അതെന്തേ ?
അമ്മയുടെ അച്ഛന്റെ പഠിപ്പികുട്ടി
ഉറങ്ങാതെ ഇരിക്കണേ ?
അറീല എന്തോ പോലെ !
സമയം ഒരുമണിയായി…
ഉറങ്ങാൻ നോക്ക്!
അപ്പൊ ഏട്ടൻ ഉറങ്ങണ്ടേ..
ഇത് ഹോസ്റ്റൽ അല്ലെ..
ഇവിടെ ഇങ്ങനെയൊക്കെയാണ്..
ഏട്ടൻ വരുമോ പറ…🙂
എന്തിനാ ഇപ്പൊ വന്നിട്ട് ?
ഇവിടെയാണ് ഒന്നുടെ സുഖം
നിന്റെ കുശുമ്പ് കേട്ട് മടുത്തു ഞാൻ.
അങ്ങനയൊന്നുല്ല…😥
രണ്ടാഴ്ച ആയില്ലേ പോയിട്ട്. അച്ഛമ്മ ചോദിച്ചു നാളെ വെള്ളിയാഴ്ച അല്ലെ എന്റെ കുട്ടി വരുമൊന്നു….
ഇല്ലാന്ന് പറ.! പ്രൊജക്റ്റ് വർക്ക് ഉണ്ട്.
ഉറപ്പാണോ ?!
ഉം!!!
എങ്കിലേ എനിക്കൊരുകാര്യം പറയാൻ ഉണ്ട്!!
എന്തെ ?
ഏട്ടാ. നിഥിലി ചേച്ചിയുടെ നിശ്ചയം ആണ് ഈയാഴ്ച.
ഏട്ടാ……
ഉം.
ഏട്ടനെ വിഷമിപ്പിക്കാൻ അല്ലാ ഞാൻ പറഞ്ഞെ…
എനിക്ക് കേൾക്കണ്ട…ഒന്നും.
ഏട്ടാ…….
എന്താണ്ടി പൊട്ടി.
ഒന്നുല്ല പോ….
ഫോൺ ഞാൻ സൈഡ് ടേബിളിൽ വെച്ചുകൊണ്ട് എന്റെ ഏട്ടനെ മനസിൽ വിചാരിച്ചോണ്ട് ടെഡി ബിയറിന്റെ മൂക്കിൽ ഞാൻ എന്റെ മൂക്ക് കൊണ്ട് ഉരച്ചു.
ഓർമ വെച്ച നാൾ മുതൽ. രണ്ടാളും ഉടക്കാണ്. തൊട്ടതിനും പിടിച്ചതിനും വാശിയാണ്. ഞാനും അവനും (ഇനി അവൻ എന്നാണ് ഞാൻ വിളിക്കാൻ