ശര്മിളയ്ക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..സത്യം അവൻ അറിഞ്ഞാൽ അവിടെ അവൻ വലിയ കോലഹരണങ്ങൾ ഉണ്ടാകും എന്ന് അവൾക്ക് അറിയാം..
അവൾ പീറ്റേറിനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..അവിടെ എത്തിയാൽ ഉള്ള കാര്യങ്ങൾ എന്തെന്ന് അവൾക്ക് അറിയില്ലായിരുന്നു..
ഹോസ്പിറ്റലിൽ എത്തിയപ്പോഴും അവിടെയും മുഴുവൻ ആൾക്കാർ നിറഞ്ഞിരുന്നു…പത്ര മാധ്യമ വണ്ടികൾ അവിടെ മുഴുവൻ നിറഞ്ഞു നിന്നു..
ശർമിള അവരുടെ അടുത്തുനിന്നും പീറ്ററിനെ മാറ്റി ആരും കാണാതെ ബാക് ഡോർ വഴി അകത്തു കയറി..പീറ്ററിനെയും കൂട്ടി ശർമിള ഐ സി യു വിന്റെ അടുത്തേക്ക് എത്തി..ഐ സി യു കണ്ടതും അവന്റെ ഭാവം മാറി..
” ചേച്ചി അല്ലെ പറഞ്ഞത് പൊന്നുവിന് പ്രശ്നം ഒന്നും ഇല്ല എന്ന്..”
അവൻ അവിടെ വച്ചു അവളോട് ചൂടായി..അവന്റെ മനസു പറഞ്ഞു കൊണ്ടിരുന്നു എന്തോ ഒരു ആപത്തു വന്നിരിക്കുന്നു എന്ന്..
അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക്ക് വന്നത്…
“പ്രിയയുടെ ആരെങ്കിലും..”
അതു കേട്ട ശർമിള ഡോക്ടറുടെ കൂടെ അകത്തേക്ക് കയറിപ്പോയി…പീറ്റർ കയറാൻ നോക്കിയെങ്കിലും അവനെ നഴ്സുമാർ പിടിച്ചു വച്ചു…അവൻ കുറെ നേരം അവിടെവച്ച് ബഹളം ഉണ്ടാകിയെങ്കിലും അവൻ പതിയെ ബോധം കെട്ടു താഴെ വീണു..
ഇതേ സമയം ഐ സി യു വിന്റെ അടുത്തുള്ള ഒരു ഡോക്ടർ മുറിയിലേക്കാണ് ശര്മിളയെ കൊണ്ടുവന്നത്..
അവളെ അവിടെ ഇരുത്തി..
“ഡോക്ടർ..പ്രിയ..”
“അതു പറയാൻ ആണ് ഞാൻ വിളിച്ചത്..”
അത് കേട്ട ശര്മിളക്ക് പേടി ആകാൻ തുടങ്ങി..
“പ്രിയ ക്രൂരമായി പീഡിപിക്കപ്പെട്ടിട്ടുണ്ട്….ഒന്നിൽ അധികം ആൾക്കാർ ആണ് ചെയ്തത്.. വജെയ്നൽ വാൾ ഒന്നിൽ അധികം തവണ കീറിയിട്ടുണ്ട്…
പിന്നെ ഇരുമ്പു കമ്പികൊണ്ടു അവളുടെ വജയ്നായിൽ കുത്തി ഇറക്കിയിട്ടുണ്ട്…അകത്തുള്ള അവയവങ്ങൾക്ക് സാരമായ പരിക്ക് ഉണ്ട്…
പിന്നെ വലിയ പ്രശ്നം തലയ്ക്ക് ഏറ്റ അടി ആണ്..അത് വളരെ അധികം ഗുരുതരം ആണ്…ഇപ്പോൾ ജീവൻ രക്ഷിക്കാൻ ഉള്ള ഒരു അടിയന്തര സർജറി കഴിഞ്ഞു…