ചിരിക്കുകയും വിശാലിനെ മിസ് ചെയ്യാൻ പോകുന്ന വേദനയിൽ ഉള്ളുകൊണ്ട് നീറുകയും ചെയ്തു.
പിന്നീട് ഞാൻ വിശാലിനെ അതിന്റെ തുടർച്ചയായി സംഭാഷങ്ങളിൽ ഏർപ്പെടാൻ ഒരുക്കമായില്ല.
ഞാൻ തന്നെ എന്റെ നെഞ്ചിലേക്ക് മുള്ളു കുത്തിയിറക്കുന്നത് എന്തിനാണ്?
ചിലപ്പോ മുഖത്ത് ചിരി വിടരുമായിരിക്കും പക്ഷെ മനസിലോ.!?
എക്സാമിന്റെ എഴുത്തും തിരക്കും എല്ലാം കഴിഞ്ഞപ്പോൾ ഞാൻ കൊളെജിനൊട് വിടപറഞ്ഞുകൊണ്ട് വീട്ടിലെത്തി. ഫോൺ ഇടക്ക് മഴ നനഞ്ഞു കേടായതു ഞാൻ മനഃപൂർവം ശെരിയക്കിയതും ഇല്ല. വീട് വിട്ടു കുറച്ചു നാൾ നിൽക്കാൻ ഞാൻ കൊച്ചിയിലേക്ക് മാറി ചെറിയ ജോലിയും അതിന്റെ തിരക്കുമായി മുന്നോട് പോകുമ്പോ. രണ്ടു വര്ഷം പോയതറിഞ്ഞില്ല.
അച്ഛൻ എനിക്ക് പിറന്നാൾ സമ്മാനമായി ഒരു സ്മാർട്ട് ഫോൺ വാങ്ങിച്ചു തന്നു. എന്റെ പഴയ സിം ഞാൻ വീണ്ടും അതിലേക്ക് ഇട്ടു. പുതിയ ഫോൺ യൂസ് ചെയ്യാൻ തുടങ്ങിയെങ്കിലും അതിൽ വിശാലിന്റയോ സർഗ്ഗയുടെയോ നമ്പർ ഉണ്ടായിരുന്നില്ല.
ഒരൂസം ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു, സുഖാണോ ചോദിച്ചിട്ട് ഞാൻ ഡിപി നോക്കിയപ്പോൾ സർഗ്ഗ ഒരു കുട്ടിയെ എടുത്തു നിൽക്കുന്ന ഫോട്ടോ. എനിക്ക് കരച്ചിലും ചിരിയും കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്‌ഥ ആയിരുന്നു.
ഞാൻ തിരികെ മെസ്സേജ് അയച്ചു.
വിശേഷങ്ങൾ എല്ലാം പറഞ്ഞു.
അവൾ ഇപ്പൊ താമസിക്കുന്ന സ്‌ഥലത്തിന്റെ ലൊക്കേഷൻ എനിക്കയച്ചു തന്നു. വിശാനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവൻ ജോലിക്ക് പോയിട്ട് വന്നിട്ടില്ല എന്നും പറഞ്ഞു.
കുഞ്ഞു കരയുന്നു എന്ന് പറഞ്ഞുകൊണ്ട്, പിന്നെ സംസാരിക്കാമെ എന്ന് പറഞ്ഞു സർഗ്ഗ തൽക്കാലത്തേക്ക് നിർത്തി.
എനിക്കെന്തോ അവരെ കാണാൻ കൊതിയായി.
അവരുടെ പെൺ കുഞ്ഞിനെ എനിക്കൊന്നു ചുംബിക്കാൻ വേണ്ടിയാണെങ്കിലും ഞാൻ പോയെ മതിയാകൂ.
ഞാൻ അമ്മയോട് പറഞ്ഞു വീക്കെൻഡ് ഒരു കുട്ടിയുടെ കല്യാണത്തിന് പോകണം എന്ന്. വൈകീട്ട് വീട്ടിലെത്തി ബാഗിൽ ഒന്ന് രണ്ടു ഡ്രസ്സ് ആക്കി ഞാൻ തിരിച്ചു….
ഏതാണ്ട് സ്ഥലമെത്താറായി….
ബസിറങ്ങിയായപ്പോൾ നല്ല മഴ, വിശാൽ ബസ്റ്റോപ്പിൽ നില്പുണ്ട്.
കുട നിവർത്തി ഞങ്ങൾ വീട്ടിലേക്ക് നടന്നു.