എന്ത് പറ്റി ഇപ്പൊ …..നിനക്ക്?!
പറയുന്നത് കേൾക്ക് അർജുൻ.
ഒക്കെ.. കാം ഡൌൺ മധുസ്മിത.
ഞാൻ മനസ്സിലുറപ്പിച്ചു. ഈ കുഞ്ഞിനെ എനിക്ക് വേണ്ട. ഒപ്പം അതില്ലാതെയാകുമ്പോ അർജുനെയും എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം. പൊട്ടിയ മനസുമായി ……അര്ജുന്റെയൊപ്പം കഴിയുമ്പോ ഓരോ നിമിഷവും രാവിലെ കണ്ണ് തുറന്നാൽ മനസിലേക്ക് വരുന്ന നിഖിലിന്റെ മുഖം അതാലോചിക്കുമ്പോഴേ ….
മരണത്തിലേക്ക് ഉള്ള ദൂരം കുറയുന്നപോലെ ….താങ്ങാൻ കഴിയുന്നില്ല!
ഞാൻ ചെയ്ത ഈ തെറ്റ്….നിഖിലിനും എനിക്കും ഇടയിൽ ഉണ്ടായ ഇമോഷണൽ ഡിസ്കണക്ഷൻ കൊണ്ട് ഉണ്ടായതാണെന്ന് അവനു മനസിലാക്കാൻ കഴിയുമോ??!!
കാമത്തിന് വേണ്ടിയാണെന്ന് ഏതൊരു മലയാളിയെയും പോലെ അവനും ചിന്തിക്കുമോ!
രണ്ടായാലും നിഖിലിനോട് പറയണം.ഇത്രയും നാൾ പറയാതെ ഇരുന്നത് തന്നെ അതിലും വലിയ തെറ്റാണു…
അവനു മനസിലായെങ്കിൽ അവൻ എനിക്ക് മാപ്പ് തന്നോളും.
ഇനി തന്നില്ലെങ്കിലും അർജ്ജുന്റെയൊപ്പം ഒരു ജീവിതം വേണ്ട!!! കാരണം ഒരു ജീവനെ ഇല്ലാതാക്കിയെന്ന തോന്നൽ അപ്പോഴുമെന്നെ വേട്ടയാടും.
രണ്ടായാലും ഇനി എന്റെ ജീവിതം സാധാരണപോലെയാവില്ല എന്ന് മാത്രമെനിക്കറിയാം…
സിഗരറ്റ് – M.D.V
ഏട്ടാ ഈയാഴ്ച വരുന്നുണ്ടോ ?
നീ ഉറങ്ങീലെ വാവേ ?
ഉഹും…