വേറൊരു ഒരുമ്പെട്ടവൾ!!!!!!…. [സിമോണ]

Posted by

ഞാൻ പിന്നേം വന്ന് ഫ്രൻഡ്‌സേ…..
ഒടുക്കത്തെ കൊറോണപ്പണികളുടെ ഇടയിൽ കിട്ടിയ ഒരു സൂപ്പർ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇരുന്നു പെറുക്കി പെറുക്കി എഴുതിയുണ്ടാക്കിയ സൂപ്പറൊരു പേട്ടാണ്ടികഥയുമായി…

സത്യത്തിൽ ഒരുമ്പെട്ടവൾ നന്നായിരുന്നു കഥയ്ക്ക് ആദ്യമേ ഇട്ടിരുന്ന പേര്.. പിന്നെ അയക്കാൻ നേരം ചുമ്മാ ഒന്ന് സൈറ്റിൽ സെർച്ച് ചെയ്തപ്പോ ദേ കിടക്കുന്നു ആ പേരിൽ വേറൊരു കഥ… വേറെ പേര് കുറേനേരം ആലോയ്ച്ച് ഞാനെന്റെ തല പിണ്ണാക്കാക്കി.. (അതിനി എന്തുട്ടാ പ്രത്യേകിച്ച് ആക്കാൻ എന്നല്ലേ… വേണ്ടാ… വേണ്ടാ..) പിന്നെ ദേഷ്യം വന്നപ്പോ വേറൊരു ഒരുമ്പെട്ടവൾ ന്ന് പേരിട്ടു…
ചുമ്മാ നേരം പോവാൻ ഇരുന്നു വായിച്ചോ ട്ടാ…
ഇഷ്ടായില്ലെങ്കി മിണ്ടണ്ട… എങ്ങാനും ഇഷ്ടായെങ്കി ഓരോ ലൈക്കടിച്ചോ…
കമന്റടിച്ചാൽ ആസ് യൂഷ്വൽ തിരിച്ചടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ടേ… എങ്ങാനും അടിച്ചില്ലെങ്കിലും വിഷമം തോന്നല്ലേ ട്ടാ… സത്യായിട്ടും സമയം കിട്ടാഞ്ഞിട്ടാവൊള്ളോ… അല്ലാണ്ട് പാവം സിമോണക്കുട്ടി അങ്ങനെ ചെയ്യോ??? (സങ്കടം!!!)
അപ്പൊ കഥയിൽ കാണാവേ…
ചങ്കൂസിന് സ്നേഹപൂർവ്വം
സിമോണ.

വേറൊരു ഒരുമ്പെട്ടവൾ!!!!!!

Verotu Orumbittaval | Author : Simona

 

“എന്റെ പൊന്നു രമ്യടീച്ചറെ… ഇതിനിത്രയ്ക്ക് ദേഷ്യപ്പെടേണ്ട കാര്യമുണ്ടോ??
ആ കുട്ടികള് മറ്റെന്തെങ്കിലും പറഞ്ഞതാവുമെന്നേ.. ഇതിപ്പോ അവരെക്കാളും ചെറിയകുട്ടിയായിപ്പോയല്ലോ ടീച്ചറ്.. അല്ലെങ്കിൽ തന്നെ നമ്മൾ ടീച്ചേഴ്‌സിൽ ആർക്കാ ഈ സ്‌കൂളിൽ ഇരട്ടപ്പേരില്ലാത്തത്??
ഹെഡ്മാസ്റ്റർ ഈപ്പൻ സാറിനെ വരെ…. ”

രശ്മി ടീച്ചർ അതും പറഞ്ഞ് ചുറ്റുമൊന്നു നോക്കിക്കൊണ്ട് എന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചു..

“സാറിനെ വരെ ഊം….ൻ ഈപ്പൻ എന്നാ ഇവറ്റകള് വിളിക്കുന്നത് ത്രേ…
സാറ് തന്നെയാ എന്നോടൊരിക്കൽ അത് പറഞ്ഞത്… പിന്നെയാ നല്ല നെയ്യലുവ പോലിരിക്കുന്ന നമ്മള് ടീച്ചർമാരെ അവറ്റകള് വെറുതെ വിടാൻ പോണത്…. അവന്മാര് വല്ല വിവരക്കേടും തമ്മിൽ തമ്മിൽ പറഞ്ഞെങ്കിൽ തന്നെ നമ്മളങ് കേട്ടില്ലെന്നു നടിച്ചാൽ പോരെ… ഇതിപ്പോ ടീച്ചർ വെറുതെ ബഹളം കൂട്ടി മാഷുമ്മാരെക്കൂടി അറിയിച്ചു… അത്ര തന്നെ!!…”

Leave a Reply

Your email address will not be published. Required fields are marked *