അളിയൻ ആള് പുലിയാ 28 [ജി.കെ]

Posted by

“സൂരജേട്ടാ….തെക്കേൽ കയറിയാരുന്നോ?അവിടുത്തെ താത്ത മരിച്ചിട്ടു സൂരജേട്ടൻ ഒന്ന് കയറാതെ വന്നത് മോശമായിപ്പോയി…..ഒന്നുവല്ലേലും നമ്മുക്ക് ഒരു സഹായത്തിനു അവരെ ഉള്ളായിരുന്നു…ഏട്ടനെ ഗൾഫിൽ കൊണ്ടുപോകാനുമെല്ലാം..ഇപ്പോൾ എനിക്ക് പേപ്പർ ശരിയാക്കാനുമൊക്കെ…..അയ്യോ…ഇന്ന് ഞായറാഴ്ചയല്ലേ…..അയ്യോ അവരെല്ലാം ഇന്ന് പോയിക്കാണും…..

“ആര്….സൂരജ് പെട്ടെന്ന് ചോദിച്ചു…..

“എന്നെ കണ്ടപ്പോൾ പറഞ്ഞതാ സൂരജേട്ടന് എന്തെങ്കിലും ഉണ്ടെങ്കിൽ തന്നു വിടാൻ …ആ ബാരി ഇക്കയുടെ പെണ്ണ്…..

ബാരിയുടെ പേര് കേട്ട് കലിച്ചെങ്കിലും സൂരജ് വിശ്വാസം വരാതെ ശരണ്യയുടെ മുഖത്തേക്ക് നോക്കി…നീ ആര് പോയ കാര്യമാ പറയുന്നത്……അല്പം ദേഷ്യത്തോടെ നിരാശയോടെ സൂരജ് ചോദിച്ചു….

“ഏട്ടന്റെ കൂട്ടുകാരൻ ആ സുനി ചെക്കനും പെണ്ണും പിന്നെ ബാരി ഇക്കയുടെ പെണ്ണും കുട്ട്യോളും…..ശരണ്യ പറഞ്ഞു…..

“ആര്…ആ നൈമ പോയോ…തിരികെ….

“ആ….ശരണ്യ പറഞ്ഞു…..പിന്നെ ആ മൂത്ത ചേച്ചിയില്ലേ…എറണാകുളത്തു കെട്ടിച്ച…..ആ ചേച്ചി ജയിലിലാണെന്നു പറേണത് കേട്ട്….ഉള്ളതോ എന്തോ…..റംലാ ഇത്തയുടെ മരണം കൊലപാതകം ആരുന്നു എന്ന്…..

“സൂരജിന്റെ പ്രതീക്ഷകൾ അസ്തമിച്ച വാക്കുകൾ ആയിരുന്നു നൈമ പോയി എന്നുള്ളത്……എപ്പഴ് പോയി അവർ….അവൻ ഖണ്ഡം ഇടറിക്കൊണ്ടാണത് ചോദിച്ചത്…..

“രാവിലെ ഇറങ്ങികാണും……അതെ പിന്നെ എന്റെ പേപ്പർ എല്ലാം ശരിയായി…..നമ്മുക്ക് ഒരുമിച്ചു തിരികെ പോകാം……

“എവിടേക്ക്….അല്പം പരുഷമായിട്ടാണ് സൂരജ് ചോദിച്ചത്…..നീ എന്നോട് ആരാണ് പേപ്പർ ശരിയാക്കിയതെന്നു പോലും കള്ളമല്ലേ പറഞ്ഞത്….എന്നിട്ടു എനിക്ക് അയാളുടെ വായിൽ നിന്നും അറിയേണ്ടി വന്നപ്പോൾ ആകെ നാണക്കേട് ആയിപോയി…..

“അതിനെന്താ സൂരജേട്ടാ…..നമ്മുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ…..ഞാനും കൂടി വന്നാൽ നമ്മുക്ക് നല്ല ഒരു വീടുമൊക്കെ വച്ച് ഉള്ള കടങ്ങൾ ഒക്കെ തീർത്തു സ്വസ്ഥമായി താമസിച്ചുകൂടെ……

“അപ്പോൾ പിള്ളേരോ…..വേണ്ടാ…..നീയും ഞാനും ഇനി എങ്ങോട്ടും പോകുന്നില്ല…ഇവിടെ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം…..സൂരജ് അല്പം ദേഷ്യത്തോടെ പറഞ്ഞു….

“വന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് തട്ടല്ലേ സൂരജേട്ടാ…..

“കോപ്പ്….നീ അല്പം സ്വസ്ഥത തരുവോ…..ഞാൻ എങ്ങോട്ടുമില്ല……സൂരജ് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *