അവൾ കാത്തിരുന്ന സമയമെത്തി.പ്രതീക്ഷിച്ചിരുന്ന കാൾ വന്നതും അവൾ തന്റെ കാറും എടുത്തിറങ്ങി.സാഹിലക്ക് ഒരു വാണിങ് കൊടുത്തിറങ്ങിയ രുദ്ര നേരെ എത്തിയത് തന്റെ വീട്ടിലേക്കായിരുന്നു.താൻ കാത്തിരുന്ന വിവരം കിട്ടിയതും ലക്ഷ്യത്തിലെത്താനുള്ള തിടുക്കമായിരുന്നു അവൾക്ക്.
മുന്നോട്ടുള്ള വഴിയിൽ പറഞ്ഞു വച്ചത് പോലെ അയാളുമുണ്ടായിരുന്നു.അവൾ അയാൾക്കരികിൽ വണ്ടിനിർത്തി
കുറച്ചുമുന്നിലായി പാർക്ക് ലൈറ്റ് തെളിഞ്ഞ് കിടക്കുന്ന ജാഗ്വറിനെ മറികടന്ന് അവർ മുന്നോട്ട് നീങ്ങി. പിന്നാലെ ഒരു ജീപ്പ് അവരെ അനുഗമിച്ചു.
“ഇൻഫർമേഷൻ കറക്റ്റ് അല്ലെ ചെട്ടിയാരെ?”അവൾ ചോദിച്ചു.
“ശംഭുവിനെ വിശ്വസിക്കാം.അത് നേരിട്ടനുഭവമുള്ളവനാണ് ഞാൻ. എന്റെ നിലനിൽപ്പിന് കാരണവും അവൻ തന്നെ.”ചെട്ടിയാർ പറഞ്ഞു.
അവർ ചെന്നെത്തിയത് പഴയ, പൊളിഞ്ഞുവീഴാറായ ഒരു ഫാക്ടറിക്കെട്ടിടത്തിലായിരുന്നു.
അവിടെ മാധവനെ എങ്ങനെ തടയും എന്ന ചിന്തയിലായിരുന്നു ചന്ദ്രചൂഡനപ്പോഴും.അപരിചിതർ ആരോ വന്നതറിഞ്ഞ അയാൾ അലർട്ട് ആയി.കൂട്ടാളികളിൽ ഒരാൾ ആരെന്ന് നോക്കാൻ പുറത്തേക്ക് പോയത് മാത്രമവർ കണ്ടു,പിന്നാലെ ഒരു വെടിയൊച്ചയും.
കാര്യം പണിയാണെന്ന് ബോധ്യം വന്നതും അവശേഷിച്ചവൻ പിന്നിലേക്ക് വലിഞ്ഞു.അവന് പിന്നാലെ ചന്ദ്രചൂഡനും.പക്ഷെ ആ കെട്ടിടം ചെട്ടിയാരുടെ ആളുകൾ വളഞ്ഞുകഴിഞ്ഞത് അവർ അറിഞ്ഞിരുന്നില്ല.ആ ഒരു പോക്കിൽ കൂടെയുള്ള അവസാന ആളും തന്റെ മുന്നിൽ വെടിയേറ്റ് വീഴുന്നത് കണ്ട ചന്ദ്രചൂഡന് തന്റെ സമയമടുത്തു എന്ന് തോന്നി.പക്ഷെ കാലനോട് പോലും വിലപേശാമെന്ന ആത്മ വിശ്വാസം അയാളിലുണ്ടായിരുന്നു
രുദ്രയുടെ മുന്നിൽ ചന്ദ്രചൂഡൻ അകപ്പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അയാളുടെ മുഖത്തെ പകപ്പ് കണ്ട് രുദ്ര ഒന്ന് പുച്ഛിച്ചു ചിരിച്ചു.
“മരണം ദാ എന്റെ മുന്നിലെത്തി. വീണുകിടക്കുകയാണ് ഞാൻ. എന്നാലും ജീവൻ പോകില്ല എന്ന് ഉറപ്പിച്ചിരുന്നു.”ചന്ദ്രചൂഡൻ പറഞ്ഞു.
“ചന്ദ്രചൂഡാ തന്റെ സമയം കഴിഞ്ഞു.മാധവനെ തടഞ്ഞുനിർത്താൻ സാവിത്രിക്ക് കഴിഞ്ഞേക്കും. പക്ഷെ താൻ ഒരു പേര് മറന്നു.ഈ രുദ്രയുടെ പേര്.”
“അതെ……ഞാൻ വിട്ടുകളഞ്ഞത്
എനിക്ക് വിനയായി.അന്ന് ആ വീട് കത്തിയെരിഞ്ഞപ്പോൾ എല്ലാം അവിടെ തീർന്നു എന്ന് കരുതിയതാ എനിക്ക് പറ്റിയ തെറ്റ് പക്ഷെ അത് ശംഭുവായും,ദാ ഇപ്പോൾ രുദ്രയായും എന്റെ മുന്നിലെത്തിനിക്കുന്നു.”
“അതെ ചന്ദ്രചൂഡാ.താനന്ന് വിട്ടു കളഞ്ഞത് തന്റെ മരണത്തെയാ. തന്റെതായിട്ട് ഒന്നും ബാക്കിയില്ല ഇപ്പോൾ.ഒന്നുമില്ലാത്തവനായി നിന്നെ മുന്നിൽ കിട്ടിയിരിക്കുന്നു.