ശേഷം മനയിലെ മറ്റു കുടുംബാംഗങ്ങളെ കൂടിയും ഔപചാരികമായി അറിയിച്ചു.
യതീന്ദ്രനും അനന്തുവിനും ആയിരുന്നു എല്ലാത്തിനുമുള്ള ചുമതല നൽകിയത്.
അതുകൊണ്ട് തന്നെ എല്ലാ ഒരുക്കങ്ങൾക്കും മറ്റും അവർ ഓടി നടന്നു.
പലതവണ അവന്റെ ബുള്ളറ്റ് ദേശം ഗ്രാമം ചുറ്റിക്കറങ്ങി.
സാധങ്ങളെല്ലാം വാങ്ങി കൊടുത്ത് ഒരുക്കങ്ങൾക്ക് അനന്തു നേതൃത്വം കൊടുക്കുകയായിരുന്നു.
അപ്പോഴാണ് യതി വന്ന് അവനോട് മറ്റെങ്ങോട്ടോ പോകണമെന്ന് ആവശ്യപ്പെട്ടത്.
ബുള്ളറ്റിന്റെ എണ്ണ തീർന്നതിനാൽ അവിടെയുള്ള ഒരു കാറുമായി അവർ പുറപ്പെട്ടു.
കാർ ഓടിച്ചിരുന്നത് അനന്തുവും.
കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് പോകണമെന്നാണ് യതീന്ദ്രൻ പറഞ്ഞത്.
അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചു അനന്തു കാർ അങ്ങോട്ടേക്ക് ഓടിച്ചു.
ദേശം ഗ്രാമത്തിലെ ഒരൊ ഊടുവഴികൾ വരെ ഇപ്പോഴവന് കാണാപാഠമാണ്.
യാത്രയ്ക്കിടെ യതി പറഞ്ഞു തുടങ്ങി.
“നിന്റെ കൂടെ സഞ്ചരിക്കുമ്പോ ദേവൻ കൂടെയുണ്ടെന്നുള്ള പ്രതീതിയാ………………….ദേവന്റെ കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നും”
അദ്ദേഹത്തിന്റെ പറച്ചിൽ കേട്ട് അനന്തു പുഞ്ചിരിച്ചു.
“ഞങ്ങൾ ഇതുപോലെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്…………………………എന്റെ കൂടെ യാത്ര ചെയ്യാൻ അവന് ഒത്തിരി ഇഷ്ട്ടായിരുന്നു…………………….കുഞ്ഞുനാളിലെ തൊട്ട് എന്റെ കൈവിരലേൽ തൂങ്ങി പിടിച്ചേ നടക്കൂ………………………അച്ഛനെക്കാളും ഇഷ്ട്ടം ഈ ഇളയച്ഛനോടായിരുന്നു ”
യതി ഒരു നെടുവീർപ്പോടെ സീറ്റിലേക്ക് അമർന്നിരുന്നു.
അനന്തുവിന് ദേവൻ അമ്മാവനോട് അസൂയ തോന്നി.
മരിച്ചു മണ്ണടിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു.
ഒരുപാട് പേരുടെ ഹൃത്തുക്കളിൽ.
വല്ലാത്തൊരു സൗഭാഗ്യം തന്നെയത്.
ആത്മഗതം പറഞ്ഞുകൊണ്ട് അവൻ വണ്ടിയൊടിച്ചു.
ഏറെ നേരത്തെ യാത്രക്ക് ശേഷം അവർ കുന്നത്ത് ദേവി ക്ഷേത്രത്തിലെത്തി.
അനന്തുവിനെ അവിടെ കാവൽ നിർത്തി യതീന്ദ്രൻ ക്ഷേത്രത്തിലേക്ക് തൊഴുവനായി കയറിപ്പോയി.
അത്യാവശ്യം ഭക്ത ജനങ്ങളെക്കൊണ്ട് അവിടെ നിറഞ്ഞിരുന്നു.
ഒരു വിശേഷവുമില്ലെങ്കിലും ഈ ക്ഷേത്രത്തിൽ എപ്പോഴും ആൾതിരക്ക് ആണെന്ന് അവന് തോന്നിപ്പോയി.
10 മിനിറ്റ് കഴിഞ്ഞതും യതി തൊഴുതു കഴിഞ്ഞു മടങ്ങി.