വേട്ട 2 [Zodiac]

Posted by

 

പക്ഷെ നമുക്കു അവളുടെ ജീവൻ രക്ഷിക്കാൻ പറ്റുമോ എന്ന് ഇപ്പോഴും ഉറപ്പില്ല..അത്രയും ക്രിട്ടിക്കൽ ആണ്…പിന്നെ തലയ്ക്ക് ഒരു സര്ജറി കൂടി വേണ്ടി വരും..പക്ഷെ അത് ചെറിയ റിസ്ക് ഉണ്ട്..

 

ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും അത് ചിലപ്പോ അവളെ മറ്റു തരത്തിൽ ബാധികം…അവൾ ചിലപ്പോ പാരലൈസേഡ് ആകാൻ സാധ്യത ഉണ്ട്…പക്ഷെ ചിലപ്പോൾ അവളുടെ ജീവൻ നമുക്കു രക്ഷിക്കാം..ബട് സർജറി ആവശ്യം ആണ്..

 

ഇതൊക്കെ കേട്ട ശര്മിളയ്‌ക്ക് അവളുടെ സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടി കരയാൻ തുടങ്ങി…

 

“ശർമിള.. ബി ബ്രേവ്..നമ്മൾ പരമാവധി അവളെ രക്ഷിക്കാൻ ശ്രമിക്കും..”

 

ഡോക്ടർ അവളെ സമാധാനിപ്പിക്കാൻ നോക്കി..അപ്പോഴാണ് ഒരു പെണ്കുട്ടി അകത്തേക്ക് കയറി വന്നത്..

 

“ശർമിള ഇത് ഡോക്ടർ ആൻ… ന്യുറോ സർജൻ ആണ്…”

 

അത് കേട്ടപ്പോൾ ആണ് ശർമിള അവളെ നോക്കിയത്..ആൻ കുറച്ചു ഫയൽസ് അയാൾക്ക് കൈമാറി..

 

ശേഷം അവൾ പുറത്തേക്ക് ഇറങ്ങി..അവളുടെ കണ്ണിൽ നിന്നും വെളളം വരുന്നുണ്ടായിരുന്നു…അവൾ കഴിഞ്ഞ കുറച്ചു മണിക്കൂറിൽ ഉണ്ടായ കാര്യങ്ങൾ ഓർത്തു..

 

“ശർമിള..അവളുടെ സർജറി പെട്ടെന്ന് ചെയ്യണം …ആ ഡോക്യൂമെന്റ്‌സ് അവളുടെ അടുത്ത ബന്ധു ആരെങ്കിലും സൈൻ ചെയ്യണം..ആരെങ്കിലും ഉണ്ടോ അച്ഛൻ ‘അമ്മ..ഭർത്താവ്…”

 

“അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..അവർ വരുന്നുണ്ട്..അമ്മയ്ക്ക് കാര്യങ്ങൾ അറിയില്ല..പിന്നെ പ്രിയയുടെ അനിയൻ ഇവിടെ ഉണ്ട്…പക്ഷെ ഒരു പ്രശ്നം ഉണ്ട്..യഥാർത്ഥത്തിൽ എന്താണ് ഉണ്ടായത് എന്നവൻ അറിഞ്ഞാൽ ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാകും..പിന്നെ ഭർത്താവ്  യു എസിൽ ആണ്..നാളെ രാത്രി എത്തും..”

 

“എന്നാൽ ശർമിള തന്നെ സൈൻ ചെയ്തോളൂ…ആർ യു ശുവർ..”

 

അവൾ ആ ഡോക്യൂമെന്റ്‌സ് സൈൻ ചെയ്തു..

 

ശേഷം പുറത്തു വന്നപ്പോൾ ആണ് പീറ്റർ ബോധരഹിതനായി വീണത് അവൾ അറിഞ്ഞത്..അവനെ മറ്റൊരു മുറിയിൽ കിടത്തിയിരുന്നു..

 

പ്രിയയുടെ സർജറി തുടങ്ങി…വാർത്തകൾ മുഴുവൻ പ്രിയയുടെ അപകടത്തിന്റെ വിവരങ്ങൾ നിറഞ്ഞു.. പ്രശസ്ത ക്രിമിനൽ ജേർണലിസ്റ്റും ന്യൂസ് അവതാരകയും ആയ പ്രിയ തോമസ് പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ന്യൂസ് ചാനലുകളിൽ നിറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *