പകരം തന്റെ പ്രതിബന്ധങ്ങൾ തീരുകയും ചെയ്യും എന്നയാൾക്ക് തോന്നി.
തന്റെ ലൈഫ് സേഫ് ആക്കാൻ പത്രോസ് പരിശ്രമിക്കുകയായിരുന്നു.ഒരേ സമയം വിക്രമനും വിനോദിനും അയാൾ വിശ്വസ്ഥനായി.
നേരിട്ടിറങ്ങിയിട്ട് നടക്കാത്തത് പലതും പത്രോസിലൂടെ വിക്രമൻ നേടിയെടുത്തു.പത്രോസാണ് ഭൈരവൻ കേസിന്റെയും അതിൽ തങ്ങൾക്കിടയിൽ മാത്രം നിന്ന ചില രഹസ്യങ്ങളും മറ്റും വിക്രമനെ അറിയിച്ചത്.അതിൽ നിന്നും വില്ല്യം കൊലക്കേസിന്റെ ചിത്രം വിക്രമന് വ്യക്തവുമായി.
വില്യമിന്റെ കൊലപാതകത്തിന് കാരണം വീണയുടെ ജീവിതവും ആയി ബന്ധപ്പെട്ടതാണെന്ന വിവരം വിക്രമന് നൽകിയ മൈലേജ് ചെറുതല്ല.അതിൽ പിടിച്ചാണ് പിന്നീടുള്ള കണ്ണികൾ വിളക്കിയെടുത്തതും.ഒരെത്തും പിടിയും കിട്ടാതെ നിൽക്കുന്ന സമയം,തന്റെ അന്വേഷണം വഴിമുട്ടുമെന്നുള്ള നിലയിൽ നിക്കുന്ന നേരത്ത് വിക്രമന് കിട്ടിയ കൂട്ടാണ് പത്രോസ്.
എംപയർ ഗ്രൂപ്പിന്റെ വേരുകളിൽ കൂടെ വില്ല്യം മർഡർ കേസിന്റെ കാരണം തിരഞ്ഞിറങ്ങിയ വിക്രമൻ വീണയിലെത്തിയ നേരം വഴി വക്കിൽ വച്ച് പത്രോസും കൂടെ കൂടുകയായിരുന്നു.
തന്റെ നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്ന പത്രോസിന് അതൊരു അനുഗ്രഹഃവുമായി.പിടിച്ചു നിക്കാൻ അധികാര വർഗത്തോട് ചേർന്നുനിക്കണമെന്ന യുക്തി
അയാളെ മുന്നോട്ട് നയിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിക്രമന്റെ വിശ്വാസം നേടിയെടുക്കാനും പത്രോസിന് കഴിഞ്ഞു.
പിന്നീട് പത്രോസ് നൽകിയ വിവരങ്ങളും തെളിവുകളും മുൻ നിർത്തിയാണ് വിക്രമൻ മുന്നോട്ട് നീങ്ങിയത്.വീണക്ക് സംഭവിച്ച ദുരിതത്തിന് കാരണക്കാരായ ഗോവിന്ദിനോടും കൂട്ടാളികളോടും അവൾക്കും കുടുംബത്തിനും തോന്നിയ പക,അതിന് ശേഷം എപ്പോഴോ ഗോവിന്ദിനൊപ്പം ചേർന്നതാണെങ്കിലും വില്ല്യമും വീണയെ ലക്ഷ്യം വച്ചപ്പോൾ ഒഴിവാക്കേണ്ടവരുടെ പട്ടികയിൽ അയാളും ഉൾപ്പെട്ടു.
ഭൈരവനെ അയച്ച ചന്ദ്രചൂഡനും ഗോവിന്ദിനൊപ്പം ചേർന്നപ്പോൾ ശത്രുപക്ഷത്തെ അശക്തരാക്കുക എന്നതും ഒരു കാരണമായിരുന്നു.ഗോവിന്ദിന് ഒപ്പം ചേർന്ന് വീണയെയും ശംഭുവിനെയും ഇല്ലാതാക്കുവാൻ എല്ലാ ഒത്താശയും ചെയ്ത വില്ല്യമിനെ തീർക്കേണ്ടത് എംപയർ ഗ്രൂപ്പിന്റെ പ്രാഥമിക ആവശ്യമായിത്തീർന്നു.
കൂടാതെ ഭൈരവന്റെ മരണം എതിരാളികളുടെ വീഴ്ച്ചക്ക് തുടക്കവും കുറിച്ചു.അടുത്ത നറുക്ക് വില്യമിന് വീണു എന്ന് മാത്രം.
കാരണം വ്യക്തമായ വിക്രമന് തെളിവുകൾ കോർത്തിണക്കേണ്ട ജോലിയായിരുന്നു തലവേദന നൽകിയത്. എംപയർ ഗ്രൂപ്പിൽ കയറിപ്പറ്റിയതിൽ പിന്നെ സാക്ഷി പറഞ്ഞ സെക്യൂരിറ്റിയെ ഒന്ന് നേരെ കയ്യിൽ കിട്ടാത്ത അവസ്ഥ.
ആദ്യം തന്ന മൊഴിയിൽ പല മാറ്റങ്ങളും വന്നു.അത് വില്ല്യമിന്റെ സ്ഥിരം ഏർപ്പാടായിരുന്നു എന്നും കൂട്ടിച്ചേർക്കപ്പെട്ടു.പലപ്പോഴും സെക്രട്ടറിയുമായിപ്പോലും ഇതെ പേരിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തതിനാൽ വില്ല്യം മരണപ്പെട്ട തിന് പിന്നാലെ പോവാൻ മറ്റുള്ളവരും വിമുഖത കാട്ടി.ഒരു ശല്യം ഒഴിവായതിന്റെ സന്തോഷം ആയിരുന്നു അവർക്ക്.