👼എന്റെ മാലാഖ 2 [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

സംഭവം ബോസ്സും കറങ്ങുന്ന കസാരയും ഒക്കെ ഉണ്ട്…. പക്ഷെ നല്ല വർക്ക് പ്രഷറും ഉണ്ട്…..

ഉള്ളതു പറഞ്ഞാൽ മത്സരം ആണെന്ന് തന്നെ പറയാം…. മറ്റ് കമ്പനികൾ തങ്ങളെ മറികടക്കരുത് എന്ന വാശി….. ആ വാശി ഇല്ലെങ്കിൽ ഇവിടെ നിലനിൽപ്പില്ല…..

പലപ്പോഴും അവൾ എന്നോട് ഹാർഷ് ആയി പെരുമാറാരുണ്ട്…… പക്ഷെ ഞാൻ തിരിച്ചൊന്നും പറയില്ല…. എന്താണെന്ന് അറിയില്ല…. അവളുടെ മാനസിക നില എനിക്ക് നന്നായി മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്….

അതൊക്കെ പറഞ്ഞാലും രാത്രി ഒരു പൂച്ചക്കുട്ടിയായി എന്റെ എലി എനിക്കരികിൽ വരും……

പിന്നേ വിഷമവും സന്തോഷവും ഒക്കെ അങ്ങ് ആഘോഷിക്കും….ഏത്……..

എന്തിനേറെ പറയുന്നു….. ഞാൻ തന്നെ അങ്ങ് മാറീന്ന് പറയാം…… എലി എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ഞാൻ മറ്റ് പെണ്ണുങ്ങളുടെ ഒപ്പം പോകാറില്ല…

എന്താണെന്ന് അറിയില്ല….. ഇപ്പൊ അങ്ങനെ ഒക്കെ ചിന്തിക്കുമ്പോ പോലും ഒരു തരം വിഷമമാ…..

ആ വികാരം എന്തെന്ന് എനിക്ക് ആദ്യമൊന്നും പിടി കിട്ടിയില്ല…..

പോകെ പോകെ ആണ് അത് പ്രേമം ആണെന്ന് പിടി കിട്ടിയത്…..

ഒരു മദാമ്മയെ കെട്ടീന്ന് അറിഞ്ഞാ എന്റെ ത്രേസ്യാമ്മ തലയടിച്ചു പൊളിക്കും….. എന്നാലും ആ പ്രതിസന്ധികളെ എല്ലാം നേരിടാൻ മനസ്സിൽ എവിടെ നിന്നോ ശക്തികൾ വന്നിരുന്നു…..

ഒടുവിൽ ഞാനത് തീരുമാനിച്ചു……

എലിയെ പ്രൊപ്പോസ് ചെയ്യാൻ…..

അവൾക്ക് ഒരിക്കലും എന്നെ വേണ്ടെന്ന് പറയാൻ കഴിയില്ല…. കാരണം എന്നേക്കാൾ അവളെ മനസ്സിലാക്കാനും സഹിക്കുവാനും വേറെയാർക്കും കഴിയില്ല….. അതെനിക്ക് ഉറപ്പുണ്ട്….

എന്തെങ്കിലും തീരുമാനിച്ചാൽ അത് വൈകിപ്പിക്കരുത് എന്നാണ് പട്ടാളക്കാരൻ പിള്ളേച്ചൻ പറഞ്ഞിട്ടുള്ളത്…..

അന്നൊരു ശനിയാഴ്ച ആയിരുന്നു….. തലേ ദിവസം തന്നെ ഞാൻ എലിയോട് വിളിച്ച് ലീവ് ചോദിച്ചു….. റീസൺ ആയിട്ട് നുമ്മ മലയാളികൾ സ്ഥിരം പറയുന്ന പനി തന്നെ ആക്കി…..

അവൾ കൂട്ടിരിക്കാൻ വരാമെന്നു ഒരുപാട് പറഞ്ഞതാ…… പക്ഷെ ഞാനുണ്ടോ കേൾക്കുന്നെ….

ഞാൻ നഹീ………… ന്ന് തീർത്ത് പറഞ്ഞു……

അന്ന് അതി രാവിലെ തന്നെ കുളിച്ചൊരുങ്ങി കാറും എടുത്ത് സിറ്റിയിൽ പോയി ഒരു ഡയമൻഡ് റിങ് വാങ്ങി…..

വിലയൊന്നും നോക്കില്ല…..

അവിടുന്ന് ഇറങ്ങിയപ്പോ തന്നെ ദേ മുന്നിൽ ഒരു കൊച്ചു സുന്ദരി പൂക്കൾ വിൽക്കുന്നു…..

Leave a Reply

Your email address will not be published. Required fields are marked *