“അനു ചേച്ചി അവനൊന്നും പറ്റത്തില്ലാ സമാധാനമായിരിക്കെന്ന് പറഞ്ഞ് ഞങ്ങൾ കുറേ നേരം പറഞ്ഞതിൽ പിന്നെയാ അനു ചേച്ചി ഒബ്സർവേഷൻ റൂമിന്റെ മുൻപിൽ കിടക്കുന്ന ചെയറിൽ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്ത് വന്നിരുന്നെ കുറേ നേരം ഞങ്ങൾ ഓരോന്നൊക്കെ സംസാരിച്ചിരുന്നു. അങ്ങനെ കക്ഷി ഒന്ന് നോർമലായത് കണ്ടപ്പോ നിയാസ് നിന്നെ ഇഷ്ടമാണോന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ അനു ചേച്ചി ഇഷ്ടമാണെന്ന് മറുപടി പറഞ്ഞിട്ട് വീണ്ടും ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു ” ഞാനന്ന് അവനോട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞതാ. അവൻ വന്ന് കഴിയുമ്പോ അവനൊരു സർപ്രൈസ് പോലെ എനിക്കവനെ ഇഷ്ടമാന്ന് തുറന്ന് പറയാൻ നിന്നതാ അപ്പോഴാ ഇങ്ങനെയൊക്കെ സംഭവിച്ചെ. അന്ന് അവൻ ഇഷ്ടാന്ന് പറഞ്ഞപ്പോ എന്റെ അപ്പോഴത്തെ മാനസികവസ്ഥയില്‍ ഞാനവനോട് അതൊന്നും ശരിയാകില്ലാന്ന് പറഞ്ഞ് അവനെ അവഗണിച്ച് പോന്നെങ്കിലും വീട്ടിലെത്തിയ ഞാൻ പിന്നെ അത് തന്നെയാ ആലോചിച്ച് കൊണ്ടിരുന്നെ അന്ന് ആ പാർക്കിംഗിൽ വച്ചുണ്ടായ വിഷയത്തിൽ ആദി ഉണ്ടായതോണ്ടാ ഞാനൊരു പോറല്‍ പോലുമേൽക്കാതെ രക്ഷപ്പെട്ടെ. അതിനു ശേഷം അവനെന്നെ എത്രത്തോളം കെയർ ചെയ്തെന്നറിയോ ഞാൻ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്റെ ആദി എനിക്ക് കൂട്ടായി വന്നു. എന്നോട് അത്രത്തോളം ഇഷ്ടമുണ്ടായിരുന്ന എന്റെ കുട്ടീനോടാ ഞാൻ അവനന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ എന്റെ പൊട്ട ബുദ്ധിയ്ക്ക് അങ്ങനെ പറഞ്ഞ് പോയത്.” അനു അത് പറഞ്ഞ് ഏങ്ങലടിച്ച് കുറേ നേരം കരഞ്ഞു പാവം.
പിന്നെ ഞങ്ങള്‍ രണ്ടും കൂടെ നാളെ തന്നെ നിനക്ക് ഓർമ്മ വീഴൂന്നും അപ്പോ ആദ്യം കാണണത് അനൂനെയാകും അപ്പോ അവനോട് ഇഷ്ടം തുറന്നു പറയാലോന്ന് പറഞ്ഞേ പിന്നെയാ കക്ഷി കരച്ചിൽ നിർത്തിയെ. പിന്നെ ഇന്ന് രാവിലെ നിന്നെ റൂമിലോട്ട് ഷിഫ്റ്റ് ചെയ്തു. ഞങ്ങള്‍ നിന്റെ കാറും കൊണ്ട് അതിനകത്തായ ചോരയൊക്കെ ക്ലീൻ ചെയ്യാൻ വാട്ടർ സർവ്വീസിന് പോയ സമയം തന്നെ അമ്മേനെ കൊണ്ടുപോയി നിന്റെ വീട്ടിലാക്കി” ഇത്രയൊക്കെയാ ഇവിടെ സംഭവിച്ചെ” അത് പറഞ്ഞ് നിർത്തി അമൃത് ബെഡിൽ നിന്ന് താഴെയിറങ്ങി കൈയൊക്കെ ഒന്ന് കുടഞ്ഞ് കൊണ്ട് വീണ്ടും ബെഡിൽ ഇരുപ്പായി. ആ സമയത്താണ് അനു ഫോൺ ചെയ്ത് കഴിഞ്ഞ് റൂമിലേയ്ക്ക് കയറി വരുന്നത് കൂടെ അച്ഛന്റെ പരിയക്കാരനായ ഡോക്ടർ ഹിഷാമും നേഴ്സും കൂടെയുണ്ട്.