ഞാൻ ഇക്കിളിയാക്കിയപ്പോൾ ചെറുതായൊന്ന് ഇളകിയിട്ട് അനു പറഞ്ഞു: ” അമ്മ നീ എഴുന്നേൽക്കുന്നേന് തൊട്ടു മുന്നാ വീട്ടിലോട്ട് പോയെ. പിന്നെ നിയാസും അമൃതും ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നെ ആ കുറച്ചു തടിയുള്ള ആ കക്ഷിയും ഉണ്ടായിരുന്നിവിടെ”
“ആരാ ഷുഐബിക്കയാണോ നല്ല ജിം ബോഡിയുള്ള ആള്?” ഞാൻ അവളോടായി ചോദിച്ചു.
” ആ കക്ഷി തന്നെ ഞാൻ പേര് മറന്ന് പോയതാ” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“എന്നിട്ട് ഞാൻ കണ്ണ് തുറന്നപ്പോ ഞാനെന്റ സുന്ദരി കുട്ടിയെ മാത്രേ കണ്ടുള്ളൂ ലോ, ബാക്കിയുള്ള ടീംസൊക്കെ എവിടെ?” ഞാൻ അനൂന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
കവിളിൽ ഞാനുമ്മ കൊടുത്ത ഭാഗത്ത് അനു കൈ കൊണ്ട് മറച്ചിട്ട് നാണത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു:
“അയ്യോ, ആന്റീം അങ്കിളും അഞ്‌ജൂം ഇവിടെ ഉണ്ടായതാ ഞാൻ ഹോസ്പിറ്റലിൽ നിന്നോളാംന്ന് പറഞ്ഞിട്ടവരെ വീട്ടിലോട്ട് പറഞ്ഞയച്ചതാ നീ എഴുന്നേറ്റ കാര്യം അവർക്കൊന്ന് വിളിച്ച് പറയട്ടെ ഞാൻ” അനു ബെഡിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
” അത് കുറച്ച് നേരം കൂടി കഴിഞ്ഞിട്ട് വിളിച്ച് പറഞ്ഞാ മതി. നീ ഇവിടെ എന്റെടുത്ത് ഇരിക്ക് പെണ്ണെന്ന്” പറഞ്ഞ് ഞാനവളെ കൈയ്യിൽ പിടിച്ച് വലിച്ചു അതോടെ അനു നില തെറ്റി എന്റെ തോളത്തേയ്ക്കാണ് വന്ന് വീണത് അനൂന്റെ വീഴ്ചയിൽ അടിയുലഞ്ഞ ഞാൻ അവളുമായി മറിഞ്ഞ് ബെഡിലോട്ട് വീണു ആ വീഴ്ചയിൽ എന്റെ തലയുടെ പിൻ ഭാഗം ബെഡിൽ അമർന്നു അത് എനിക്ക് ശരിക്കും വേദനിച്ചു. ഉഫ്ഫ് … ഞാൻ വേദന കൊണ്ട് ഒച്ചയെടുത്തു.
എനിക്ക് വേദനിച്ചത് കണ്ടതോടെ അനു ചാടി പിടഞ്ഞ് എന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചെന്നെ എഴുന്നേൽപ്പിച്ചിരുത്തിയിട്ട് എന്റെ തലയുടെ പിറകിൽ നോക്കീട്ട് പറഞ്ഞു: “ആദി കുട്ടാ നീ ഒന്ന് അടങ്ങി ഇരിക്കാൻ ഞാൻ എന്താ തരണ്ടേ. നിന്റെ തലേല് മൂന്ന് സ്റ്റിച്ചാ ഇട്ടേക്കുന്നെ. ദേവീടെ കൃപ കൊണ്ടാ സ്റ്റിച്ചൊന്നും പൊട്ടാഞെ.” അനു ശബ്ദം ഇടറി കൊണ്ട് പറഞ്ഞു.