“ഉഗ്രൻ… ഗംഭീരമായിരുന്നു..” അവൻ കുറച്ച് നടകീയ മായി പറഞ്ഞു.
“മ്മ്….”
“പ്രദീപേട്ടാ…” അല്പനേരത്തെ മൗനത്തിന് ശേഷം ശാലിനി വീണ്ടും അവനെ വിളിച്ചു.
“മ്മ്…”
“നമുക്ക കുട്ടികൾ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്…”
“എന്തെ അങ്ങനെ പറഞ്ഞെ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
“കുട്യോൾ ഉണ്ടായാൽ ഇങ്ങനെ ഡാൻസ് ചെയ്യാനും കളിക്കാനും പറ്റില്ലാലോ..” ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
“മ്മ്..” അവൻ ഒന്ന് മൂളുകമാത്രമാണ് ചെയ്തത്. അവന്റെ മനസ്സ് നിറയെ ആ വാക്കുകളായിരുന്നു. ശരിയാണ് അവൾ പറഞ്ഞത്. കുട്ടികളായാൽ ഇങ്ങനെ കളിക്കാൻ പറ്റില്ല. ഇപ്പൊ താൻ മാത്രമാണ് അവളുടെ എല്ലാം. തനിക്ക് എപ്പോ വേണമെങ്കിലും അവളുടെ അടുത്ത് ചെല്ലാം. എന്ത് കുസൃതിയും കാണിക്കാം. എപ്പോ വേണമെങ്കിലും കളിക്കാം. പക്ഷെ കുട്ടിയായാൽ അതൊന്നും നടക്കില്ല. ആ ചിന്തകളിൽ സമാധാനിച്ച്, സന്താനമില്ലാത്തതിന്റെ പരിഭവങ്ങൾ മറന്ന് ശാലിനിയെ കെട്ടി പിടിച്ച് അവൻ മയങ്ങി.
###### END ########