” പേടിക്കണ്ട നിന്നെ ഇവർ ഒന്നും ചെയ്യില്ല ”
ഞാൻ തല ഉയർത്തി നോക്കി അവിടെ ഉള്ളവരെ പോലെ വസ്ത്രദാരണം ചെയ്തിരുന്ന ഒരാൾ ആണ് പറഞ്ഞത്. പക്ഷെ അയാളെ കാണാൻ സാധരണ ഒരു മനുഷ്യനെ പോലെ ആയിരുന്നു.എനിക്ക് അയാളെ കണ്ടപ്പോൾ ചെറിയ ആശ്വാസം തോന്നി
” ആരാ ഇതൊക്കെ …… അവർ എന്തക്കയ ഈ ചെയ്യുന്നത്…… എനിക്ക് ഒന്നും മനസിലാകുന്നില്ല ”
” നിന്നെ അവർ അവരുടെ പുതിയ ദൈവം ആയാണ് കാണുന്നുന്നത് ”
” എന്താ……… എന്നെ ഇവിടെന്ന് രക്ഷിക്കൂ ”
” നീ പേടിക്കണ്ട ………… എനിക്ക് എന്താ ചെയ്യാൻ പറ്റുന്നത് എന്ന് ഞാൻ നോക്കട്ടെ…….. നീ വേറെ സഹസത്തിന് ഒന്നും മുതിരണ്ട ”
അതും പറഞ്ഞു അയാൾ അവിടെ നിന്നും താഴെക്ക് ഇറങ്ങി. അവിടെ താഴെ തന്റെ ഊഴം കാത്തുനിന്നിരുന്ന അടുത്ത ആൾ തീട്ടയിലേക്ക് കയറി വന്നു . കുറച്ചു കഴിഞ്ഞു കുറച്ചുപേർ കുട്ടത്തോടെ അവിടേക്ക് കയറി വന്നു രണ്ട് പേർ എന്നെ അവരുടെ കൈകളിൽ എടുത്തു. മറ്റുള്ളവർ അവിടെ ഉണ്ടായിരുന്ന ഒരു പീടം അങ്ങോട്ട് നിക്കി കൊണ്ട് വന്നു. അതിൽ ഒരു അസ്ഥിക്കുടം ഇരിപ്പുണ്ടായിരുന്നു അവർ അതിനെ പീഡത്തിൽ നിന്നും എടുത്ത് മാറ്റി. പിന്നീട് അവിടെ ഉണ്ടായിരുന്ന ഹോമാകുണ്ഡം പോലെ തീ ആളികത്തികൊണ്ടിരുന്ന കുഴിയിൽ ആ അസ്ഥികൂടാതെ വലിച്ചെറിഞ്ഞു. എന്നിട്ട് അവർ എന്നെ അതിലേക്ക് ഇരുത്തി.പിന്നീട് അവർ എന്റെ തലയിൽ എന്തെക്കെയോ വെള്ളം ഒഴിച്ചു. താഴെ നിന്നവർ കുരവാ ഇടാനും പെരുമ്പാറ മുഴക്കാനും തുടങ്ങി.
ഞാൻ ആ പീഡത്തിൽ ഇരിക്കുകയാണ്. തീട്ടയിൽ നിന്നവരും താഴെ നിന്നിരുന്നവരും മുട്ടുകാലിൽ നിന്നു കൊണ്ട് കൈകൾ കുപ്പി നിന്നു. അവരുടെ ഇടയിൽ നിന്നും എഴു സ്ത്രികൾ എഴുന്നേറ്റ് തിട്ടയിൽ കയറി. അവരുടെ നേതാവ് എന്നു തോന്നിപ്പിക്കുന്ന ഒരാൾ മുന്നോട്ടു വന്നു സ്ത്രീ കളുടെ കയ്യിൽ ഓരോ പൂമാല കൊടുത്തു അവർ ഓരോരുത്തരായി എന്നെ മല അണിയിച്ചു എന്നിട്ട് പീഡത്തിന് തഴെ ഇരുന്നു. എന്തോ കാട്ടു പൂവ് കൊണ്ടുള്ള മലകൊണ്ട് എന്റെ കഴുത്തു നിറഞ്ഞു. വല്ലാത്ത ഒരു മദക ഗന്ധം ആയിരുന്നു അതിന്. കുറച്ചു കഴിഞ്ഞു അവർ എല്ലാവരും പിരിഞ്ഞു പോയി തുടങ്ങി . പീഡത്തിന് തഴെ ഇരുന്ന സ്ത്രീകൾ ഓരോരുത്തരായി എന്റെ കാൽ തൊട്ടു വന്തിച്ചുകൊണ്ട് തീട്ടയിൽ നിന്നും ഇറങ്ങി പോയി.