വിശാലിന്റെ നെഞ്ചിൽ മുറിവ് ഉണങ്ങിയപ്പോൾ, സർഗ്ഗ വിശാലിന്റെ അരികിൽ കിടന്നുകൊണ്ട് അവളുടെ ഒരു കാലു അവന്റെമേൽ കയറ്റിവെച്ചുകൊണ്ട് കൈകൊണ്ട് ഇറുകെ പൂട്ടിയാണ് കിടക്കുന്നത് ഞാൻ യാദൃശ്ചികമായാണ് അത് കണ്ടതെങ്കിലും അതെന്നെ മറ്റെന്തൊക്കെയോ ചിന്തിപ്പിച്ചു.
അങ്ങനെ ആ കുട്ടിയുടെ മനസ്സിൽ….. അത് …..
ആയിരിക്കുമോ ? ഏട്ടനോട് .
ശേ എനിക്ക് തന്നെ എന്നോട് ദേഷ്യം തോന്നി.
ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നോർത്തുകൊണ്ട്.
പക്ഷെ അതെന്നും ഒരു പതിവ് കാഴ്ചയപ്പോൾ എനിക്ക് വല്ലാതെ ആയി. ഞാൻ വിശാലിനോട് ചോദിയ്ക്കാൻ തോന്നിയെങ്കിലും എനിക്കതിനു കഴിഞ്ഞില്ല.
സർഗ്ഗയുടെ ചെറിയ കണ്ണുകളും മെലിഞ്ഞ ഒതുക്കമുള്ള ശരീരവും
എന്റെ കണ്ണിലേക്ക് വരുമ്പോ എനിക്ക് ആ രാത്രി ഉറങ്ങാൻ കഴിയുമായിരുന്നില്ല. ഞാനപ്പുറത്തെ മുറിയിൽ കട്ടിലിൽ പല രീതിയിൽ കിടന്നു ഉറങ്ങാൻ നോക്കി, കണ്ണിൽ എപ്പോഴും അതെ കാഴ്ച.
അടുത്ത ദിവസം ഞാൻ വിശാലിനോട് പറഞ്ഞു. വീട് വരെ പോകേണ്ട കാര്യമുണ്ടെന്നും ഞാൻ പൊയ്ക്കോട്ടേ എന്നും.
എനിക്കവിടെ നിൽക്കാൻ ആ രാത്രിക്ക് ശേഷം കഴിയുമായിരുന്നില്ല. വിശാൽ സമ്മതം മൂളിയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് ചെന്ന്, അമ്മയും അച്ഛനും എന്റെ മുഖം കണ്ടപ്പോൾ ചോദിച്ചതിനോനും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഞാൻ എന്റെ മുറിയിൽ ഒറ്റയ്ക്കിരുന്നു. കുറെ നേരം ഷവറിൽ നിന്ന് കരഞ്ഞു.
ആരോടും ഒന്നും പറഞ്ഞില്ല.
ഒടുക്കം ആ വേദനയിലും ഞാൻ തീരുമാനിച്ചു. അങ്ങനെ ഒന്നുണ്ടങ്കിൽ സർഗയ്ക്ക് അവൾ മനസ്സിൽ കൊണ്ട് നടക്കുന്ന ആ ഇഷ്ടം അത് തന്നെ നടക്കണം എന്ന്.
വിശാലിനെ പിരിയാൻ എനിക്ക് ആവൊ അറിയില്ല. പക്ഷെ എനിക്കതിനു കഴിയണം.
കട്ടിലിൽ കമിഴ്ന്നു കിടന്നു ഞാൻ ഫോൺ എടുത്തു സർഗ്ഗയുടെ വാട്സാപ്പിലെക്ക് മെസ്സേജ് അയച്ചു.
ഞാൻ ഇവിടെയെത്തി, വിശാലിന് എങ്ങനെയുണ്ട് എന്ന്.
അവളും എന്നോട് സംസാരിച്ചു തുടങ്ങി. നേരിട്ട് സംസാരിക്കാത്തത് എല്ലാം. അവരുടെ പാസ്ററ് എല്ലാം ഞാൻ ചോദിച്ചു മനസിലാക്കി. സൂര്യനെ ചുറ്റുന്ന ചന്ദ്രനെ പോലെയാണ് സർഗ്ഗയെന്നു എനിക്ക് മനസിലായി. അവൾ തന്റെ ഏട്ടനെ കുറിച്ച് പറയുന്ന ഓരോ അക്ഷരത്തിലും പരിശുദ്ധമായ പ്രണയം തന്നെയാണ് എന്ന് അത് വീണ്ടും വീണ്ടും വായിക്കുമ്പോ മനസിലായി തുടങ്ങി.
പക്ഷെ അപ്പോഴും വിശാലിന് അതിനെ കുറിച്ച് വല്ല വിവരവും കാണുമോ എന്ന് ഞാൻ ആലോചിക്കാതെ ഇരുന്നില്ല.