” ചേട്ടന് നാട്ടിൽ ബന്ധുക്കൾ ഒന്നും ഇല്ലേ ”
” നാട്ടിൽ ഭാര്യയും മക്കളും ഒക്കെ ഉണ്ടായിരുന്നു……….. പിന്നെ ഇവിടെത്തെ എന്റെ ഭാര്യയിൽ എനിക്ക് രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായി……… അതുങ്ങളെ രണ്ടിനെയും ഈ മൈരന്മാർ ബലി കൊടുത്തു ”
” ബലി കൊടുത്തുന്നോ ”
” അതെ ഇവിടെ ഉള്ളവർ തമ്മിൽ അല്ലാതെ പുറത്തുനിന്നും ഉള്ള വർഗ്ഗത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ ഇവർ ബലി കൊടുക്കും…….. പിന്നെ എന്റെ ഭാര്യയുടെ വിഷമം കാണാൻ വയ്യാത്തോണ്ട് ഞാൻ ഒരു പച്ചമരുന്ന് കഴിച്ചു ഇപ്പോൾ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ല……. എന്റെ ഭാര്യയോട് ഞാൻ ചോദിക്കും എന്ന് എന്നെ എന്തിനാ രക്ഷിച്ചത് എന്ന്… അപ്പോൾ അവൾ പറയും ഞാൻ കാരണം ഒരു ജീവനും പോകരുത് എന്ന് വിചാരിച്ചു ആണ് അന്ന് അങ്ങനെ പറഞ്ഞത് എന്ന്……… ആ അവളുടെ രണ്ട് മക്കളെയാ കണ്ണി ചോര ഇല്ലാതെ ഇവന്മാർ കൊന്നു കളഞ്ഞത് ”
” ഇവർ എന്തിനാ എന്നെ പിടിച്ചു കൊണ്ട് വന്നത് ”
” ഇവിടെന്ന് പുറത്ത് ആഹാരസാധനങ്ങൾ ശേഖരിക്കാൻ പോയ എഴുപ്പേർ ആണ് ഉരുൾ പൊട്ടലിൽ മരിച്ചത്…………ഇവരെ ഇത്രയും നാൾ കാത്ത ദൈവത്തിന്റെ ശക്തി നഷ്ട്ടപെട്ടത് കൊണ്ട് ആണ് അത് സംഭവിച്ചത് എന്നാണ് ഇവർ വിശ്വസിക്കുന്നത്……. അപ്പോഴാണ് നിന്റെ കാര്യങ്ങൾ ഇവർ അറിയുന്നത്……….. അവരെ കാത്ത ദൈവം ഇപ്പോൾ നിന്റെ കൂടെ ആണെന്ന അവർ വിശ്വസിക്കുന്നത്”
” എന്നെ അവർ ഇവിടെന്ന് വീടില്ല എന്നാണോ ”
” എന്നല്ല ……….. നിന്റെ കൂടെ ആ ശക്തി ഇല്ല എന്ന് അവർക്ക് തോന്നിയാൽ അവർ പറഞ്ഞു വിടുമായിരിക്കും……..അല്ലെങ്കിൽ നിന്നെ അവർ ബലി കഴിക്കുമായിരിക്കും ”
“അയ്യോ………..ഇവർ എന്നെ ഇനി എന്താ ചെയ്യുക ”
” നീ പേടിക്കണ്ട……….. നാട്ടിൽ ഉള്ളത് പോലെ ഒക്കെ തന്നെ…………. നിനക്ക് ആവിശ്യമുള്ള ഭക്ഷണം തരും. അവരുടെ വിഷമങ്ങൾ ഒക്കെ വന്നു കരഞ്ഞു പറയും. അവർ എന്തു കാര്യം ചെയ്യുന്നതിനു മുൻബും നിന്നെ വന്നു കണ്ട് പൂജ ചെയ്യും……. പക്ഷെ നിന്നെ അവർ ഇവിടെന്ന് വീടില്ല…………… പിന്നെ ഇവിടെ വിവാഹം നടന്നു കഴിഞ്ഞാൽ കല്യാണ പെണ്ണിനെ ആദ്യം ദൈവത്തിനു കാഴ്ച വെക്കും “