പക്ഷെ ഞാൻ ആഗ്രഹിച്ചിരുന്നു, ഇതുപോലെ പാട്ടും പറച്ചിലും മായി ഒരു കൂട്ടുകാരൻ, അത് ഭർത്താവ് തന്നെയാകണം എന്നില്ല! അങ്ങനെ ഷോ കഴിഞ്ഞു. ഒന്ന് പരിചയപ്പെട്ടതാണ് ഇർഫാനെ. സംസാരിക്കാൻ ഒത്തിരിയിഷ്ടമുള്ള ഇർഫാനെ പിന്നെ ബാംഗ്ലൂരിൽ മാളിൽ വെച്ചും പിന്നെ ആരാധികയെന്നോണം മുടങ്ങാതെ എല്ലാ മ്യൂസിക് ഷോയ്കും പോകാനാരംഭിച്ചു.
പരിചയം പിന്നെ അടുപ്പമായി, പക്ഷെ അതൊരു അഫയർലേക്ക് നീങ്ങുമെന്ന് ഇരുവരും പേടിച്ചത് കൊണ്ടാവാം, ഞങ്ങളുടെ പരിചയം ഞങ്ങൾ അതില്കൂടുതൽ ഒന്നും മുന്നോട്ടു കൊണ്ടുപോകാൻ തോന്നാഞ്ഞത്. പക്ഷെ ഇഷ്ടമാണെന്നു ഇരുവരും തിരിച്ചറിഞ്ഞതിനു ശേഷം യാത്ര ചെയ്യുമ്പോ ഒരേ ബസിൽ രണ്ടിടത്, അല്ലെങ്കിൽ ഒരേ കഫെയിൽ രണ്ടിടത് അങ്ങനെ മാത്രം !.
ആ സോഷ്യൽ ഡിസ്റ്റൻസിങ് ആവാം ഇപ്പൊ ഈ രാത്രിൽ കുഞ്ഞിന് ഉറങ്ങാനുള്ള താരാട്ടു പാട്ടും പാടുന്ന ഇർഫാനെ 10 അടിയകലെ ഞാൻ നോക്കിയങ്ങനെയിരിക്കുന്നത്.