വിശ്വസനീയമായ കഥ മെനഞ്ഞ
വിക്രമൻ അപ്പോഴും ചിന്തയിലാണ്ടു നിക്കുന്നത് കണ്ടാണ് പത്രോസ് കാര്യം തിരക്കിയത്.
“ഒന്നുല്ലടോ ഒരു ചെറിയ കൺഫ്യൂഷൻ”അയാൾ മറുപടി നൽകി.
“എന്ത് കൺഫ്യൂഷൻ സാറെ. പിടിച്ചകത്തിടണം.ബാക്കി മണി മണിയായി പറയിക്കാം.”പത്രോസ് പറഞ്ഞു.
“വരട്ടെ പത്രോസേ……നമുക്ക് മുന്നിലൊരു തടസ്സമുണ്ടെടോ”
“എന്ത് തടസ്സം സാറെ?കൈവിട്ടു പോയ കേസ് കൈപ്പിടിയിൽ ഒതുങ്ങിയപ്പഴാ സാറിന്റെ ഒരു……”
“തടസ്സമായി നിക്കുന്നത് എസ് പി കത്രീനയാണ് പത്രോസെ.വില്ല്യം കേസ് മറ്റ് പലതുമായും കണക്ട് ആണെടോ.ഭൈരവനും രാജീവും ഇതുമായി വളരെ ജെല്ലായി കിടക്കുന്നത് തന്നെയാണ് പ്രശ്നം
അവയാണെങ്കിൽ കത്രീനയുടെ നേരിട്ടുള്ള അന്വേഷണത്തിലും.
വീണയുടെ ഉറ്റ സുഹൃത്തുമാണ് കത്രീന.നമ്മുടെ ഭാഗം എത്രകണ്ട് സ്ട്രോങ്ങ് ആയാലും കത്രീന ഒരുങ്ങിയിറങ്ങിയാൽ ഈ കേസ് പൊളിയും.”
ഓരോ പ്രശ്നം തീർക്കുമ്പോഴും വാല് പോലെ അടുത്തത് മുന്നിലെത്തും എന്നത് വിക്രമനെ കുഴക്കിയിരുന്നു.
“ആകെ കല്ലുകടിയാണല്ലോ സാറെ.ആ പെണ്ണുംപിള്ള ക്രോസ്സ് വക്കുമെന്നത് കട്ടായം.”
“കേസ് തീർന്നു,നമ്മൾ ജയിച്ചു
എന്ന് കരുതിയതാ.പക്ഷെ ഇപ്പൊ
അങ്ങനെ കരുതുക വയ്യ.
തനിക്കറിയില്ല കത്രീനയെ.ഒന്ന് മുട്ടി നോക്കിയിട്ടുള്ളവർക്കറിയാം അവളെ.അവളെ തടയാതെ ഒരു മുന്നോട്ട് പോക്ക് ബുദ്ധിമുട്ടാണ്.
അവളുടെ അന്വേഷണ റിപ്പോർട്ട് നമ്മുടെ കേസിനെ ബാധിക്കും”
“എങ്ങനെ സർ?”പത്രോസ് ചോദിച്ചു.
“നമ്മുടെ എവിഡൻസ് ഒക്കെ ജെനുവിനാ.പക്ഷെ മരണപ്പെട്ടവരുടെ നെഗറ്റീവ് ഇമേജ്,ഭൈരവൻ കേസിൽ രാജീവന്റെ വ്യക്തി താത്പര്യങ്ങൾ മുതലായവ പ്രശ്നമാവും.
കൂടാതെ ഭൈരവനെ അയച്ചയാളെ കസ്റ്റടിയിലെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ഭൈരവൻ കേസിൽ ഊരാൻ പറ്റിയാലും അതുമായി കണക്ട് ചെയ്തു വില്ല്യം കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കാം.പക്ഷെ അതിന്……..”വിക്രമൻ പറഞ്ഞു നിർത്തി.
“അതിന് കത്രീനയുടെ അന്വേഷണറിപ്പോർട്ട് നമ്മുടെതുമായി ഒത്തുപോകണം
അല്ലെങ്കിൽ കേസ് തിരിയും.