ഒളിച്ചോട്ടം 7 [KAVIN P.S]

Posted by

ഞാൻ ഉഷാറായി ഇരിക്കുന്നത് കണ്ട് പുള്ളി ഉറക്കെ ചോദിച്ചു ” ഹൗ ആർ യൂ ആദി?”

“ആം ഫൈൻ ഹിഷാം അങ്കിൾ” ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

ഡോക്ടറെ കണ്ടതോടെ നിയാസും അമൃതും ബെഡിൽ നിന്നേഴ്ന്നേറ്റ് ഒരു ഭാഗത്തേയ്ക്ക് നീങ്ങി നിൽപ്പായി.

പുള്ളി വന്ന് എന്റെ തലയിലെ സ്റ്റിച്ചും കണ്ണും വായും ഒക്കെ ഒന്ന് നോക്കിയ ശേഷം നേഴ്സിനോട് പറഞ്ഞ് എന്റെ ബീപിയും പ്രഷറുമൊക്കെ ചെക്ക് ചെയ്ത ശേഷം ഓക്കെ ആണെന്ന് പറഞ്ഞു.

“അങ്കിളേ ഇപ്പോ എനിയ്ക്ക് വേറെ കുഴപ്പം ഒന്നുമില്ലാലോ എന്നാ ഇന്ന് വൈകീട്ട് ആകുമ്പോഴെയ്ക്കും എന്നെ ഡിസ്ചാർജ്ജ് ചെയ്തൂടെ?” ഞാൻ ഡോക്ടറോട് ചോദിച്ചു.

“എടാ വേറെ കുഴപ്പമൊന്നുമില്ലാ എന്നാലും നിന്നെ രണ്ട് ദിവസം കൂടി ഒബ്സർവേഷനിൽ വച്ചിട്ട് ഡിസ്ചാർജ്ജ് ചെയ്യാൻ പാടുള്ളൂ. അല്ലേൽ ശരിയാകില്ലാ ഡാ പോരാത്തതിന് ഇത് പോലീസ് കേസ് ആയിട്ടുള്ളതാ. നിന്റെ അച്ഛൻ വന്നിട്ട് എന്താന്ന് വച്ചാ തീരുമാനിച്ചിട്ട് നമ്മുക്ക് വേണ്ടത് ചെയ്യാം”

“പോലീസ് കേസോ? ഞാൻ ഞെട്ടി കൊണ്ട് ചോദിച്ചു.

ഞാൻ ചോദിച്ചതിനുള്ള മറുപടി എനിക്ക് തന്നത് നിയാസാണ്: ” അത് ശരി കോളെജ് ക്യാംപസിൽ കേറി നിന്നെ തല്ലിയതും പോരാ വേറെ പിള്ളേരെം കൂട്ടി വന്ന് നമ്മുടെ ബാക്കിയുള്ള പിള്ളേരെയൊക്കെ തല്ലിച്ചതും ഒക്കെ ചുമ്മാ അങ്ങ് വിട്ടു കളയാൻ പറ്റോ ഡാ ആദി? കാര്യം അടി മൊത്തം കിട്ടീത് അവന്മാർക്കാണേലും കേസ് കേസ് തന്നെയാ. നിന്റെ അച്ഛൻ പറഞ്ഞത് നീ എഴുന്നേറ്റിട്ട് തീരുമാനിക്കാന്നാ പറഞ്ഞെ” നിയാസ് ഒറ്റ ശ്വാസത്തിലാണിത് പറഞ്ഞത്.

“ആദി, അപ്പോ കാര്യങ്ങൾ അങ്ങനെ തന്നെ ആകുന്നതാ നല്ലത്. എന്നാ ഞാനങ്ങ് നീങ്ങട്ടെ. നിന്റ അച്ഛൻ വന്ന് കഴിഞ്ഞിട്ട് എന്താ വേണ്ടതെന്ന് നമ്മുക്ക് തീരുമാനിക്കാം” ന്ന് പറഞ്ഞ് കൊണ്ട് ഡോക്ടർ ഹിഷാം റൂമിൽ നിന്ന് പോയി. ഡോക്ടർ പോയതൊടെ ഞാൻ നിയാസിനോട് അവന്റെ ഫോൺ തരാൻ പറഞ്ഞു. “എന്തിനാ അളിയാ ഫോൺ?” നിയാസ് കാര്യം മനസ്സിലാകാതെ എന്നോട് ചോദിച്ചു.

” ശുഐബിക്കാക്ക് ഒന്ന് വിളിക്കട്ടെ നമ്മുക്ക് ഒരു പണി കൂടി സംഗീത് & ഗ്യാഞിന് കൊടുക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *