മഴത്തുള്ളിക്കിലുക്കം 2 [Indrajith]

Posted by

അവളുടെ പ്രതീക്ഷക്കു വിപരീതമായി ശാന്ത ഉമ്മറത്തെ കസാലയിൽ സ്ഥാനം പിടിച്ചു.

‘പടച്ച റബ്ബേ, ഇവർ ഇപ്പൊ പോകാനുള്ള ലക്ഷണം ഒന്നുമില്ലെന്ന്‌ തോന്നുന്നു…’

“എന്ത് മഴയാ ഇതു..എന്താ അയിഷാ ഒരു വല്ലായ്മ?”

“ഹാ ചേച്ചി എന്തോ ക്ഷീണം പോലെ, ചെറുതായി തലവേദനയും വയറുവേദനയും ഇണ്ട്.”

“ഹ്മ്മ്മ്”

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ശാന്ത പറഞ്ഞു..

“അവൻ വന്നിട്ടുണ്ട് …പതിവ് പോലെ നാല് കാലിൽ തന്നെ ആണ് വരവ്..നല്ല ശണ്ഠ ആയിരുന്നു രണ്ടും കൂടി…ഇരിപ്പുറച്ചില്ല..അതാ ഞാൻ ഇങ്ങോട്ടു പോന്നത്.”

മരുമകന്റെ കാര്യമാണ്…ഒരു നിർഗുണൻ…പണിക്കു പോകില്ല…കള്ളുകുടിയും ചീട്ടുകളിയും ആണ് മെയിൻ പരിപാടി…കല്യാണം നടത്തികൊടുക്കുമ്പോൾ ഗുജറാത്തിൽ ആയിരുന്നു…..അധികം വൈകാതെ നാട്ടിൽ തിരിച്ചെത്തി…

ശാന്തേച്ചിയുടെ മോളും അത്ര പാവമൊന്നുമല്ല, അമ്മായമ്മയും നാത്തൂനുമായി തല്ലുണ്ടാക്കി ഇപ്പൊ സ്വന്തം വീട്ടിലാണ് താമസം.

രണ്ടു പെൺപിള്ളേർ ആണ് ശാന്തക്ക്, മൂത്തവൾ ഭർത്താവിനൊപ്പം ബാംഗ്ലൂർ ആണ് താമസം. അവൾക്കു നല്ല സ്ഥിതിയാണ്. ഭർത്താവു ചെറുപ്പത്തിലേ മരിച്ചു പോയ ചേച്ചിക്ക് ഇവൾ കൂടെയുള്ളത് ആശ്വാസമാണ് ഒരു തരത്തിൽ. ഇങ്ങനെ ഇടയ്ക്കിടെ വരാറുണ്ട് വീട്ടിൽ നട്ടുവർത്തമാനവും പരദൂഷണവും ഒക്കെയായി…

“ഇതാരുടേയാ ബുള്ളറ്റ്??”

ഓർക്കാപ്പുറത്തുള്ള ആ ചോദ്യം, ഐഷാബിയെ ഞെട്ടിച്ചു…

“ഏഹ്, അത് ഇക്കാന്റെ പെങ്ങടെ മോന്റെ…”

വായിൽ എങ്ങനെ ആ ഉത്തരം വന്നെന്നു അവൾക്കു തന്നെ മനസ്സിലായില്ല….

“ആഹ്..”

അപ്പുറത്തേക്ക് പോയേക്കാണ്..മൂത്താപ്പടെ അവിടേക്കു…

വരുംവരായ്കളെ കുറിച്ച് ചിന്തിക്കാതെയാണ് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത്……എന്തായാലും അതിനെപ്പറ്റി കൂടുതൽ ചോദ്യമൊന്നും ശാന്തയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലാന്നു കണ്ടു ഐഷാബി ആശ്വസിച്ചു..

“ചേച്ചി ഇരിക്ക് ഞാൻ ചായ ഇടാം…”

“വേണ്ട, ഞാൻ വന്നത് കയ്യി കുറച്ചു പൈസ ഉണ്ടാവോ എടുക്കാൻ? ഞാൻ രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു തരാം.”

“എത്ര വേണം ചേച്ചി? അവരെ എത്രയും വേഗം പറഞ്ഞയക്കാനുള്ള വ്യഗ്രതയിൽ അവൾ ചോദിച്ചു.”

“ഒരു അയ്യായിരം……?”

Leave a Reply

Your email address will not be published. Required fields are marked *