ട് നാണമായ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്താൻ നോക്കിയപ്പോ ഞാൻ അവളെ ഇറുക്കെ പിടിച്ച് എന്റെ നെഞ്ചിലോട്ട് തന്നെ ചേർത്തിരുത്തിയിട്ട് നിയാസിനോടായി പറഞ്ഞു: “ഡാ അലവലാതി കപ്പിൾസ് ആയാ ചിലപ്പോ കെട്ടിപിടിച്ച് ഇരുന്നെന്നൊക്കെയിരിക്കും അതിനിപ്പോ എന്താ? നീയേ നേരെ നോക്കി വണ്ടിയോടിക്കെഡെർക്കാ” ഞാൻ ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.
“ഓ ശരി മൊയ്ലാളി” നിയാസെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
എന്റെ വീടിന്റെ ഗേറ്റെത്തിയപ്പോ അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി നേരെ ഇരുന്നിട്ട് പറഞ്ഞു: “അയ്യോ ആദീടെ വീടെത്തിയോ എന്നെ എന്റെ വീടിന്റെ മുൻപില് ഇറക്കായിരുന്നില്ലേ?”
“അങ്ങോട്ടൊന്ന് നോക്ക്യേ നിന്റെ അച്ഛനും അമ്മേം ദേ ഇവിടെ മുറ്റത്ത് നമ്മളെ കാത്ത് നിൽപ്പുണ്ടല്ലോ?” ഞാൻ അനൂന് അവരെ ചൂണ്ടി കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു.