ഭക്ഷണം കഴിച്ചതിനുശേഷം എനിക്ക് ഒരു സംശയം ഏയ്‌ജ് ജോക്കിന് ചിരിക്കുന്നത് കണ്ട്….എനിക്ക് ഒരു ഹിസ്റ്ററി അവൻ ഉണ്ടാക്കിക്കാണോ എന്ന്…
എന്നാൽ തിരുച്ചുള്ള യാത്രയിൽ അതുപോലുള്ള കഥകൾ പറഞ്ഞു എന്നെ ചിരിപ്പിച്ചുകൊണ്ടിരുന്നു….
അവനെപ്പോഴും പ്രെസന്റിൽ ആണ്…..ഭൂതം ചികയാത്ത ഭാവി അനേഷിക്കാത്ത… വാർത്തമാനകാല ജീവി 😁..
ചിരിയെയും സ്വഭാവത്തെയും കൂട്ടി കുഴക്കാത്ത ഒരുത്തൻ….
ചിലപ്പോൾ ഞാൻ ചിരിക്കുന്നത് തന്നെ നോക്കിയിരിക്കുന്നത് കാണാം …സ്വന്തം ഭാര്യയെ വായിനോക്കി ഇരിക്കുന്ന തെണ്ടി…..ചുറ്റും ഉള്ളതൊന്നും ആള് മൈൻഡ് ചെയ്യാറില്ല.. ഞാനും അവനും മാത്രം…
അവനോട് കുറച്ചൊക്കെ ഭാവിയെക്കുറിച്ചാലോചിക്കാൻ പറയണം….തല്ക്കാലം കുട്ടികൾ ഒരു 2 വർഷം കഴിഞ്ഞ് മതിയെന്ന് തീരുമാനം എടുത്തിട്ടുണ്ട്…
എന്നാലും കുടുംബമായി ജീവിക്കുമ്പോൾ ഭാവിയെക്കുറിച്ച് നല്ല പ്ലാൻ വേണം…
കല്യാണത്തിന് കാർ കിട്ടിയേക്കാനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതുമുതൽ. Hyundai creta യുടെ spec കേട്ടിയിരുന്നു ദിവസവും ഒരുനേരമെങ്കിലും..
” കാർ വാങ്ങി തരുന്നുണ്ടേൽ ഇത് വാങ്ങിത്താ…. അല്ലേൽ വേണ്ട…,… ഇനി നിനക്ക് എന്തെങ്കിലും തന്നേപറ്റൂ എന്നാണെങ്കിൽ കാശായി ബാങ്കിൽ നീ വാങ്ങി വെച്ചോ ” എന്ന് എന്നോട്…!
സ്ത്രീധനം വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്ന് പറയും. ഇനി ഇതാ ഇത് വെച്ച്ചോളൂ എന്ന് പറഞ്ഞാൽ മൂപര് അത് വാങ്ങിവെക്കുകയും ചെയ്യും