എന്റെ ഒപ്പം സൂസമ്മ മാത്രമേ ഉണ്ടാരുന്നു ഉള്ളു.
എനിക്ക് ഇപ്പോളും നടക്കാൻ ബുദ്ധിമുട്ടുണ്ട് അതിനാൽ തന്നെ അംബാലൻസ് യിൽ ആയിരുന്നു വീട്ടിൽ എത്തിയത് തന്നെ.
സൂസമ്മ അന്ന് കണ്ടതിനാൽകാൽ വല്ലാതെ മാറി ഇരിക്കുന്നു.
കണ്ണ് എല്ലാം കുഴിഞ്ഞു എല്ലും തോലും ആയിട്ടാണ് ഇരുന്നത് തന്നെ.
വീട്ടിൽ നിൽകുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് അമ്മച്ചിയുടെ ശബ്ദം ഇല്ലാത്ത വീട് ഓർക്കാൻ കൂടി പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.
പിന്നെ അങ്ങോട്ട് ഉള്ള എല്ലാ ദിവസും യാതന യുടെ ആയിരുന്നു.
പക്ഷേ അവിടെ എല്ലാം എനിക്ക് താങ്ങായി സൂസമ്മ ഉണ്ടാരുന്നു.
എന്നെ കുളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും എല്ലാം സൂസമ്മ ആയിരുന്നു.
എന്റെ കാലിന്റെ മുറവിൽ കെട്ടി വെച്ചു ഇരിക്കുന്ന ബാൻഡ്ഐഡിൽ അവൾ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു.
അവിടെ മൊത്തം കാലിൽ നിന്നും പഴുപ്പു ചാടുകയായിരുന്നു.
അവൾ ഒരു പാത്രത്തിൽ ചൂട് വെള്ളവും ആയി വന്നു. പിന്നെ ആ വെള്ളത്തിൽ തുണി മുക്കി എന്റെ കാലു തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവും ഇല്ല, ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തി ആക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ
ബാൻഡേജ് മാറ്റി എന്നിട്ട് അവിടെ ഓയ്ലമെന്റ് എല്ലാം തേച്ചു തന്നു.
ഇ സമയം എല്ലാം കൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു കൊണ്ടുയിരുന്നു.
അവൾ എന്നോട് ഉള്ള ഓരോ പെരുമാറ്റവും എന്നെ വല്ലാതെ മാറ്റി കൊണ്ടുയിരുന്നു.