ലവ് ലവ് ലസ്റ്റ് ലവ് [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

അവനിതുപോലെ ആണെങ്കിൽ ഞാൻ ഇങ്ങനെ ആയിരിക്കുമോ ? ഇതുപോലെ നെഞ്ച് പൊട്ടിക്കരയുമോ ? ഒന്നും കഴിക്കാതെ ഒരു പോള കണ്ണടക്കാതെ പറയുമോ അറിയില്ല.

ഒരുപക്ഷെ ഒരു വാക്കുപോലും മിണ്ടാൻ കഴിയാതെ മനസ്സിൽ എല്ലാം ഒതുക്കി ജീവിക്കുന്ന സർഗയ്ക്ക് ഇതാവും ഒരാശ്വാസം. ആവൊ …എനിക്ക് മനസിലാകുന്നില്ല.

അവൾ ഉറങ്ങിയിട്ടില്ല! രാത്രി മുഴുവനും അങ്ങനെ തന്നെ, ഇടയ്ക്ക് വിശാൽ എപ്പോഴോ കണ്ണ് തുറന്നു എന്ന് പറഞ്ഞു എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചപ്പോൾ, മുറിഞ്ഞ ശബ്ദം കൊണ്ട് അവൾ വിശാലിനെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

അവനും തിരിച്ചു സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു.
മിണ്ടാതെ കിടക്കാൻ ഞാൻ കെഞ്ചി. അവനും കേട്ടില്ല.
ബെഡിൽ ചാരി സർഗ്ഗയെ കെട്ടിപിടിച്ചു അവനും കരഞ്ഞു.
മോളെ …..
ഒന്നുല്ലടാ…..
കരയല്ലേ…….

സർഗയുടെ കണ്ണ് ഒഴുകി ഒഴുകി വിശാലിന്റെ നെഞ്ചിലെ മുറിവിൽ നനയിച്ചു. വെള്ള പഞ്ഞിയിൽ ചോര പാട് പടർന്നപ്പോൾ, ഞാൻ സർഗ്ഗയോട് പറഞ്ഞു മുറിവ് ഉണങ്ങണ്ടേ മോളെ.

സർഗ്ഗ കസേരയിൽ ഇരുന്നു, ഞാൻ അവളോട് പറഞ്ഞത് അവൾക്ക് മനസിലായി തോന്നി. ഞാൻ പയ്യെ കണ്ണുകൾ ഒന്നടച്ചു.

അടുത്ത ദിവസം രാവിലെ ഡോകട്ർ വന്നു എന്നെ നല്ലപോലെ വഴക്ക് പറഞ്ഞു.മുറിവ് എങ്ങെനയാണ് അനങ്ങിയത് ? ശ്രദ്ധിക്കാൻ പറഞ്ഞതല്ലേ എന്നും.

ഞാനതും കേട്ട് സർഗ്ഗയെ നോക്കിയപ്പോൾ, ആ പാവം എന്നെ നോക്കി പതിയെ ചിരിക്കാൻ ശ്രമിച്ചു. ഞാൻ സർഗ്ഗയോട് പറഞ്ഞു.
ഭാഗ്യം ഇപ്പോഴാണ് കണ്ണ് ഒന്ന് ഉണങ്ങി കാണുന്നത്. ഏട്ടൻ കണ്ണ് തുറന്നില്ലേ. സമാധാനം ആയല്ലോ, വാ നമുക്ക് എന്തേലും കഴിച്ചിട്ട് വരാം എന്ന്.
വിശാൽ അതുകേട്ടു ചിരിക്കുക മാത്രം ചെയ്തു, സർഗ്ഗയോട് പോയി വരാൻ പറഞ്ഞു.

മഴയുള്ള ദിവസം ആയിരുന്നു, ഞാനും കുടയെടുത്തിട്ടില്ല, ചെറുതായി നനഞ്ഞുകൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിന്റെ അടുത്തുള്ള ഹോട്ടലിൽ നിന്നും കഴിച്ചു, വിശാലിനും ആ പ്രായമുള്ള ആൾക്കുമുള്ള ഇഡ്ഡലി ഞങ്ങൾ പൊതിഞ്ഞെടുത്തു.

ഞാൻ പൈസ കൊടുക്കാൻ നേരം ചില്ലറ ഇല്ലാതായപ്പോൾ സർഗ്ഗ അവളുടെ

Leave a Reply

Your email address will not be published. Required fields are marked *