കൂടെയുള്ള പെൺകുട്ടികൾ ഹോസ്റ്റലിലേക്ക് ചെല്ലാൻ ഞാൻ തന്നെ നിരബന്ധിച്ചു, ഒറ്റയ്ക്ക് നോക്കിക്കോളാം എന്ന് ഞാനുറപ്പു നൽകി.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു,
അന്നേരം കേട്ട് പരിചയമില്ലാത്ത വാക്കുകൾ ഉരുവിട്ട് നിലവിളിച്ചുകൊണ്ട് ഒരു പെൺകുട്ടി മുറിയിലേക്കു വാതിൽ തള്ളി തുറന്നു വന്നു, വിറയ്ക്കുന്ന കൈകളോടെ. കുഞ്ഞു മുഖവും നീളൻ കറുത്ത മുടിയും, വിടർന്ന നനവേറിയ കണ്ണുകളും. ഒരു ചുരിദാർ ആണ് വേഷം
അവന്റെ പേര് വിളിക്കാൻ പോലും ആവതില്ലാതെ കരയുമ്പോഴാണ്, ആ കുട്ടിയുടെ കൂടെ വന്ന പ്രായമുള്ള ഒരു വയസൻ പറഞ്ഞത്, അത് വിശാലിന്റെ പെങ്ങൾ ആണ് എന്നും, അവൾക്ക് ജന്മനാ സംസാരിക്കാൻ കഴിയില്ല എന്നും.
ഞാൻ അരികിൽ നിന്ന് സർഗ്ഗയെ കൈകോർത്ത് പിടിച്ചുകൊണ്ട് എന്നെ പരിചപ്പെടുത്തി. അവന്റെ അടുത്ത കൂട്ടുകാരിയെ അവൾക്ക് പരിചയം ഉണ്ടെന്ന് അവളുടെ മുഖഭാവം കൊണ്ടെനിക്ക് മനസിലായി, പക്ഷെ വിശാലിന് ഒരു പെങ്ങൾ ഉള്ള കാര്യം അതെനിക്ക് പുതിയ അറിവായിരുന്നു.
വൈകീട്ട് ആവും വരെ ആ കുട്ടി, നിർത്താതെ കരഞ്ഞോണ്ടിരിക്കുയാണ്,
എനിക്ക് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല, ഞാൻ ശ്രമിച്ചിരുന്നു, പക്ഷെ അതൊന്നും നടന്നില്ല.
ഞാൻ അവന്റെയൊപ്പം ഇരുന്നോളാം സർഗ്ഗയെ തിരിച്ചു ആശ്രമത്തിലേക്ക് ചെന്നോളാൻ പറഞ്ഞപ്പോഴും ആ കുട്ടി കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല. ശെരി എങ്കിൽ ഞാൻ അത്താഴം വാങ്ങിക്കാൻ ആയി പുറത്തേക്കിറങ്ങിയപ്പോൾ കൂടെയുള്ള വയസൻ എന്റയൊപ്പം വന്നു, പൈസ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞു.
തിരികെ വരുമ്പോ സർഗ്ഗയെയും വിശാലിനെയും കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അധികം വിവരമൊന്നും തരാൻ അദ്ദേഹത്തിനുമായില്ല. ഉരുൾപൊട്ടലിൽ അമ്മയും അച്ഛനും നഷ്ടപെട്ട ഇരുവർക്കും മറ്റാരുമില്ല.
ഒത്തിരി കഷ്ടപ്പെട്ടാണ്, രണ്ടാളും ജീവിക്കുന്നത്. അവരുടെ മുത്തച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ആളാണ് താനെന്നും ഇടക്ക് പൈസ കൊടുക്കാൻ ചെല്ലാറുണ്ട് എന്നും, അദ്ദേഹം പറഞ്ഞു നിർത്തി.
ഞാൻ കഴിക്കാൻ നിര്ബന്ധിച്ചപ്പോഴും സർഗ്ഗ ഒരു വറ്റുപോലും കഴിച്ചില്ല. വിശാൽ കണ്ണ് തുറക്കാതെ അവൾക്കൊന്നും കഴിക്കാൻ പറ്റില്ല എന്ന് ഞാൻ മനസിലാക്കിയെങ്കിലും, എനിക്ക് വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഞാൻ വാരിക്കൊടുത്തു നോക്കി.
ഉഹും…
പിന്നെ ഞാൻ ഒരല്പം കഴിച്ചു. വിശപ്പിനു വേണ്ടിയല്ല, മറ്റെന്തിനോ.
ഞാൻ നിലത്തു കിടന്നപ്പോഴും അവൾ ഉറങ്ങാതെ വിശാലിന്റെ ബെഡിന്റെ താഴെ ഈറൻ കണ്ണുകളോടെ കരഞ്ഞു കൊണ്ട് ഇരുന്നു.
എനിക്കും ആ കാഴ്ച കണ്ടു സഹിക്കാൻ പറ്റുന്നില്ല. എനിക്കും ഒരു അനിയൻ ഉണ്ട്,