ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Posted by

ആളൊഴിഞ്ഞ പരപ്പറമ്പ്‌പോലെ ആയി ആ സ്ഥാലം.  അവിടെ ഉണ്ടായിരുന്ന വെളിച്ചം കുറഞ്ഞു വന്നു. തീട്ടയിൽ വെച്ചിട്ടുള്ള പന്തം മാത്രം ആയി പിന്നീട് അവിടെ. ഞാൻ എന്താ ചെയ്യണം എന്ന് അറിയാതെ  അവിടെ നിന്നു.

ഒരു കാലൊച്ച കെട്ട് ഞാൻ ചെവി കുർപ്പിച്ചു. ഇരുട്ടത് ഒരാൾ നടന്നു വരുന്നത് ഞാൻ കണ്ടു. അയാൾ വെളിച്ചതിലോട്ട് കടന്നപ്പോൾ ഞാൻ അയാളെ കണ്ടു. നേരത്തെ  എന്നോട് സംസാരിച്ച മനുഷ്യൻ.

” എന്താടോ ഒന്നും മനസിലാവിന്നില്ല അല്ലെ……… താൻ പേടിക്കണ്ട………. നീ കുഴപ്പം ഒന്നും ഉണ്ടാക്കാതെ നിന്നാൽ നിനക്ക് ഇവിടെ സുഖം ആയിരുന്നു കഴിയാം……. അല്ലെങ്കിൽ ആ അസ്ഥികുടത്തിന്റെ അവസ്ഥാ ആകും ”

” ആരാ നിങ്ങൾ  നിങ്ങൾ എങ്ങനെ ഇവരുടെ കൂടെ എത്തി ”

” എന്റെ പേര് രവി എന്നയിരുന്നു ഇപ്പോൾ ഞാൻ  ബാവി  ആണ്‌……………  ഞാനും എന്റെ കുറച്ചു കൂട്ടുകാരും കൂടെ  കട്ടിൽ വേട്ടക്ക് ഇറങ്ങിയതാ  വെട്ടയും കഴിഞ്ഞു കയ്യിൽ ഉണ്ടായിരുന്ന കുപ്പിയും തീർത്ത ഒരു മരത്തിനു താഴെ കിടക്കുമ്പോൾ ആണ്‌  . ഒരു കാട്ടുവാസി പെങ്കൊച്ചിനെ കാണുന്നത്   . മദ്യലഹരിയിൽ ഞാൻ അവളുടെ  പുറകെ  ചെന്നു അവളെ അങ്ങ് ബലാത്സംഗം ചെയ്തു. അവളും ആയി  അവിടെ കിടക്കുമ്പോൾ തന്നെ അവരുടെ ആളുകൾ എന്നെ വളഞ്ഞു……….. ഈ മാർ ഈ സ്ത്രീകളെ   വേട്ടക്കും മറ്റും കൊണ്ടുപോകാറില്ല……. ആ  പെൺകുട്ടി അവർ അറിയാതെ  അവരുടെ പുറകെ ചെന്നു  അപ്പോഴാ എന്റെ കയ്യിൽ വന്നു പെട്ടത്……. എന്നെ  കൊല്ലാൻ വേണ്ടി കുന്തം എടുത്ത അവൻ മാരുടെ മുന്നിൽ നിന്നു ആ പെൺകുട്ടി എനിക്ക് വേണ്ടി വാദിച്ചു. ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല അവളും കൂടെ അറിഞ്ഞു കൊണ്ട…… പിന്നെ ഞാൻ അവളെ ഏതോ ജീവിയിൽ നിന്നും രക്ഷിച്ചു എന്നെക്കെ പറഞ്ഞു അവരുടെ കാലിൽ വീണു….. അവൻമ്മാർ എല്ലാവരും കൂടെ എന്നെ ഇവിടെ കൊണ്ട് വന്നു…. അന്നുതൊട്ട് ഞാൻ ഇവിടെയാ. അവളെ എന്നെ കൊണ്ട് താലി കെട്ടിച്ചു……….. ഞാൻ ഇവിടെ നിന്നു പുറത്തു കടക്കാൻ ഒരുപാട് നോക്കിയതാ പക്ഷെ പറ്റിയില്ല “

Leave a Reply

Your email address will not be published. Required fields are marked *