ചൂടുണ്ട്……. ഞാൻ പോയി കുളിച്ചു റെഡി ആയി നിന്നു…… അപ്പോഴേക്കും ബാക്കി ഉള്ളവർ ഏകദേശം പോയ് കഴിഞ്ഞിരുന്നു…
ആഷീ വണ്ടി എപ്പോഴാ എത്തുക…….
അരമണിക്കൂർ കൊണ്ട് എത്തുമെന്നാണ് പറഞ്ഞത്…..
പക്ഷേ പറഞ്ഞു തീരുന്നതിനു മുന്നേ ഒരു ടാക്സി ടെൻറ്റിനു മുന്നിൽ എത്തി…..
ഞങ്ങൾ ബാഗും മറ്റുമെടുത്തു പുറത്തിറങ്ങി…… എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി….. ഞങ്ങളെയും വഹിച്ചു കൊണ്ട് ആ കാർ മണ് പത്തായിലോടെ പൊടി പാറിച്ചു കൊണ്ട് കുതിച്ചു……ട്രാഫിക്കും മറ്റുമായി വളരെ വൈകിയാണ് ഞങ്ങൾ സ്റ്റേഷനിൽ എത്തിയത്…….. ഞങ്ങൾ ബാഗുമെടുത്തു സ്റ്റേഷനിലേക്ക് നടന്നു…. ഞങ്ങളുടെ കോച്ച് പൊസിഷൻ മനസ്സിലാക്കി അതിനടുത്തായി ഇരിപ്പുറപ്പിച്ചു…..
ആഷീ…..
ഹ്മ്മ്….. ഫോണിൽ നോക്കികൊണ്ട് അവൾ ഒന്ന് മൂളി….
എനി നമുക്ക് ഇതുപോലെ ചാൻസ് കിട്ടുമോ?
ഫോൺ മാറ്റി വെച്ചു അവൾ ചോദിച്ചു….. അയ്യെടാ നല്ല സുഖം ഉണ്ടല്ലേ…. എല്ലാം നിർത്തിക്കോ…..
ആഷീ… യൂ ബ്രൂട്ടസ്……
അവൾ ചിരിച്ചു കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു…….
ഫോണിൽ നോക്കിയും ഓരോന്ന് ആലോചിച്ചും സമയം നീങ്ങിക്കൊണ്ടിരുന്നു….. ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ ഞങ്ങളുടെ മുന്നിലൂടെ പാഞ്ഞു പതിയെ വേഗത കുറഞ്ഞു നിർത്തി……….
ഞാൻ ബാഗുകൾ എല്ലാം എടുത്ത് ഉള്ളിൽ കയറി ഞങ്ങളുടെ സീറ്റിൽ വെച്ചു…… സീസണും വീക്ക് എൻഡും അല്ലാത്തത് കൊണ്ട് തന്നെ പൊതുവെ കമ്പാർട്മെന്റിൽ ആളുകൾ കുറവായിരുന്നു….. വീണ്ടും ട്രെയിൻ ചൂളം വിളിച്ചു ഞങ്ങളെയും വഹിച്ചു കൊണ്ടു പതിയെ നീങ്ങി തുടങ്ങിയ ട്രെയിൻ വൈകാതെ ഇരുളിനെ കീറി മുറിച്ചു കൊണ്ട് വളരെവേഗത്തിൽ കുതിച്ചു പയാൻ തുടങ്ങി………
(തുടരും)
പ്രിയ വായനക്കാരെ. ഇതുവരെ തന്ന പ്രോത്സാനത്തിനു നന്ദി. തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക. തെറ്റുകൾ പറഞ്ഞു തന്നാൽ ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം….
നന്ദി
സസ്നേഹം
ഗഗനചാരി….