നിർത്തേണ്ടത് അവരുടെ കർത്തവ്യമാണ്…………………………..ശരിക്കും പറഞ്ഞാൽ ദേശം ഗ്രാമത്തിന്റെ ചാവേറുകൾ ആണവർ”
യതി ഒന്നു പറഞ്ഞു നിർത്തി.
“അപ്പൊ ശിവജിത്ത് ഏട്ടനെ പരിശീലിപ്പിക്കാൻ പോകുന്നത് ഇതേ ആള് തന്നാണോ?”
അനന്തു തന്റെ മനസിലുള്ള സംശയങ്ങളുടെ കെട്ടഴിച്ചു.
“ഹ്മ്മ് അദ്ദേഹം തന്നെയാണ്”
“അപ്പൊ എനിക്ക് ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ പറ്റുവോ ഇളയച്ഛ?”
അനന്തുവിന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് അദ്ദേഹം പൊട്ടിചിരിച്ചു.
അനന്തു ഈ ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ തേവക്കാട്ട് കുടുംബത്തിൽ ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കേ കഴിയുകയുള്ളു…………………………..അതാണ് അവിടുത്തെ പതിവും”
“എന്ന് വച്ചാൽ?”
അനന്തു ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി പുരികം കൂർപ്പിച്ചു.
“അത് നമ്മുടെ കുടുംബത്തിലെ പാരമ്പര്യമാ………………………… ഭരണി നക്ഷത്ര ജാതക്കാരുടെ ശ്രേണി തന്നെയുണ്ടാകും……………………………. അതിൽ ഉള്ളവർക്ക് മാത്രേ ഭൂമി പൂജയിൽ പങ്കെടുക്കാൻ പറ്റു……………………………
അതായത് ഓരോ 20 വർഷങ്ങളിലും ഭരണി നക്ഷത്രത്തിലുള്ള ഒരാൾ ജനിച്ചിരിക്കും………………………നമ്മുടെ കുടുംബത്തിലെ അവസാന ശ്രേണിയിലെ അംഗങ്ങളാണ് നിന്റെ മുത്തശ്ശനും ദേവനും പിന്നെ ശിവജിത്തും ”
“ഏഹ് അപ്പൊ മുത്തശ്ശൻ ഭൂമി പൂജയിൽ പങ്കെടുത്തിട്ടുണ്ടോ?”
ഇളയച്ഛൻ പറഞ്ഞത് കേട്ട് അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
ഇങ്ങനൊരു ട്വിസ്റ്റ് അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കേട്ടത് വിശ്വസിക്കാനാവാതെ അവൻ തുറിച്ചു നോക്കി.
“സത്യമാണ് മോനെ…………………….നിന്റെ മുത്തശ്ശൻ 40 വർഷങ്ങൾക്ക് മുൻപ് നടന്ന ഭൂമി പൂജയ്ക്ക് പങ്കെടുത്തിരുന്നു…………………………പക്ഷെ തിരുവമ്പാടിയിലെ രുദിരൻ എന്ന് പറയുന്നയാളാ അന്ന് നിന്റെ മുത്തശ്ശനെ തോൽപ്പിച്ചത്…………………………..അതോടെ ദേവിയുടെ വാളും ചിലമ്പും അവർക്ക് സ്വന്തമായി…………………………. അതു കഴിഞ്ഞുള്ള 20 വർഷങ്ങൾക്ക് ശേഷം അടുത്ത ഭൂമി പൂജ വന്നെത്തി …………………………ഞങ്ങടെ ദേവനായിരുന്നു ദേവിയുടെ അരുളിപ്പാട് കിട്ടിയത്…………………………….പക്ഷെ പാവം അവന് അതിൽ നിർഭാഗ്യവശാൽ പങ്കെടുക്കാൻ സാധിച്ചില്ല……………………………അതോടെ ആ ഉത്സവം മുടങ്ങിപ്പോയി…………………………പക്ഷെ ആ ചിലമ്പും വാളും ഇപ്പോഴും അവർക്ക് സ്വന്തമാണ്………………………………ഇപ്പൊ ഇതാ അടുത്ത ഉത്സവം വന്നിരിക്കുന്നു………………………….. ദേവിയുടെ അരുളിപ്പാട് കിട്ടിയത് ശിവജിത്തിനും…………………………. ബാലരാമന്റെ ഭാഗ്യം………………………..അവന് വേണ്ടിയുള്ളതാ ഈ ആയുധപ്പെട്ടി……………………… ഇത്തവണ നമുക്ക് നഷ്ട്ടപ്പെട്ട ആ വാളും ചിലമ്പും തിരികെ നേടണം”
ഒന്നു പറഞ്ഞു നിർത്തിയ ശേഷം യതി നെടുവീർപ്പെട്ടു.