ലവ് ലവ് ലസ്റ്റ് ലവ് [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

സോഷ്യൽ ഡിസ്റ്റൻസിങ് – M.D.V

 

ആദ്യമായി തനിച്ചൊരു സ്‌ഥലത്തേക്ക്‌ പോകുമ്പോ, ആവശ്യമുള്ളതൊക്കെ ഒരു ബാഗിലും കൂടെ എടുത്തു വെക്കണ്ടേ ? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ! കള്ളൻ എന്റെ ബ്ലാന്കെറ് ഉൾപ്പെടെ അടിച്ചുമാറ്റുമെന്നു ഞാനറിഞ്ഞോ?

തണുപ്പ് വല്ലാതെയലട്ടുന്നുണ്ട്. ചോദിയ്ക്കാൻ ഒട്ടും ഇവരുടെ ഭാഷ അറിയില്ലതാനും. ഞാൻ മിഴുങ്ങസ്യാന്നു ഇരിക്കുമ്പോ.
എന്റെ അടുത്തേക്ക് ഒരു പയ്യൻ ഓടിവന്നു,

ഇതാ ആന്റീ ബ്ലാന്കെറ്റ് എന്നും പറഞ്ഞു കറുത്ത അക്രിലിക് ബ്ലാങ്കെറ്റ് തന്നു.
ആര് തന്നതാ…..മോന്….

അ അച്ഛൻ!

എനിക്കതു വാങ്ങാനാണ് മനസ്സിൽ തോന്നിയത്.

അന്നേരം എനിക്കറിയില്ലായിരുന്നു, എന്നെ ഒരു മണിക്കൂറോളം ഒരാൾ നോക്കി യിരിക്കുന്നുണെന്നു, അതങ്ങനെയാണ്
നമ്മൾ എപ്പോഴും കണ്ണടച്ച് പൂച്ച പാലുകുടിക്കുന്ന പോലെയാണ്
പലകാര്യങ്ങളും ചെയ്യുന്നത് ?
ഞാനിപ്പോഴുള്ള ഈ യാത്രപോലും എന്റെ ഭർത്താവിനോട് പറയാതെയാണല്ലോ!.

പക്ഷെ ബസ് ഏതാണ്ട് ഈ മഞ്ഞിൽ പൊതിഞ്ഞ താഴ്‌വരെത്തിയപ്പോൾ എന്റെ പിറകിൽ ഒരാളുണ്ടായിരുന്നു, അയാളും മകനും മാത്രം. ഞാനൊരു നോട്ടം കണ്ടെന്നു സത്യമാണ്.

ഞാൻ അയാളുടെ അടുത്തൊരു താങ്ക്സ് പറയാൻ ചെല്ലാതിരുന്നാൽ മോശമല്ലേ?

പക്ഷെ എന്നോട് ഇർഫാൻ കൈകോർത്തു പിടിച്ചു നേരത്തെ പറഞ്ഞിട്ടുണ്ട്, കൂടെയുണ്ട് നിഴൽപോലെയെന്ന്. നിഴലിനോട് കൂടെ വരുന്നതിനു ആരെങ്കിലും നന്ദി പറയുമോ? ഇല്ല !.

എനിക്കും ഹരിക്കും ഇടയിൽ പാട്ടുകൾ ഒരു സംസാരവിഷയമേ അല്ലായിരുന്നല്ലോ, ചെറുപ്പത്തിൽ പാട്ടു പഠിച്ചതുണ്ടെന്തു പറഞ്ഞിട്ട് കാര്യമെന്ത് ? ജീവിച്ചെന്നു അവകാശപ്പെടുന്ന 10 വർഷത്തിൽ ഒരിക്കലെങ്കിലും തന്റെ പാട്ടൊന്നു കേൾക്കാൻ ഹരിക്ക് തോന്നിയോ ?
ഇപ്പോഴും ബിസിനസ് ന്നു പറഞ്ഞു യാത്രതന്നെ!! ഭാഗ്യത്തിന് ഒരു മോനുണ്ട്, അവൻ മാത്രമാണ് ആകെയുള്ള സന്തോഷം താനും, ഇങ്ങനെയൊരു യാത്ര പോണമെന്നു പറഞ്ഞപ്പോൾ എന്റെയമ്മയ്ക്ക് സന്തോഷമായി, അവർ അമലിനെ കൂട്ടീട്ട് തൃശൂർക്ക് പോവേം ചെയ്തു.

6 മാസം മുൻപാണ്, ഏറെ പ്രതീക്ഷിച്ച ആ ഇന്റർവ്യൂവും പൊട്ടിയപ്പോൾ ബോറടിച്ച ഞാൻ ഒരു മ്യൂസിക് ഷോയ്ക്കു കയറുന്നത്, കർണാടിക് മ്യൂസികിൽ ഇർഫാന്റെ അസാധ്യ കഴിവ് ഒരു കൂട്ടുകാരി പറഞ്ഞു ഞാൻ കേട്ടിരുന്നു. അന്നേരം മാളിൽ കഴിക്കാൻ ചെന്ന ഞാൻ ശേഷം, ജസ്റ് ഒന്ന് കയറി നോക്കി.

ഷോ എന്ന് വെച്ചാൽ ഒരു 20-30 പേരുള്ള ഒരു കുഞ്ഞു മുറിയിൽ
ഫ്രീ സിംഗിംഗ് ആൻഡ് രാഗങ്ങളെ കുറിച്ചുള്ള ടോക്കുമായി രണ്ടു മണിക്കൂർ. ഞാൻ മതിമറന്നുകൊണ്ട് ഇർഫാന്റെ സംഗീതത്തിൽ ലയിച്ചിരുന്നു. അതൊരു മായികലോകമാണ്.

Leave a Reply

Your email address will not be published. Required fields are marked *