“അങ്ങനൊന്നുമില്ല…..ഇവന്റെ കൂടെ കൂടിയതിനു ശേഷം വൈകിട്ട് വന്നുള്ള കഴിപ്പെ ഉള്ളൂ…..
“അയ്യോ അത് വേണ്ടാ….മക്കൾ ഇപ്പോൾ സ്‌കൂളിൽ പോകാൻ നേരം കാപ്പി കൊണ്ടുപോകും….ഞാൻ ടിഫിനിൽ ആക്കി തരാം…..
ഞാനൊന്നും പറഞ്ഞില്ല…..കുറെ കഴിഞ്ഞപ്പോൾ മക്കൾ റെഡിയായി വന്നു…അടുക്കളയിൽ നസിയും നയ്മയും തകൃതിയായ പണി തീർത്തു…..മക്കൾക്കുള്ള ടിഫ്ഫിൻ റെഡിയായി ഒപ്പം വൈശാഖാനുള്ളതും…..ഞാൻ പല്ലു തേച്ചു കുളിയുമൊക്കെ കഴിഞ്ഞു എത്തി….അപ്പോൾ എന്തെക്കെയോ തമാശകൾ പറഞ്ഞു വൈശാഖനും നയ്മയും നസിയും ചിരിയോടു ചിരി….
“ഇതൊരു സംഭവമാണ് ഇക്കാ….നൈമ വൈശാഖനെ നോക്കി പറഞ്ഞുകൊണ്ട് ചിരിച്ചു….
“അവൻ സംഭവമല്ല പ്രസ്ഥാനമാണ്…..ഞാനും അവരോടപ്പം ചേർന്ന്….അല്പം കഴിഞ്ഞു ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡ്രൈവറുടെ കാൾ വന്നു…സമയം എട്ടുമണിയായി…..വൈശാഖൻ യാത്ര പറഞ്ഞിറങ്ങി….അല്പം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ റെഡിയാകുന്നില്ലേ….നമ്മുക്ക് നസിയെ അങ്ങോട്ടാക്കിയിട്ടു ജി കെ യെ പിക്ക് ചെയ്യാൻ പോകണ്ടേ….
“അവര് വരുമ്പോൾ എന്തെങ്കിലും കൊടുക്കണ്ടേ ഇക്കാ…..അത് കൊണ്ട് ഇക്കയും നസിയും കൂടെ പൊയ്ക്കോ…..നസിയെ അങ്ങോട്ടാക്കിയിട്ടു ഇക്ക അവരെ കൂട്ടി പോന്നോ…ഇല്ല കാള ഇപ്പോൾ കടയിൽ പോകാൻ ഒരുങ്ങുകയായിരിക്കും ഒന്ന് വിളിച്ചു നോക്ക്…..നസി എഴുന്നേറ്റ് കുളിക്കാൻ പോയി…..നയ്മയിൽ വന്ന മാറ്റങ്ങൾ എന്നിൽ അത്ഭുതമുണ്ടാക്കി…..ഞാൻ സുനീറിനെ വിളിച്ചു…..അവൻ പറഞ്ഞു..നസി അവിടെ നിൽക്കട്ടെ …ഞാൻ വൈകിട്ട് വന്നു പിക്ക് ചെയ്യാം….ഇവിടെ വന്നു ഒറ്റക്കിരുന്നു എന്ത് ചെയ്യാനാണ്…..
“അത് ശരിയാടാ…..നാട്ടിലെ വിശേഷം എന്തുണ്ട്….നീ വിളിച്ചോ….ഞാൻ തിരക്കി….
“ഒന്നുമില്ല….ഞാൻ ഷബീർ അളിയനെ ആണ് വിളിച്ചത്…പുള്ളി ഇന്നലെ രാത്രി മുഴുവനും ആലപ്പുഴ മെഡിക്കൽ കോളേജിൽ ആയിരുന്നു എന്ന്….രാത്രി രണ്ടു മണിക്കെങ്ങാണ്ടാണ് തിരികെ വന്നത്….എന്ന്….
“എന്ത് പറ്റിയെടാ…..
“ആ സൂരജിന്റെ പെണ്ണുമ്പിള്ളയെ എങ്ങാണ്ടു ഇന്നലെ രാത്രിയിൽ വിഷം തൊട്ടെന്നു…ബഹളം കേട്ടു ഓടി ചെന്നതാണ് അങ്ങനെ അവരെയും കൊണ്ട് പോയി എന്നാണ് അറിഞ്ഞത്…..ആ സൂരജ് നാട്ടിലുണ്ടെന്നു പറയണത് കേട്ടു…പക്ഷെ ഞാൻ കണ്ടില്ല അവനെ…..
“അവൻ മിനിങ്ങാന്നു എങ്ങാണ്ടാണ് പോയത്…ആ പിന്നെ എന്തോ കേസിൽ ആ ഖത്തണിയേ പോലീസ് പൊക്കി…സംഭവം എന്താണെന്ന് അറിയില്ല ഞാൻ പറഞ്ഞു…..
“അന്നേരം കട പൂട്ടിയോ അളിയാ….
“മിനിങ്ങാന്നു താഴിട്ടു…..ഞാൻ പറഞ്ഞു….എടാ എനിക്ക് ആ ജി കെ യെ കൂട്ടാൻ പോകണം…നീ എന്തായാലും ഉച്ചക്കിങ്ങോട്ട് പോരെ…..പിന്നെ ഇന്നലത്തെ കണക്ക് ഞാൻ നോക്കിയിട്ടില്ല……
“അത് സാരമില്ല അളിയാ…..ഞാൻ ചെക്ക് ചെയ്തോളാം ഇന്ന്…..ഫോൺ വച്ച്….