ടീവിയിൽ ന്യൂസിലും പിന്നെ എന്റെ കുട്ടുകാർ പറഞ്ഞും. ഞാൻ മലമുകളിൽ നാലുദിവസം കഴിച്ചു കുട്ടിയത് ഹോസ്പിറ്റലിൽ ഉള്ളവർ അറിഞ്ഞു തുടങ്ങിയിരുന്നു. അവർ എന്നെയും റിൻസിയെയും അത്ഭുദത്തോടെ നോക്കി. പലരും അചര്യം കൊണ്ട് പലതും ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു ഇല്ലാത്ത കഥകൾ ഒക്കെ തട്ടി വിട്ടു. പിന്നെ ഞാനും റിൻസിയും ഒരുവിട്ടിൽ അത്രയും സമയം ചിലവിട്ടത് തൽകാലം പുറത്ത് അറിയണ്ട എന്നു ഞാനും വിചാരിച്ചു. റിൻസിയും എന്നെ സപ്പോർട്ട് ചെയ്തു.
പക്ഷെ അപ്പോഴും എന്നെ നോക്കി കൈക്കുപ്പി കണ്ണുനിറഞ്ഞു കൊണ്ട് എന്നെതന്നെ നോക്കി നിൽക്കുന്ന ആ ആളുകളെ ഞാൻ നോക്കി. ഇത് എന്താ സംഭവം എന്ന് മനസിലാവാതെ ഞാൻ അവരെ നോക്കി.
“ഡാ ഇവർ ഏതാ ”
ഞാൻ എന്റെ കൂട്ടുകാരോട് തിരക്കി.
” ഉരുൾ പൊട്ടലിൽ ഒളിച്ചുവന്നവര നമ്മൾ നാട്ടുകാരാണ് രക്ഷിച്ചു ഇങ്ങോട്ട് കൊണ്ടു വന്നത്…… ഇവരുടെ കുട്ടത്തിൽ ഉണ്ടായിരുന്ന എഴുപേർ മരിച്ചു………കേരളത്തിൽ ഇപ്പോൾ ഉള്ള ആദിവാസി ഗ്രാമങ്ങളിൽ ഉള്ളവർ അല്ല ഇവർ നമ്മുടെ രേഖകളിൽ ഒന്നും ഇവരെ കുറിച്ച് ഒരു വിവരവും ഇല്ല . ഇവരുടെ ഭാഷയും വേറെ എന്തോ ആണ്….. പിന്നെ തമിഴ്നാട്ടിലേയോ കർണാടകത്തിലെയോ ആളുകൾ ആണോ എന്ന് അനേഷിക്കുന്നുണ്ട്”
” മ്മ്….. ഇവർ എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ” ” ആ ആർക്കറിയാം ”
അപ്പോഴും എന്റെ കയ്യിൽ ആ ദണ്ഡ് ഇരിപ്പുണ്ട് ഞാൻ അത് അവരുടെ നേരെ നീട്ടി. അവരിൽ കുറച്ചു പ്രായം ഉണ്ടെന്ന് തോന്നിക്കുന്ന ഒരാൾ എഴുന്നേറ്റ് വന്നു മുട്ടിൽ നിന്നുകൊണ്ട് അത് വാങ്ങി എന്നിട്ട് തലകുമ്പിട്ടുകൊണ്ട് എന്നെ വാണങ്ങി. ഞാൻ അവരുടെ പ്രവർത്തികൾ ഒന്നും മനസിലാവാതെ നോക്കിയിരിക്കുക ആയിരുന്നു
” കട്ടിൽ ജനിച്ചു വളർന്ന നിങ്ങൾ എല്ലാം ഒരു ഉരുൾ പൊട്ടിയപ്പോൾ ഉലിച്ച് ഇങ് പൊന്നു കഷ്ട്ടം തന്നെ………….ദ ഇരിക്കുന്നകണ്ടില്ലേ ഇവൻ നാലു ദിവസം ഉരുൾ പൊട്ടലിന് ഇടയിൽ മലമുകളിൽ കഴിച്ചു കുട്ടി പിന്നെ ഒരു പെൺകൊച്ചിനെ രക്ഷിക്കുകയും ചെയ്തു “