മഴത്തുള്ളിക്കിലുക്കം 2 [Indrajith]

Posted by

അവർ കുറച്ചു നേരം കൂടി നേരെ നടന്നു..പെട്ടെന്ന് ഹനീഫ നിന്ന് ..പതുക്കെ പതുക്കെ എന്ന് പറഞ്ഞു….അയാൾ ചുറ്റും ടോർച്ച അടിച്ച ശേഷം അതീവ ശ്രദ്ധയോടെ ഇടത്തോട്ടു തിരിഞ്ഞു…ഗിരിയും ചുറ്റും ടോർച്ചടിച്ചു വലതു വശത്തു പെട്ടെന്ന് ചെടികൾ ദൃഷ്ടിയിൽ നിന്ന് മാഞ്ഞു…കുളം ആണെന്ന് തോന്നുന്നു…റോഡ് ഏതാ കുളം ഏതാ എന്ന് ഒരു പിടുത്തവും ഇല്ലാ…റോഡ് എങ്ങാനും ഇടിഞ്ഞിട്ടുണ്ടെങ്കിൽ!!! ഗിരിയുടെ മനസ്സിലൂടെ ഒരു വിറയൽ കടന്നു പോയി…..കാലിന്റെ മുട്ടിന്റെ കുറച്ചു താഴെ വരെ വെള്ളം എത്തി..

ഒന്ന് രണ്ടു വളവു തിരിഞ്ഞു അവർ കുറച്ചു മുന്നോട്ടു നടന്നു…ഹനീഫ തിരിഞ്ഞു ടോർച് അടിച്ചു ഗിരിയോട് നില്ക്കാൻ പറഞ്ഞു….ടോർച്ചിന്റെ വെളിച്ചത്തിൽ ഗിരിയൊരു ഗേറ്റ് കണ്ടു…ഹനീഫയാ ഗേറ്റ് തള്ളിതുറന്നു ആയാസപ്പെട്ട് മുന്നോട്ടു നീങ്ങി..ഇപ്പോൾ അയാളുടെ മുട്ട് വരെ വെള്ളമായി….

“ആഹ്..”

മുന്നോട്ടു വീഴാൻ പോയ ഹനീഫയെ ഗിരി പിടിച്ചു നിർത്തി..

“എന്റെ കാലു റബ്ബേ..”

ഗിരി ചുവട്ടിലേക്ക് ടോർച്ചടിച്ചു…ഒന്നും കാണുന്നില്ല…കാൽ എവിടെയെങ്കിലും തട്ടിക്കാണും…അവൻ അയാളെ താങ്ങി വീടിന്റെ ഇറയത്തെത്തിച്ചു…കറന്റ് ഒന്നുമില്ലെന്ന്‌ തോന്നുന്നു…ഉള്ളിലൊരു മെഴുകുതിരി വെട്ടം മാത്രം…അവൻ വാതിലിന്മേൽ കൊട്ടി..ആരോ വന്നു വാതിൽ തുറന്നു…

ഗിരി ഹനീഫയെ താങ്ങിപിടിച്ചു അകത്തു കൊണ്ട് ഇരുത്തി..അയാൾ ഞൊണ്ടിയാണ് നടക്കുന്നത്…കാലിൽ എന്തേലും കയറിയോ ഈശ്വരാ….

അവൻ ചുറ്റും നോക്കി…അവന്റെയും രാവിലെ കണ്ട ആ സുന്ദരിയുടേം കണ്ണുകൾ തമ്മിലുടക്കി. ആ അവസ്ഥയിലും അവന്റെ മനസ്സിൽ കാമത്തിൻ പൂത്തിരി കത്തി….എന്നാൽ അവളുടെ കണ്ണുകളിൽ ഭയവും ഉത്കണ്ഠയുമായിരുന്നു അവനു കാണാൻ കഴിഞ്ഞത്…

ഹനീഫയുടെ ജ്യേഷ്ഠന്റെ വീടായിരുന്നു അത്….അയാൾ, ഭാര്യ, രാവിലെ കണ്ട പെണ്ണ്, പിന്നെയൊരു മണ്ണുണ്ണി ലുക്കുള്ള ചെറുപ്പക്കാരൻ, ഒരു ചെറുപ്പക്കാരി…ആ ചെറിയ പെൺകുട്ടി, ഫായിസിന്റെ പെങ്ങൾ എന്നിങ്ങനെ കുറച്ചു പേരാണ് ആ വീട്ടിലുണ്ടായിരുന്നത്…ഏതായാലും ഇരുട്ട് മാറി വെളിച്ചം വരുന്ന വരെ കാത്തിരിക്കാൻ തീരുമാനമായി. ഇത് കേട്ട പാടെ മണ്ണുണ്ണി എഴുന്നേറ്റു മുകളിലത്തെ മുറിയിലേക്ക് കേറിപ്പോയി, പിന്നാലെ ചെറുപ്പക്കാരിയും….ഹനീഫ അവിടെത്തന്നെയുള്ള സോഫമേൽ ചെരിഞ്ഞു…ഗിരി അവിടെയിരുന്നു മെല്ലെ ഒന്ന് മയങ്ങി…

കാലിന്മേൽ തണുപ്പടിക്കുന്നതു അറിഞ്ഞാണ് ഗിരി എഴുന്നേറ്റത്…വെള്ളം വീട്ടിനകത്തേക്ക് എത്തിയിരിക്കുന്നു!!! അവൻ ചാടിപ്പിടഞ്ഞെണീറ്റു….

“ഇക്കാ ഇക്കാ!!!!”

അവൻ ഹനീഫയെ വിളിച്ചുണർത്തി…

അയാൾ കണ്ണും ചിമ്മിയെഴുന്നേറ്റു, കാര്യം മനസ്സിലാക്കാൻ അയാൾക്കു കുറച്ചു സമയം വേണ്ടി വന്നു. അയാൾ ബഹളം വെക്കാൻ തുടങ്ങി..അത് കേട്ടിട്ടാവണം കുട്ടികളൊഴികെയുള്ളവരെല്ലാം എഴുന്നേറ്റു വന്നു. എല്ലാരും വെപ്രാളപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ കലപില കൂട്ടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *