” ഉവ്വ, അന്ന് വൈകീട്ട് നിന്നെ പിക്ക് ചെയ്യാൻ വരാന്ന് പറഞ്ഞ് നിന്നപോഴല്ലെ നിന്റെ കൊച്ഛന്റെ പുന്നാര മോൻ വടി കൊണ്ട് എന്റെ തലക്കിട്ട് താങ്ങിയെ. അവനിട്ട് നല്ലതൊരെണ്ണം കൊടുത്ത ശേഷമാ അന്ന് ഞാൻ വീണെ” ഞാൻ സംഗീതിനോടുള്ള ദേഷ്യത്തിൽ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.
” അവനീ ഹോസ്പിറ്റലിലെ ഐസി. യൂ ല് കിടപ്പുണ്ട് കൈയ്യും കാലും ഒക്കെ ഒടിഞ്ഞ്.” അനു ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഏ…. കൈയ്യും കാലുമൊക്കെ ഒടിഞ്ഞെന്നൊ അതെപ്പോ?” ഞാൻ വിശ്വാസം വരാത്ത പോലെ അവളോട് ചോദിച്ചു.
“അന്ന് നിന്റെ അടി കൊണ്ട് വീണ് കിടന്ന അവനെ നിന്റെ കോളെജിലെ പിള്ളേര് തന്നെയാ ഇവിടെ കൊണ്ട് വന്നെ മിക്കവാറും അവര് ഇങ്ങോട്ടെയ്ക്ക് കൊണ്ടു വരണ വഴിയ്ക്ക് നല്ലത് കൊടുത്ത് കാണും.”
സംഗീതിന് ശരിക്കും കിട്ടിയെന്ന് കേട്ടപ്പോൾ എന്റെ മനസ്സ് ശരിക്കുമൊന്ന് തണുത്തപ്പോൾ ഞാൻ ബെഡിലെ കിടപ്പിൽ നിന്ന് കൈ കുത്തി എഴുന്നേറ്റത് കണ്ടതോടെ അനു എനിക്ക് ചാരി ഇരിക്കാനായി തലയണ എടുത്ത് കട്ടിലിൽ കുത്തി ചാരി വച്ച് തന്നു അതോടെ ഞാൻ തലയണയിൽ ചാരി ഇരുന്നിട്ട് അനുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
“അന്നെന്നോട് എന്തോ പറയാനുണ്ടന്ന് പറഞ്ഞിട്ട്”
ഞാൻ ചോദിച്ചത് കേട്ട് അനൂന്റെ മുഖം നാണത്താൽ ചുവന്ന് തുടുത്തു. അവളെന്നെ നാണത്താൽ നോക്കി പുഞ്ചിരിച്ചിട്ട് “ഇപ്പോ വരാന്ന്” പറഞ്ഞ് കൊണ്ടവൾ ഞാൻ കിടക്കുന്ന റൂമിന്റെ വാതിൽ പോയി അടച്ച് കുറ്റിയിട്ട ശേഷം എന്റെ അടുത്തേയ്ക്ക് വന്ന് ബെഡിലിരുന്നിട്ട് എന്റെ മുഖം അവളുടെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ച് എന്റെ കണ്ണിലേയ്ക്കൊന്ന് നോക്കിയിട്ട് എന്റെ നെറ്റിയിൽ അമർത്തി ഒരുമ്മ തന്നിട്ട് പറഞ്ഞു. “ഐ.ലൗ.യൂ ആദി കുട്ടാ”
അനു എനിക്ക് തന്ന ആദ്യം ചുംബനവും അതിനോടൊപ്പം അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് കൂടി കേട്ടതോടെ ഒരു ബംബർ ലോട്ടറി അടിച്ച അവസ്ഥയിലായ ഞാൻ സന്തോഷം കൊണ്ട് അനുവിനെ കട്ടിലിൽ ഇരുന്ന് അവളെ വട്ടം കെട്ടി പിടിച്ചിട്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു ” ഐ ലൗ യൂ ടു അനു കുട്ടി. ഇനി നീ എന്റേത് മാത്രമാ” ഇത് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.