വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2
Velakkariyayirunthalum Nee En Mohavalli Part 2 | Kamukan
[ Previous Part ]
മുഖം മൊത്തം ചോര നിറഞ്ഞൊഴുകാൻ തുടങ്ങി പതിയെ എന്റെ കണ്ണും അടഞ്ഞുപോയി.
തുടരുന്നു വായിക്കു,
എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് അനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യാകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.
ഏതോ ഒരു നഴ്സ് ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ടു
.നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിപ്പിച്ചിരിക്കുന്നു.
ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദനയുമുണ്ട്.
റൂമിൽ മൊത്തം ബീപ് ബീപ് സൗണ്ട് മാത്രം.
ഞാൻ തലയിലേക്ക് കൈവച്ചു നോക്കി .
തല മോട്ട അടിച്ച പോലെ ഉണ്ട്. ചെറിയ കുറ്റി മുടിയാണ് ഉണ്ടായിരുന്നത്.
തലയുടെ പിൻ ഭാഗത്തായി ഒരു മുറിവ് ഉണങ്ങിയിരിക്കുന്നു.
എന്നാലും വേദന ഉണ്ട്. നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു.
എന്റെ മനസ്സിൽ പിന്നെയും ആ അക്‌സൈഡന്റിന്റെ ഓർമകൾ വരുവാൻ തുടങ്ങി.
എനിക്ക് തല ഭയങ്കരമായി വേദനിക്കാൻ തുടങ്ങി.
ഞാൻ ഒരുപാട് panic ആയിതുടങ്ങി. ഡോക്ടർ ഏതോ ഇഞ്ചക്ഷൻ എടുത്ത് കുത്തിയപ്പോൾ എനിക്ക് മയക്കം വരുവാൻ തുടങ്ങി.
പപ്പായുടെയും മമ്മി യുടെയും കര്യങ്ങൾ മാത്രം ഞാൻ ചൊതിക്കുന്നുണ്ടായിരുന്നു.
കൂൾ മാൻ ഇട്സ് ഒക്കെ. സ്ലീപ് വെൽ എന്നും പറഞ്ഞു ഡോക്ടർ പോയി.
കുറച്ച് കഴിഞ്ഞ് എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു.
കൊറേ കഴിഞ്ഞപ്പോൾ പിന്നെയും എനിക്ക് ബോധം വന്നു.
ഇപ്രാവശ്യം എന്റെ ദേഹത്ത് വയറോന്നും ഇല്ല.