ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Posted by

അവർ ഓടി ഒരു വലിയ കുഴിയിൽ ചാടിയത് പോലെ എനിക്ക് തോന്നി.  അവർ  കുറച്ചു കഴിഞ്ഞു സ്‌ട്രെക്ച്ചറിൽ നിന്നും എന്നെ നിലത്തുകിടത്തി. അതിൽ ഒരാൾ എന്നെ തോളിൽ ചുമന്നു നടന്നു തുടങ്ങി . അവർ ഒരു തുറങ്കത്തിനുള്ളിലേക്ക് നടന്നു. അതിൽ കൂടി കുറച്ചു ദുരം ചെന്നപ്പോൾ ഉള്ളിൽ നിന്നും വെളിച്ചം കണ്ടു. വെളിച്ചത്തിലേക്ക് അടുക്കും തോറും എന്തൊക്കെയോ ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി.

തീ പന്തങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു കവാടം കഴിഞ്ഞപ്പോൾ. പെട്ടെന്ന് വെളിച്ചത്തിലേക്ക് കടന്നത് കാരണം ഞാൻ കണ്ണുകൾ  ഇറുക്കിയടച്ചു. അവ്യക്തമായി എന്തൊക്കെയോ കേൾക്കുണ്ടായിരുന്നു. അവർ എനിക്ക് എന്തെക്കെയോ കഴിക്കാൻ തന്നു. എന്തെക്കെയോ കൊണ്ട് എന്റെ ശരീരം മൂടി.  എനിക്ക് അപ്പോഴും അവിടെത്തെ കാഴ്ചകൾ അവ്യക്തം ആയിരുന്നു. എനിക്ക് ബോധം നഷ്ട്ടപെടുന്നത് പോലെ തോന്നി.

പെരുമ്പാറ പോലെ എന്തോ ഒന്ന്  കൊട്ടുന്ന ശബ്ദം  കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത്. ഞാൻ  നഗ്നനാണ് എന്റെ കഴുത്തിൽ വലിയ ഒരു മല അണിയിച്ചിട്ടുണ്ട്. എന്റെ ഇടുപ്പിൽ അരപട്ട പോലെ തിളങ്ങുന്ന ഏതോ ലോഹം കൊണ്ട് നിർമിച്ചിട്ടുള്ളത് കെട്ടിയിട്ടുണ്ട്. ഞാൻ  അതിൽ പിടിച്ചു നോക്കി അതിൽ നിന്നും ചെറിയ ഒരു ചങ്ങല പോലെ ഒന്ന് എന്റെ പുറകിൽ ഉള്ള ഒരു വലിയ  പ്രതിമയിൽ ബന്ധിച്ചിട്ടുണ്ട്. ഞാൻ  ആ ചങ്ങലയിൽ പിടിച്ചു വലിച്ചു.

വീണ്ടും പെരുമ്പാറ മുഴങ്ങി. ഞാൻ  തിരിഞ്ഞു നോക്കുമ്പോൾ. അവിടെ നുറോളം പേർ നിൽപ്പുണ്ട്. ഒരു തിട്ട പോലെ ഒന്നിൽ ആണ് എന്നെ അവർ ബന്ധിച്ചിരിക്കുന്നത്. അവിടെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടമായി  നിൽപ്പുണ്ട്.അവരിൽ ചിലരുടെ കയ്യിൽ മൂർച്ഛയുള്ള ആയുധങ്ങൾ  ഉണ്ടായിരുന്നു.അതിൽ ഒരാൾ ആ തീട്ടയിലേക്ക് കയറി വന്നു കൈയിൽ കരുതിയിരുന്ന  ചായം എന്നെ പുഷി  എന്നെ നോക്കി കരയാനും അവരുടെ ഭാഷയിൽ പുലമ്പനും തുടങ്ങി. അയാൾ പോയി കഴിഞ്ഞു വേറെ ഒരാൾ വന്നു ഈ പ്രവർത്തി തുടർന്നു. പിന്നീട് അവർ ഓരോരുത്തരായി എന്റെ അടുത്ത് വന്നു ചായം പുഷാനും ചിലർ എന്തെക്കെയോ കഴിക്കാനും തന്നു. സ്ത്രീ കൾ അടുത്തു വരുമ്പോൾ ഞാൻ എന്റെ കൈകൾ കൊണ്ട് നഗ്നത മറക്കാൻ ശ്രെമിച്ചു.ഞാൻ കണ്ണുകൾ അടച്ചു തല കുനിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *