കുറെ കരഞ്ഞു ഇനി ഇതെല്ലാം വിവേക് അറിഞ്ഞാൽ … ഇനി കിച്ചു എന്നെ ചതിക്കുന്നതാകുമോ ? അല്ലാതെ എങ്ങിനെയാ കിച്ചുവും ഞാനും മാത്രം അറിയുന്ന കാര്യം കിരൺ അറിയുന്നത് .
ഇന്നത്തെ ട്യൂഷൻ ശ്രദ്ധിച്ചതും ഇല്ല എന്നുതന്നെപറയാം കാരണം മനസ്സിൽ നൂറുനൂറു ചോദ്യങ്ങളാണ് പക്ഷെ ഒന്നിനും ഉത്തരമില്ലാതെ ഞാൻ കിച്ചുവിനോട് ചാറ്റ് ചെയ്യാതെ അന്നുറങ്ങി, കുറച്ചു ദിവസമായി കിച്ചുവിനോട് ഒരു ഗുഡ് നൈറ്റ് പറയാതെ ഉറങ്ങാറില്ല വിഷമവും വേദനയും പേടിയുംകൊണ്ട് മെസേജ് ചെയ്തില്ല .
എന്നിരുന്നാലും അവൻ ചതിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല ,ചതിക്കാനായി അവൻ ശ്രമിച്ചിട്ടില്ല അത് എനിക്ക് നൂറുശതമാനവും ഉറപ്പാണ് .
എന്നിരുന്നാലും …ഫ്രണ്ട്ഷിപ് എന്ന തലത്തിൽനിന്നും ഞങ്ങളുടെ ബന്ധം വളർന്ന ആ ദിവസത്തെ എനിക്കിപ്പോഴും മറക്കാനാവില്ല …
ആരും അറിയാതെ അന്ന് രാത്രി വരും എന്ന് പറഞ്ഞു വിവേക് എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി , ഞാനും കിച്ചുവും അതിൻ്റെ തലേ ദിവസംവരെ പറഞ്ഞിരുന്നു വിവേക് വരും അതിനാൽ ഇന്ന് രാത്രി ചാറ്റ് ഉണ്ടാകില്ല എന്ന്
പക്ഷെ രാത്രി 10 മണിവരെ വരും എന്ന് പറഞ്ഞു കാത്തിരുന്ന ഞാൻ ഫേസ്ബുക് നോക്കുമ്പോൾ കാണുന്നത് ലൈവ് ആയി ഒപ്പം പഠിച്ച സീനിയർ ഫ്രണ്ടിൻ്റെ ബാച്ചിലർ പാർട്ടി ആഘോഷിക്കുന്ന വിവേകിനെയാണ് ഞാൻ വിളിച്ചപ്പോൾ പറയുവാ … പറയാൻ മറന്നു മുത്തേ അടുത്ത ദിവസം നമുക്ക് നോക്കാം ഞാൻ അവിടേക്ക് ഇറങ്ങാൻ നിന്നതാ അപ്പോഴേക്കും നാവെല്ലാം കുഴയുന്നുണ്ട്
ഞാൻ ആ ഫീലിങ്ങിൽ കിടന്നുറങ്ങാൻ നോക്കുമ്പോൾ ഉറക്കം വരുന്നില്ല , ഞാൻ ചാറ്റ് സെക്ഷൻ ഓണാക്കി … വെറുതെ കിച്ചുവിന് ഒരു ഹായ് അയച്ചു
ഹായ് കീർത്തു വരില്ലെന്ന് പറഞ്ഞിട്ട്
അവന് വരാൻ പറ്റിയില്ലേടാ … നീ എന്താ കണ്ട പെണ്ണുങ്ങളുമായി ചാറ്റിംഗ് ആകുമല്ലേ ?
എനിക്ക് അങ്ങിനെ കൂടുതൽ ചാറ്റ് ഒന്നുമില്ലെന്ന് നിനക്ക് അറിയാമല്ലോ … ഉള്ള ഫ്രണ്ട് നീയാണ് നീ പറഞ്ഞതു പ്രകാരം ഇന്നുവരെ ഒരു ഫോട്ടോപോലും പരസ്പരം ഷെയർ ചെയ്യാതെ ചാറ്റ് ചെയ്യുന്നു
നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ ? ഞാൻ പെൺകുട്ടിയല്ല എന്ന്
ഇല്ല … എങ്കിലും ഒരു ആഗ്രഹം ഒരു വോയിസ് എങ്കിലും എനിക്ക് അയച്ചുകൂടെ
അതിനെന്താ കിച്ചു … ഞാൻ വോയിസ് തന്നെ അയച്ചു
അങ്ങിനെ ആദ്യമായി എൻ്റെ അങ്ങേത്തലക്കുള്ള ആളുടെ ശബ്ദം ഞാൻ ഒന്ന് കേട്ടു