എന്തുകൊണ്ട്,എങ്ങനെ,എവിടെ വച്ച് എന്ന മൂന് ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ച വിക്രമൻ ഒരു ക്രിമിനൽ ചിന്തിക്കുന്നത് പോലെ ഒന്ന് ചിന്തിച്ചു നോക്കി.താൻ സോർട്ട് ചെയ്തെടുത്ത നമ്പർ രണ്ടും സഞ്ചരിച്ച ടവർ ലൊക്കേഷനുകളിലൂടെ ആയാളും സഞ്ചരിച്ചു.കൂടാതെ വിനോദ്,ദിവ്യ,ശംഭു എന്നിവർ തന്ന ഔദ്യോഗിക നമ്പറുകളുടെ ഹിസ്റ്ററിയും സൂക്ഷ്മമായി പരിശോധന നടത്തി അവയുടെ ടവർ ലൊക്കേഷനുകളിലൂടെയും വിക്രമൻ സഞ്ചരിച്ചു.കിട്ടാവുന്ന തെളിവുകൾ നേടിയെടുത്ത വിക്രമൻ അതെ ലൊക്കേഷനിൽ അവരുടെ പ്രെസൻസ് ഊട്ടിയുറപ്പിക്കാൻ സി സി ടി വി ദൃശ്യങ്ങളുടെ സഹായവും തേടി.
ആ ശ്രമങ്ങൾ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
ഒരു പെണ്ണിനൊപ്പം വില്ല്യം ആ ഫ്ലാറ്റിലേക്ക് വന്നു.അവൾ പണി കൊടുത്തിട്ട് പോവുകയും ചെയ്തു.
പർദ്ദയണിഞ്ഞ ആ സ്ത്രീ സി സി ടി വിയിൽ പതിഞ്ഞിട്ടുമുണ്ട്. പക്ഷെ………ആ മുഖം.
വിക്രമൻ ഒന്ന് ആ സന്ധ്യാ സമയം മുതൽ പിന്നിലേക്ക് വില്ല്യം പോയ വഴിയേ സഞ്ചരിച്ചു.എവിടെയൊക്കെ സി സി ടി വിയുണ്ടോ അവിടുന്നെല്ലാം ദൃശ്യങ്ങൾ ശേഖരിച്ചു.വിശദമായ പരിശോദനയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വില്ല്യമിന്റെ കാർ ശ്രദ്ധയിൽ പെട്ടു.
അതിലേക്ക് പർദ്ദയണിഞ്ഞ പെണ്ണ് വന്നു കയറുന്നതും.
വിക്രമന്റെ പ്രതീക്ഷ തെറ്റിയില്ല. ടെക്സ്റ്റൈലിലെ വിഷ്വൽസിൽ കൃത്യമായി മുഖത്തെ ആവരണം എപ്പോഴോ മാറ്റിയ ദിവ്യയുടെയും ഒപ്പം അവളോട് എന്തോ സംസാരിക്കുന്ന ശംഭുവിന്റെയും ദൃശ്യം കൃത്യമായി പതിഞ്ഞു. ആ ഷോട്ടിന്റെ ബാക്കിയായാണ് അവൾ വില്ല്യമിന്റെ കാറിലേക്ക് കയറുന്നതും.വില്ല്യം ദിവ്യയെ പിക് ചെയ്തപ്പോൾ പതിഞ്ഞ സി സി ടി വി ദൃദ്യവും അതിലെ സമയവും മികച്ച ലീഡ് തന്നെയായിരുന്നു.
കിട്ടിയ ഓരോ തുമ്പും പൊട്ടും പൊടിയും കളയാതെ ചേർത്ത് വച്ച വിക്രമന് പത്രോസിന്റെ സഹായം കൂടിയായപ്പോൾ ലക്ഷ്യം എന്നതിന് തൊട്ടരികിലെത്തി. ഇനി പിടിച്ചകത്തിടാം എന്ന സ്ഥിതി.
അന്ന് ഉപയോഗിച്ച കാർ കിട്ടിയില്ല എന്നതും ഫേക്ക് നമ്പർ ഉപയോഗിച്ചതിനെക്കുറിച്ച് ആധികാരികതയില്ലാത്തതും ഒരു പ്രശ്നമാണ് എങ്കിലും ഡി എൻ എ മാച്ച് ചെയ്തത് മതിയായിരുന്നു വിക്രമന്.ഒന്ന് കസ്റ്റഡിയിൽ കിട്ടിയാൽ മുറപോലെ പുറത്ത് കൊണ്ടുവരാം എന്ന് പത്രോസും കരുതി.പക്ഷെ അവസാന ചുവട് വക്കുന്നതിന് മുൻപ് വിക്രമന്റെ നിസ്സംഗ ഭാവം പത്രോസിനെ ആകെ ചിന്താക്കുഴപ്പത്തിലാക്കി.
സാഹചര്യങ്ങളെ കൃത്യമായി കൂട്ടിയിണക്കിക്കൊണ്ട് തികച്ചും