അവൾ അകത്തു കയറിയപ്പോൾ അവനും കൂടെ കയറി..
“എവിടെയയിരുന്നു മോനെ…കുറെ ആയല്ലോ കണ്ടിട്ട്..”
“അത് പിന്നെ ചേച്ചി..”
“നിർത് നിർത്…നീ ഒന്നു ഊതിക്കെ..”
അത് കേട്ടപ്പോൾ പീറ്റർ കുടുങ്ങി..
“അത് ചേച്ചി…”
“ഊതേടാ..”
അവൾ ചൂടായതോടെ അവനു വേറെ വഴി ഇല്ലാതെ ഊതേണ്ടി വന്നു..ഊതിയ സ്പോട്ടിൽ തന്നെ അവന്റെ മുഖം നോക്കി അവൾ പൊട്ടിച്ചു…
അവൻ അടി കിട്ടിയ ഞെട്ടലിൽ അവളെ നോക്കി..
“ഇപ്പൊ ഇറങ്ങിക്കോണം..എനിക്ക് നിന്നെ കാണണ്ട…”
“പൊന്നു…”
അവൾ ഒന്നും കേൾക്കാൻ തയ്യാറായില്ല..അവനെ അവൾ പുറത്തേക്ക് തള്ളി വിട്ടു വാതിൽ അടച്ചു..അവൾക്കും സങ്കടം ആയിരുന്നു..
എന്നാൽ അവൻ നന്നാവണമെങ്കിൽ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…അവനും വല്ലാത്ത സങ്കടം വന്നു..