ലവ് ലവ് ലസ്റ്റ് ലവ് [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

അവന്റെയൊപ്പമുള്ള നിമിഷങ്ങൾ എനിക്കൊരുതരം സെല്ഫ് റിലാക്സേഷന് ആയിരുന്നു. ഇവിടെ അധികമാരും സംസാരിക്കാൻ ഇല്ലാതെ ടീവിയും വീടും നിഖിലിന്റെ പട്ടിയും മാത്രമുള്ള ദിവസങ്ങൾ എനിക്ക് മടുത്തിരുന്നു.!

പലപ്പോഴും രാത്രികൾ തനിച്ചായിരുന്നപ്പോൾ ഒരിക്കൽ എന്തിനോ അർജുനെ ഡിന്നറിനു വിളിക്കാൻ തോന്നി. അവനോടപ്പം പല വിഷയങ്ങൾ രാവ് മായും വരെ സംസാരിക്കുമ്പോ എന്റെ വിരസത മറയുന്നതു ഞാൻ അറിഞ്ഞപ്പോൾ അത് ദിനംപ്രതി ശീലമാകുകയും ചെയ്തു.

അവനോടുള്ള കംഫോര്ട് സോൺ കൊണ്ട് രാത്രിയിലെ തെരുവുകളിലൂടെയുള്ള നടത്തം ഞാൻ ആസ്വദിച്ചിരുന്നു. ആ മഴയുള്ള രാത്രിയിൽ കൈകോർത്തു നനഞ്ഞു മുറിയിലേക്ക് വന്ന ഞാൻ അവന്റെയൊപ്പം തുണി മാറുമ്പോ അവനു മാത്രം ആണോ നിയന്ത്രണം നഷ്ടപെട്ടത്?!!! അല്ല!!

ആ നശിച്ച നിമിഷത്തിൽ ഒരു ഭാര്യയെന്ന് മറന്നുകൊണ്ട് പ്രായത്തിൽ എന്റെ ഇളയവനായ അവന്റെയൊപ്പം തുടങ്ങിയ ആ അനുഭൂതി.
പിന്നെ അതില്ലാതെ ഒരു രാത്രിയും ഉറങ്ങാൻ കഴിയില്ലെന്നും ആയി.

മുഖം കഴുകി കണ്ണ് വല്ലാതെ ചുവന്നിരിക്കുന്നു. നിഖിൽ വരും മുന്നേ ഇറങ്ങണം, ഇനിയും അവന്റെയൊപ്പം കഴിഞ്ഞുകൊണ്ട് അവനെ ചതിക്കുന്നതിൽ എന്തർഥമാണ് ഉള്ളത്?!
അതും ഒരു ജീവനും വയറ്റിൽ വെച്ചുകൊണ്ട് ?!!

ജീൻസും ടീഷർട്ടും ജെർക്കിനും ധരിച്ചു. ഷൂസ് നല്ല റ്റയിറ്റ്.എങ്കിലും അത് ഞാനിട്ടു. മൂന്നാറിലെ അർജുന്റെ പപ്പയുടെ റിസോർട്ടിലേക്ക് ആണ് ഇപ്പൊ പോകുന്നത്.
പാക്ക് ചെയ്തു വെച്ച എന്റെ ബാഗുമെടുത്തിറങ്ങി. വാതിൽ ലോക്ക് ചെയ്തു ചാവി മുകളിലെ തട്ടിൽ വെച്ചു. ഗേറ്റിന്റെ അരികെ എത്തിയപ്പോൾ ഇരുട്ടിൽ റോഡിന്റെ അങ്ങേ വശത്തു നിഖിൽ ഹെല്മെറ്റിട്ട ആ ബൈക്കുകാരനോട് സംസാരിക്കുന്നു.
എനിക്ക് മനസിലായി അത് അർജുൻ ആണ്.

ഇരുവരെയും കണ്ടപ്പോൾ എനിക്ക് വീണ്ടും മനസ് മാറുന്നത് പോലെ തോന്നി. രണ്ടു സൂര്യൻ ചേർന്ന് താമരയെ നോവിക്കുന്നപോലെ. ഞാൻ വേഗം നടന്നു വീടിന്റെ അരികിൽ ഉള്ള ടെലിഫോൺ ബൂത്തിൽ മറഞ്ഞു നിന്നു.

നിഖിൽ നടന്നു ഗേറ്റിന്റെ അടുത്തെത്തി. എന്നെ എന്റെ ഭാഗ്യത്തിന് കണ്ടില്ല. അവൻ അർജുനോട് വഴിയെന്തോ പറഞ്ഞു കൊടുത്തതാവാം. വീടിന്റെ മുൻപിൽ ഒത്തിരി നേരം അവന്റെ ബൈക്ക് കണ്ടപ്പോൾ എന്താണ് എന്ന് ചോദിച്ചതുമാകാം.

നിഖിൽ വാതിൽ ഇരുവശത്തേക്കും തുറന്നു അകത്തു കയറിയപ്പോൾ ഞാൻ കറുത്ത ഷാൾ തലയിൽ ഇട്ടുകൊണ്ട്, റോഡിനു കുറുകെ നടന്നു. അർജുന്റെ ബൈക്കിനു പിറകിൽ കയറികൊണ്ട് അവനെ കെട്ടിപിടിച്ചു.

ലിസ്സി ഹോസ്പിറ്റലിലേക്ക് പോകാമോ അർജുൻ?!!

Leave a Reply

Your email address will not be published. Required fields are marked *