വിശാൽ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ പോലും ഞാൻ നേരിട്ട് കാണാനോ അവന്റെ ഫോൺ എടുക്കാനോ തയാറായില്ല, അവനു ഞാൻ ചേരേണ്ട പെണ്ണല്ല എന്നുള്ള തോന്നൽ എന്നിൽ അത്രയ്ക്കും ഉറച്ചു പോയിരുന്നു.
പക്ഷെ വിശാൽ എന്നെ വിടാൻ ഒരുക്കമായിരുന്നില്ല, അവനെന്നോട് എന്തായാലും അവസാനമായി ഒന്ന് കാണാം എന്ന് മാത്രം പറഞ്ഞപ്പോൾ, എനിക്ക് പൊട്ടിപോകുന്നപോലെ തോന്നി. എന്തായാലും ആ കുട്ടിയുടെ ഇഷ്ടം ഞാൻ അറിഞ്ഞപോലെ വിശാലിനും അറിയണം എന്നത് കൊണ്ട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഞാൻ വരാമെന്നു ഏറ്റു.
ഒന്നും പറയാതെ ആവാതെ അവന്റെ മുന്നിൽ കശുമാവിൻ ചോട്ടിൽ നിന്ന, എന്റെ കൈയിൽ സർഗ്ഗ അയച്ച മെസ്സേജ് മാത്രമാണ് ഉള്ളത്, അതിൽ അവൾ ഏട്ടനെ കുറിച്ച് പറയുമ്പോ ഉള്ള വാക്കുകൾക്കുള്ള അർഥം ഒരു പെണ്ണായ എനിക്ക് മനസിലാകുമായിരിക്കും പക്ഷെ വിശാലിന് ?
അറിയുമോ ?
ഞാൻ അവനോടു അവസാനമായി പറഞ്ഞു. വിശാൽ ഈ ജന്മത്, സർഗ്ഗയെ വിട്ടുകൊണ്ട് നീ മറ്റൊരാളെ പ്രണയിക്കരുത്. അവൾക്ക് നീ മാത്രമേ ഉള്ളു. നീയെന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം. എനിക്ക് വേണ്ടി നീയും നിനക്ക് വേണ്ടി ഞാനും ജീവൻ കളയുമായിരിക്കും.
പക്ഷെ അതിന്റെയൊക്കെ അപ്പുറത്തും സ്നേഹത്തിനു വ്യപ്തിയും അർഥവും ഉണ്ട്, നീയത് കാണാഞ്ഞിട്ടാണ്.
ഞാൻ പറയുമ്പോ നിനക്കിത്, എന്നോട് ചിലപ്പോ ദേഷ്യമുണ്ടാക്കിയേക്കാം. സാരമില്ല.
നീ ഒന്നും മിണ്ടാതെ ഇത് കേൾക്കുന്നത് തന്നെ എനിക്ക് മനസിലാക്കാവുന്നതേയുള്ളു.
അവൾ തന്നെയാണ് നിന്റെ ഈ ജന്മത്തിലെ പാതി.
വിശാൽ എന്റെ കൈപിടിച്ചുകൊണ്ട് അവന്റെ ഞെഞ്ചിലേക്ക് ചേർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഞാനിത് എങ്ങനെ അവളോട് പറയുമെന്നു നീറി കൊണ്ടാണ് ഓരോ നിമിഷവും ജീവിക്കുന്നത്, അന്തർമുഖനായ എനിക്ക് നീ ഇവിടെ വെച്ച് തന്ന സ്നേഹം പോലും ഞാൻ അവളോട് പറയാതെ ബാക്കിവെച്ച വിങ്ങലുകൾ മറക്കാൻ വേണ്ടിയായിരുന്നു.
ജന്മനാ അവളുടെ നാവു ഞാൻ തന്നെ ആയിരുന്നു, അവൾക്ക് പറയാൻ ഉള്ളത് എല്ലാം ഞാൻ തന്നെ ആയിരുന്നു പറഞ്ഞിരുന്നത്, എന്നിട്ടും എന്റെ കള്ളിപ്പെണ്ണ് അത് മറച്ചു വെച്ചത് കണ്ടിലെ…..
മറച്ചു വെച്ചതാണോ എനിക്കറിയില്ല വിശാൽ.
അതിപ്പോഴും നിന്റെ ചുറ്റിലുമുണ്ട്. മരണം ഒരു നിമിഷം ഞാൻ മുന്നിൽ കണ്ടിട്ടും പതറാതെ നിന്റെ മുന്നിൽ കവചമായി ഞാൻ നിന്നിട്ടുണ്ട്. പക്ഷെ അതിനും മുകളിൽ പ്രാർഥന പോലെ അവളുണ്ട്……
ഒരുപക്ഷെ ഇത് മനസിലാക്കി തരാൻ തന്നെയാകും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതും, അങ്ങനെ വിശ്വസിക്കാൻ ആണിഷ്ടം എനിക്കിപ്പോൾ…..
കോളേജിന്റെ അവസാന ദിനങ്ങൾ എടുക്കുമ്പോഴും ഞാൻ പുറമെ