“അവന്മാർ 70 പേരാണെങ്കിൽ നമ്മളിവിടെ 1000 പേരുണ്ട്. കോളെജ് ക്യാമ്പസിൽ കയറിയ അവൻമാർ തിരിച്ച് രണ്ട് കാലിൽ തിരിച്ച് പോകുന്നതെനിക്കൊന്ന് കാണണം. എടാ ആദി നീ വാ നമ്മളാരാണെന്ന് ആ മൈരന് കാണിച്ച് കൊടുക്കാം” ന്ന് പറഞ്ഞ് ശുഐബിക്ക എന്നെയും നിയാസിനെയും ഉന്തി തള്ളി നടത്തിച്ചു. ശുഐബിക്ക വിളിച്ച് വരുത്തിയ കോളെജിലെ സകല പിള്ളേരുടെ കൈയ്യിലും ക്രിക്കറ്റ് ബാറ്റും കമ്പി വടികളും ഉണ്ട്. ഇതെല്ലാം കണ്ടതോടെ ഉറങ്ങി കിടന്നിരുന്ന എന്റെയും നിയാസിന്റെയും ധൈര്യം സട കുടഞ്ഞെഴ്ന്നേറ്റു. ഞങ്ങൾ എല്ലാവരും നടന്ന് കോളെജിലെ ബൈക്ക് പാർക്കിംഗിലെത്തി അവിടെ എന്നെ നോക്കി നടന്ന സംഗീതും കൂട്ടുകാരും ഞാനൊരു കൂട്ടമായി വന്നത് കണ്ട് കണ്ണിൽ ഇരുട്ട് കയറിയ പോലെ സ്തബ്ധരായി നിൽക്കുന്നുണ്ടായിരുന്നു. അവൻ ഉള്ളിലുള്ള പേടി പുറത്ത് കാണിക്കാതെ എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് വേണ്ടത് നിന്നെയാ. അന്ന് ഞങ്ങളെയെല്ലാരേയും അടിച്ചിട്ട് പോയാ എല്ലാം അങ് തീർന്നെന്ന് കരുതിയോടാ ചെറ്റേ. ഞങ്ങള് വന്നെടാ അന്നത്തെ കണക്ക് തീർക്കാൻ ആണാണെങ്കിൽ വന്ന് ഒന്ന് മുട്ടി നോക്കെടാ”
അവൻ പറഞ്ഞതിനുള്ള മറുപടി കൊടുത്തത് ശുഐബിക്കയാണ്: ” നീ അത്രയ്ക്ക് കുണ്ണയ്ക്ക് ഉറപ്പുള്ളവനാണേൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയൊന്ന് അടിച്ച് വീഴ്ത്ത് അപ്പോ ഞങ്ങള് സമ്മതിച്ച് തരാം നീ ഒരു ആൺകുട്ടിയാന്ന്. ധൈര്യമുണ്ടേൽ മുന്നോട്ട് വാടാ ….” ശുഐബിക്ക കൈയ്യിലുള്ള ക്രിക്കറ്റ് ബാറ്റ് ഇടത് കൈ വെള്ളയിലടിച്ച് കൊണ്ട് പറഞ്ഞു.
” എന്ന വാടാ മയിരേ” സംഗീത് അലറിക്കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. തൊട്ട് പിറകിൽ അവന്റെ കൂടെ വന്നവരും ഞങ്ങളുടെ നേർക്ക് ഓടി അടുത്തു. ഞാൻ അവന്റെ വരവ് കണ്ട് ശുഐബിക്കയുടെ കൈയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങിയിട്ട് എനിക്ക് നേരെ ഓടിയടുത്ത സംഗീതിന്റെ തലയ്ക്ക് നേരെ ബാറ്റ് കൊണ്ട് വീശി അടിച്ചു എന്റെ അടിയേറ്റ് അവൻ കുറച്ച് ദൂരേയ്ക്ക് നീങ്ങി മുഖമടിച്ച് നിലത്ത് വീണു. സംഗീതിന്റെ വീഴ്ച കണ്ട് പതറിയ അവന്റെ സുഹൃത്തുക്കൾ ഞങ്ങൾ കൂട്ടമായി അവർക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പേടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളല്ലാം ഇട്ടെറിഞ്ഞ് തിരിഞ്ഞോടി. തിരിഞ്ഞോടിയിരുന്നവരെല്ലാം മെയിൻ ഗേറ്റ് ലക്ഷ്യമാക്കിയാണ് ഓടിയത് ഇത് കണ്ട ഞങ്ങളുടെ വാച്ച്മാൻ തോമസേട്ടൻ ഗേറ്റ് വേഗത്തിൽ അടച്ച് താഴിട്ട് പൂട്ടി. ഗേറ്റടച്ചതോടെ പരിഭ്രാന്തരായ സംഗീതിന്റെ കൂട്ടുകാർ നാലുപാടും ചിതറിയോടി അവരെ അടിച്ച് നിലംപരിശാക്കാൻ അവർക്ക് പിന്നാലെയായി ഞങ്ങളും ഓടി.