അളിയൻ ആള് പുലിയാ 28 [ജി.കെ]

Posted by

അളിയൻ ആള് പുലിയാ 28

Aliyan aalu Puliyaa Part 28 | Author : G.KPrevious Part

 

ലാൻഡ്‌ലൈൻ നമ്പറിൽ നിന്നുള്ള കാൾ കണ്ടിട്ട് ആലിയ എടുത്തില്ല….കുറെ കഴിഞ്ഞപ്പോൾ ഒരു മൊബൈൽ നമ്പറിൽ നിന്നും കാൾ വന്നു….അവൾ രണ്ടും കൽപ്പിച്ചെടുത്തു…..”എന്താടീ നിനക്ക് ഫോണെടുക്കാനൊരു പ്രിങ്യാസം…..അതോ നിന്റെ പുറത്തു ആരെങ്കിലുമുണ്ടാരുന്നോ…..

“നിങ്ങൾ ആരാ സംസാരിക്കുന്നത്……

“നിന്റെ അമ്മായിയമ്മ….ത്ഫ…തള്ളയേയും കെട്ടിയോനെയും കൊന്നു തിന്നേച്ചു ഗീർവാണം മുഴക്കുന്നോടീ…..സരസമ്മ…..ഈ പേര് നീ മറക്കില്ല എന്നറിയാം…ഹെഡ് കോൺസ്റ്റബിൾ സരസമ്മ…നിന്നോട് പത്തുമണിക്കകകം ഇവിടെ എത്തണം എന്ന് പറഞ്ഞതല്ലിയോടി…..അതോ ഞങ്ങൾ അങ്ങോട്ട് വരണോ….നിന്നെ തൂക്കിയെടുക്കാൻ……

“വേ…വേ…വേണ്ടാ….ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു….ആലിയക്ക്…..ഞാ…ഞാൻ വരാം….

അരമണിക്കൂർ കൊണ്ട് ആലിയ റെഡിയായി….ക്ളോക്കിലേക്ക് നോക്കി പത്തിന് പത്തുമിനിറ്റ് പടച്ചോനെ ഒരു മണിക്കൂറെങ്കിലും എടുക്കും അങ്ങെത്തിപ്പെടാൻ……ആലിയ മനസ്സിൽ ഓർത്തു….തിക്കി തിരക്കി ആദ്യം കിട്ടിയ ഫാസ്റ്റിനു തന്നെ അവൾ അല്ലുവിനെയും കൊണ്ട് കയറി…..പത്തു അമ്പതോടെ അവൾ സ്റ്റേഷനിൽ എത്തി….സരസമ്മ വന്നു…..ആലിയയെ അടിമുടി ഒന്ന് നോക്കിയിട്ടു അകത്തേക്ക് കൂട്ടികൊണ്ടു പോയി….സുഹൈൽ ചെയറിൽ ഉണ്ടായിരുന്നു….ഒന്നിരിക്കാൻ പോലും അവൻ പറഞ്ഞില്ല….”സരസമ്മേ…..ആ കൺസൈൻമെന്റിൽ ഒപ്പിട്ടു വാങ്ങിച്ചേച്ചു അവിടൊട്ടിരുത്ത്…..എല്ലാം കഴിയുമ്പോഴേക്കും ഏകദേശം ഒരു നാലര അഞ്ചുമണിയാകും…..പിന്നെ ഇവർക്ക്  ഉച്ചക്കുള്ള ഫുഡ് വാങ്ങി കൊടുക്കണം…..പോക്കറ്റിൽ നിന്നും പേഴ്സെടുത്തു അഞ്ഞൂറിന്റെ ഒരു നോട്ട് സരസമ്മക്ക് നേരെ നീട്ടി…..ആലിയയോട് ഒന്നും സംസാരിച്ചത് പോലുമില്ല…..സുഹൈൽ അല്ലുവിനോട് പറഞ്ഞു….”മോൻ…മാമയുടെ കൂടെ പോരെ….ഉമ്മച്ചിക്ക് ഇത്തിരി പണിയുണ്ട് ഇവിടെ….ആലിയയെ നോക്കി കൊണ്ട് പറഞ്ഞു…..

“ഇങ്ങോട്ടു വാടീ…സരസമ്മയുടെ സ്വരം ആണ് ആലിയയെ ഉണർത്തിയത്…..ആലിയ സരസമ്മയോടൊപ്പം ചെന്ന്…..ആലിയയുടെ കയ്യിൽ ഒരു കൺസൈന്മെന്റ് നോട്ട് എടുത്ത് കൊടുത്തു….”ഒപ്പിടടീ…സരസമ്മ മുരണ്ടു….

“എന്താ ഇത്….ആലിയ ഇടറിയ സ്വരത്തിൽ ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *